പശ്ചിമേഷ്യയിൽ എന്താണ് സംഭിവിക്കുന്നത്. എന്താണ് സംഭിവിക്കാൻ വേണ്ടി പോവുന്നത്. ലോകം ഉറ്റു നോക്കുകയാണ്. കുറേ കാലമായി ആ മണ്ണ് ശാന്തമല്ല. പശ്ചിമേഷ്യയുടെ മണ്ണിൽ നിന്നും നമുക്ക് കിട്ടുന്ന വാർത്ത അത്ര നല്ല വാർത്തകളല്ല. പിറന്ന് വീണ നാടിന്റെ സാതന്ത്രത്തിന് വേണ്ടി ജീവൻ ത്യജിക്കുകയാണ് ഫലസ്തീനികൾ. ഇസ്രായീൽ മാസങ്ങളോളമായി തുടുത്തു വിടുന്ന ബോമ്പുകൾ കൊണ്ട് പോകുന്നത് അനേകായിരങ്ങളുടെ ജീവനുകളെയാണ്. രണ്ട് രാജ്യങ്ങൾക്കിടയിൽ സമാധാനം ഉണ്ടാക്കാൻ ഖത്തർ പോലുള്ള ലോക രാജ്യങ്ങൾ ശ്രമിക്കുന്നു. പക്ഷെ അസാമാധാനാത്തിന്റെ അടയാളങ്ങളാണ് ദർഷിച്ച് കൊണ്ടിരിക്കുന്നത്.
അതിനിടയിലാണ് ഫലസ്തീനിലെ സ്വാതന്ത്ര്യ പോരാട്ട സംഘടനായ ഹമാസിന്റെ തലവൻ ഇസ്മായിൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയത്. അതിന്റെ ഭാഗമായി ഇറാനിൽ നിന്നും ഇസ്രായേലിനെതിരെ ആക്രമണം ഉണ്ടാവുമെന്നും, അത് വലിയ പ്രശനങ്ങളിലേക്ക് നയിക്കുമെന്നും, അത് മൂലം ഇറാനും ഇസ്രായേലും ഇടയിലുള്ള പ്രശ്നങ്ങൾ കുറച്ചു കൂടി രൂക്ഷമായി മാറാൻ പോകുന്നുവെന്ന പേടിപ്പെടുത്തുന്ന വാർത്തകളാണ് നമ്മൾ ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും ഇറാനിന്റെ ഭാഗത്ത് നിന്നും ഇസ്രായേലിനെതിരെ അക്രമം ഉണ്ടാവാമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന വാർത്ത പുറത്ത് വന്നു കൊണ്ടിരിക്കുന്നുണ്ട്. മാത്രവുമല്ല, ഇങ്ങനെ ഒരു യുദ്ധം നടക്കുകയാണെങ്കിൽ ഇസ്രായേലിന്റെ കൂടെ നിൽക്കുവാനും അവർക്ക് സൈനിക സഹായം ചെയ്യാനും വേണ്ടി അമേരിക്ക നിൽക്കുകയാണെന്നുള്ള വാർത്തകളും ലഭിച്ച് കൊണ്ടിരിക്കുന്നു. അതോടൊപ്പം തന്നെ യുദ്ധം നടക്കാൻ പോകുന്ന സാധ്യതയെ കുറിച്ചും, എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ചും രാജ്യത്തെ പൗരൻമാർക്ക് ഇസ്രായേൽ രാജ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ടത്രേ. ലോകത്തെ വിവിധ രാജ്യങ്ങൾ ഇത്തരം അക്രമങ്ങളെ മുൻ കൂട്ടി കണ്ടു കൊണ്ട്, ഇറാൻ ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കുറെക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ വരെ കൊടുത്തിറ്റുണ്ട്.
ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ മറ്റൊരു യുദ്ധത്തിലേക്കാണോ ലോകം നീങ്ങുന്നത് എന്ന ആശങ്കകൾ എല്ലാവരുടെയും മനസ്സിൽ ഉയരുകയാണ്.. എന്നാലും ഈ പറയപ്പെട്ടതിനൊക്കെ വിപരീതമായി അപിപ്രായങ്ങളും വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഇസ്മായിൽ ഹനിയ്യ മാത്രമല്ല, നിരവധി ഹമാസ് നേതാക്കളെ ഇസ്രായേൽ വധിച്ചിട്ടുണ്ട്, ഹമാസിന്റെത് മാത്രമല്ല ഇറാനിന്റെ തന്നെ നിരവധി നേതാക്കൾ ഇസ്രായേലിന്റെ അക്രമത്താൽ കൊല ചെയ്യപെട്ടിട്ടുണ്ട്. ഈ സന്ദർഭംഗളിൽ ഒന്നും ഉണ്ടാവാത്ത പ്രതിരോധ മനോഭാവം എന്ത് കൊണ്ട് ഇപ്പോൾ ഇറാനിൽ ഉണ്ടാവുന്നു. ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം എന്തൊക്കെയാണ് അവിടെ സംഭവിക്കാൻ പോകുന്നത്.
2017 ലാണ് ഇസ്മായിൽ ഹനിയ്യ ഹമാസിന്റെ രാഷ്ട്രീയ വാക്താവായി തെരെഞ്ഞെടുക്കപ്പെടുന്നത്. അതിന്റെ തൊട്ടടുത്ത വർഷം അമേരിക്ക ഇദ്ദേഹത്തെ ലോക ടെററിസ്റ്റ് പട്ടികയിൽ ചേർക്കുകയും ചെയ്തു.യഥാർത്ഥത്തിൽ ഇസ്മായിൽ ഹനിയ്യ് സമാധാന പ്രിയനായിരുന്നു. ഇസ്രായേൽ ഫലസ്തീൻ യുദ്ധം നിർത്തലാക്കാനുള്ള ചർച്ചകൾക്കും, സമാധാനം പുനസ്ഥാപിക്കാനുള്ള ചർചകൾക്കുമെല്ലാം ഹമസിന്റെ ഭാഗത്തു നിന്നുമുള്ള നേതൃത്വം ഇദ്ദേഹമായിരുന്നു.ഹനിയ്യക്ക് മുമ്പ് ഹമാസിന്റെ നിരവധി നേതാക്കളെ ഇസ്രായേൽ വധിച്ചിട്ടുണ്ട്. അതിലോന്നാണ് മിലട്ടറി നേതാവ് ആയിരുന്ന മർവ ഇസ. 2023 ൽ കൊല ചെയ്യപെട്ട മിലിട്ടറി മുഖ്യൻ മുഹമ്മദ് ദായിഫ് മറ്റൊരു ഉദാഹരണം. ഇത്രയെല്ലാം പേർ കൊല ചെയ്യപ്പെട്ടിട്ടും ഉണ്ടാവാത്ത പ്രശ്നം എന്ത് കൊണ്ട് ഇസ്മായിൽ കൊല ചെയ്യപ്പെട്ടപ്പോൾ ഉണ്ടാവുന്നു. അത് ഇസ്മായിൽ ഹനിയ്യ എന്ന വെക്തിയായത് കൊണ്ടല്ല. അദ്ദേഹം മരിച്ചത് എവിടെയായിരുന്നു എന്നതാണ് വിഷയം. ഇറാനിന്റെ തലസ്ഥാനമായ തഹ്റാനിൽ വെച്ചാണ് ഈ കൊലപാതകം നടക്കുന്നത്, അതും ഇറാനിന്റെ പുതിയ പ്രസിഡന്റിന്റെ അവരോധന ചടങ്ങിൽ ഇറാനിൽ എത്തിയപ്പോൾ. മാസങ്ങൾക്ക് മുമ്പാണ് ഇറാനിന്റെ പ്രസിഡന്റ് ഹെലികോപ്റ്റർ അപകടത്തിൽ വെച്ച് മരിക്കുന്നത്, അയാളുടെ ശേഷം വന്ന പ്രസിഡന്റ് നിയോഗ ചടങ്ങായിരുന്നു അത്.
രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കന്മാരും ഈ പരിപാടിയിൽ പങ്കെടുക്കാൻ അന്നേ ദിവസം തെഹ്റാനിൽ എത്തിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചു നിതിൻ ഗഡ്ഗരിയാണ് പങ്കെടുക്കാൻ എത്തിയത്. ഇത്രയെല്ലാം നേതാക്കൾ ആ നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെയും, ഹമാസ് സെക്രട്ടറി കൂടി അതിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ അതീവ സുരക്ഷയാണ് അന്ന് ഇറാൻ ഭരണ കൂടം ഒരുക്കിയിരുന്നത്. ഇത്രയധികം സെക്യൂരിറ്റി സംവിധാനങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ് ഇറാൻ സമയം രാത്രി രണ്ട് മണിക്ക് ഹനിയ്യ താമസിച്ചിരുന്ന സ്ഥലത്ത് വലിയ ആക്രമം നടക്കുകയും അതിൽ കൊല്ലപ്പെടുന്നതും. അദ്ദേഹത്തിന്റെ കൊല നടന്നപ്പോൾ തന്നെ ഇതിന്റെ പിന്നിൽ ഇസ്രായേൽ ആണെന്നും, ഇസ്രായേൽ ചാര സംഘടനയായ മോസാദാണ് ഇത് ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു.എന്നാൽ ഇറാൻ ഇതിനെ അങ്കീകരിക്കുകയോ, തള്ളുകയോ ചെയ്തിട്ടില്ല..
ഹമാസ് ഇറാന്റെ സഖ്യ കക്ഷിയായത് കൊണ്ടും, ഇറാനുമായി ഏറ്റവും ബന്ധമുള്ള പാർട്ടി ആയത് കൊണ്ടും, ഇറാൻ വിളിച്ചു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കൊല മരണപ്പെട്ടത് എന്നത് കൊണ്ടും, മാത്രവുമല്ല ഇത്രയേറേ സംരക്ഷണം ഒരിക്കിയിട്ടും ഈ കൊലപാതകം നടത്തിയത് ഇറാനിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. പരസ്യമായി പല പരിപാടികളിൽ പങ്കെടുക്കുന്ന ഒളിച്ച് താമസിക്കാത്ത ഇസ്മായിൽ ഹനിയ്യയെ ഇത്രയും സംരക്ഷണം ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ മൊസാദ് കൊല നടത്തിയത് ഇറാനിനെ നാണം കെടുത്താനും, അവരെ ഒന്ന് ചൊടിപ്പിക്കാനും വേണ്ടി തന്നെയായിരിക്കണം. ഇറാനിന് ഇത് വലിയ നാണെക്കേട് ഉണ്ടാക്കിയത് കൊണ്ട് തന്നെ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ലോകം ഉറ്റു നോക്കുകയാണ്.
ഇറാൻ തിരിച്ചടിക്കുമെന്ന് പ്രതീക്ഷ ഉള്ളത് കൊണ്ട് തന്നെ ഇറാനിന് മുമ്പ് ഒരു അറ്റാക് നടത്താൻ ഇസ്രായേൽ പദ്ധതി ഇടുന്നുണ്ട് എന്ന വാർത്ത പോലും വന്ന് കൊണ്ടിരിക്കുന്നു.അത് കൊണ്ട് തന്നെ അമേരിക്കയുടെ വൻ സഹായമാണ് ഇസ്രായേൽ മണ്ണിൽ എത്താൻ പോവുന്നത്. എന്നാൽ ഇറാനിന്റെ ഒരുക്കവും ഈ വിഷയത്തിൽ ചെറുതല്ല. റഷ്യൻ സൈന്യം ഇറാൻ മണ്ണിൽ എത്തി എന്നും അത് അവരെ യുദ്ധത്തിൽ സഹിക്കാനാണ് എന്നെല്ലാമുള്ള ചർച്ചകളും നടക്കുന്നുണ്ട്.
പക്ഷേ എന്തൊക്കെ വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ടെങ്കിലും ഒരു തുറന്ന യുദ്ധത്തിനു ഇറാൻ മുതിരില്ല എന്ന് അപിപ്രായപ്പെടുന്ന പല വിദഗ്ദരും ഉണ്ട്. കാരണം ഇസ്രായേലുമായി ഒരു യുദ്ധത്തിനു ഇറങ്ങിയാൽ ഫലം ഏത് തന്നെയായാലും വലിയ നഷ്ടം ആ രാജ്യത്ത് ഉണ്ടാവുമെന്നതിൽ സംശയം ഇല്ല. അത്രയും ശക്തരാണ് ഇസ്രായേൽ. ഈ കൊടും കയ്യിന് ഇറാൻ അത്ര പെട്ടന്നൊന്നും ഇറാൻ മുന്നിട്ടിറങ്ങില്ല.ഒരു അവസാന ശ്രമം എന്ന നിലക്ക് യുദ്ധത്തെ ഇറാൻ കാണുകയുള്ളൂ..ഇനി അക്രമം നടത്തുകയാണെങ്കിൽ തന്നെ ഇറാൻ രഹസ്യ ഫോഴ്‌സുകളായ ലബ്നാനിലെ ഹിസ്‌ബുള്ളയെ ഉപയോഗിച്ചായിരിക്കും നടക്കുക. അല്ലാതെ തന്നെ ദിനേന നിരന്തരം അവർക്കിടയിൽ തർക്കങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.ഈ ശത്രുത ഉള്ളത് കൊണ്ട് തന്നെ ഈ വഴിയിൽ പോകനാണ് സാധ്യതയുള്ളത്. ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തി ശരിക്കും സംഭവിക്കാൻ പോവുന്നതെന്ത് എന്നത് പറയാൻ കഴിയില്ല. പലതും നമ്മൾ കാണേണ്ടി വരും..
എന്നാൽ ഏകദേശം പറയാൻ പറ്റുന്ന ഒന്ന് ഹമാസിന്റെയും ഇസ്രായേലിന്റെയും ഇടയിലുള്ള സമാധാന ചർച്ചകൾ വീണ്ടും അകലാൻ പോവുകയാണ്. ഇസ്മായിൽ ഹനിയ്യ ശക്തനായ നേതാവ് മാത്രമല്ല ഒരു സമാധാന പ്രിയനും കൂടിയായിരുന്നു. എല്ലാ സമാധാന ചർച്ചകൾക്കും മുൻ കൈ എടുത്തിരുന്നത് അദ്ദേഹമായിരുന്നു.ഇദ്ദേഹം കൊല്ലപ്പെട്ടതോട് കൂടി അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് വന്നിരിക്കുന്നത് യഹ്യ സിൻവാർ ആണ്. ഇസ്മായിൽ ഹനിയ്യ്യുടെ ചിന്താഗതിയിൽ നിന്ന് വെത്യാസ്തമായി ചിന്തിക്കുന്നവനാണ് യഹ്യ സിൻവാർ. അഥവാ, ഇസ്രായേൽ ഹമാസ് ഇടയിലുള്ള തർക്കം ചർച്ചകൾ കൊണ്ടൊന്നും പരിഹരിക്കാൻ കഴിയില്ലെന്നുന്നും ആയുധമെടുത്തുള്ള പോരാട്ടം തന്നെ വേണം എന്ന അപിപ്രായമാണ് യഹ്യ സിൻവാറിന് ഉള്ളത്. ചുരുക്കി പറഞ്ഞാൽ ഗസ്സ, ഇസ്രായേൽ പ്രശ്നം ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തോട് കൂടി ഇല്ലാതാവുകയാണ്. രണ്ട് രാജ്യങ്ങൾ തമ്മിൽ സമാധാന ചാർചകൾ നടക്കുമ്പോൾ ഒരു രാജ്യം മറ്റൊരു രാജ്യത്തെ നേതാവിനെ കൊല്ലുകയാണെങ്കിൽ എങ്ങനെയാണ് സമാധാനം ഉണ്ടാവുക എന്നതാണ് ഈ സമാധാനം ഏറ്റവും ആഗ്രഹിച്ച ഖത്തർ പ്രധാന മന്ത്രി പോലും പറഞ്ഞിരിക്കുന്നത്.
ഏതായാലും സമാധാനം ഉണ്ടാവണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ കുറേ നാളുകളായി തുടരുന്ന ഗസ്സ ഇസ്രായേൽ പോരാട്ടം മറ്റൊരു ദിശയിലേക്ക് തിരിയുകയാണ്. സമാധാന ചർചക്കളുടെ വാതിൽ അടയുന്നു.ഇരു രാജ്യങ്ങൾക്കിടയിലുള്ള തർക്കത്തിലേക്ക് ഇറാൻ കൂടുതൽ ശക്തമായി ഇടപെടാൻ പോകുന്നു. ഹിസ്‌ബുള്ളയെയും ഇതിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നു.
യുദ്ധം നിർത്തി സമാധാനം ആ മണ്ണിൽ പുന:സ്ഥാപിക്കാൻ കഴിയട്ടെ എന്ന് പ്രാർതഥിക്കുകയാണ്.. മിസൈലുകളുടെ കഥകൾ കേട്ട് കാതുകൾ മരവിക്കുന്നു. ചോരക്കിടാങ്ങളുടെ മുഖങ്ങൾ കരളലിയിപ്പിക്കുന്നു. എന്നാണ് ഇതിനൊരു അവസാനം ഉണ്ടാവുക എന്നത് ആഗ്രഹിക്കുന്നു. ജീവനറ്റു വീഴുന്ന മയ്യിത്തുകൾ കണക്കില്ലാതെയാവുകയാണ്.നാഥൻ ആ മണ്ണിൽ സമാധാനം ഉണ്ടാകട്ടെ, അക്രമുകളുടെ കൺ തുറന്ന് എല്ലാത്തിൽ നിന്നും മാറി നിൽകാനുള്ളൂ മനസ്സ് ഉണ്ടാവട്ടെ.
No comments:
Post a Comment