Tuesday, 6 August 2024

രസകരമായ ​​ബീർ‍ബൽ കഥകളുടെ മൂന്നാം ഭാ​ഗം

  emiratesjobz       Tuesday, 6 August 2024

കൊട്ടാരത്തിലെ ഹിജഡ

കൊട്ടാരത്തിൽ അക്ബറിനെ ഉപദേശിക്കാൻ ചില ഹിജഡകൾ ഉണ്ടായിരുന്നു. അവരിൽ മുതിർന്ന ആൾക്ക് ബീർബലിനോട് കടുത്ത അസൂയയായിരുന്നു. ഒരു ദിവസം ഈ മുതിർന്ന ഹിജഡ ചക്രവർത്തി ബാബറിനോട് പറഞ്ഞു "രാജാവേ, നമ്മുടെ ബീർബൾ വലിയ ബുദ്ധിശാലിയാണ് എന്ന് പറഞ്ഞു നടക്കുകയാണ്, അവന്റെ ബുദ്ധി ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടെ" അവൻ തോൽക്കുകയാണെങ്കിൽ അവൻ ബുദ്ധിമാനല്ല എന്ന് മറ്റുള്ളവർക്ക് കാണിച്ച്‌ കൊടുക്കാം. ഇത് കേട്ട് ചക്രവർത്തി പറഞ്ഞു "ബീർബലിനെ അങ്ങനെ പരാജയപ്പെടുത്താൻ അത്ര പെട്ടന്നൊന്നും ആർക്കും കഴിയില്ല, അവൻ പണി പതിനെട്ടും അറിഞ്ഞ ബുദ്ധി ശാലിയാണ്" ഇത് കേട്ട് മുഖ്യൻ പറഞ്ഞു. രാജാവേ ഞാൻ ചില ചോദ്യങ്ങൾ ബീർബലിനോട് ചോദിക്കാം. അവൻ ഒരിക്കലും അതിന്റെ ഉത്തരം അറിയില്ല അങ്ങനെയുള്ള ചോദ്യങ്ങളാണ് അതെല്ലാം. ഉത്തരം കിട്ടാത്ത ബീർബൽ മറ്റുള്ളവരുടെ മുന്നിൽ ഇളഭ്യനാകും. അവൻ തോറ്റു മടങ്ങും. രാജാവ് ചോദിച്ചു 'അല്ല അവനെ അങ്ങനെ തോൽപ്പിക്കാൻ കഴിയുന്ന എന്ത് ചോദ്യമാണ് താങ്കൾ ചോദിക്കാൻ പോകുന്നത്" അവനോട് ഞാൻ മൂന്നു ചോദ്യങ്ങൾ ചോദിക്കാൻ 1. ഭൂമിയുടെ കേന്ദ്രം എവിടെയാണ് 2. ആകാശത്ത് എത്ര നക്ഷത്രങ്ങൾ ഉണ്ട് 3. ഭൂമിയിൽ ആകെ എത്ര പുരുഷൻമാരും സ്ത്രീകളും ഉണ്ട്.. ഈ ചോദ്യങ്ങൾ കേട്ടാൽ ബീർബൽ പിന്തിരിഞ്ഞ് ഓടും. അല്ലെങ്കിലും ആർക്കാണ് ഇതിന് ഉത്തരം പറയാൻ കഴിയുക.


ഒടുവിൽ രാജാവ് അതിന് സമ്മതം മൂളി. പിറ്റേന്ന് രാജ കൊട്ടാരത്തിലേക്ക് ബീർബലിനെ വിളിച്ചു. അയാൾ പറഞ്ഞു കൊടുത്ത 3 ചോദ്യങ്ങൾ അദ്ദേഹത്തോട് ചക്രവർത്തി ചോദിച്ചു. സിംഹാസനത്തിന്റെ പിന്നിൽ ഒളിച്ചു നിൽക്കുന്ന മുഖ്യനെ കണ്ടപ്പോൾ തന്നെ ബീർബലിന് മനസിലായി ഇത് ഇവന്റെ പണിയാണ് എന്ന്. ഒട്ടും കുലുങ്ങാതെ ബീർബാൽ പറഞ്ഞു. “പ്രഭു, ഇത് ഇത്തിരി കുഴപ്പം പിടിച്ച ചോദ്യങ്ങളാണ് അത് കൊണ്ട് ഇനി ചിന്തിക്കാൻ അൽപം സമയം തരണം” ഞാൻ നാളെ അതിന്റെ ഉത്തരം നിങ്ങൾക്ക് തെരാം. രാജാവ് സമ്മതിച്ചു. പിറ്റേന്ന് അതി രാവിലെ തന്നെ കൊട്ടാരത്തിൽ ബീർബൽ. കയ്യി ഒരു ആണിയും, ചുറ്റികയും. എന്ന് നിലത്തു ആണി അടിച്ചു എന്നിട്ട് പറഞ്ഞു “പ്രഭോ, ഇതാണ് ഭൂമിയുടെ കേന്ദ്രം നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ അളന്ന് നോക്കാം “ അങ്ങനെ ഒന്നാമത്തെ ചോദ്യം അതോടെ പരാജയപ്പെട്ടു.

രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറയാൻ ശരീരത്തിൽ നിറയെ രോമങ്ങൾ ഉള്ള ആട്ടിൻ കുട്ടിയെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു “ആകാശത്തെ നക്ഷത്രവും, ഈ ആട്ടിൻ കുട്ടിയുടെ ശരിരത്തിലുള്ള രോമവും ഒരേ കണക്ക് ആണ്, നക്ഷത്രത്തിന്റെ എണ്ണം അറിയണമെങ്കിൽ ഇത് എണ്ണി നോക്കിയാൽ മതി” അങ്ങനെ രണ്ടാമത്തെ ചോദ്യവും പൊട്ടിപ്പോയി.

മുന്നാമത്തെ ചോദ്യത്തിനു ഉത്തരമായി ബീർബൽ പറഞ്ഞു “ഭുമിയിൽ പുരുഷനും സ്ത്രീകളും മാത്രമല്ല ഹിജഡകളും ഉണ്ട്, അത് കൊണ്ട് ഹിജഡകളെ തേടിപിടിച്ചു കൊന്നാൽ മാത്രമേ ശരിയായ കണക്ക് കിട്ടുകയുള്ളൂ” മൂന്നാമാത്തെ ചോദ്യത്തിനും വളരെ തന്ത്രപരമായി തന്നെ ബീർബൽ ഉത്തരം പറഞ്ഞു. ചക്രവർത്തി പൊട്ടിച്ചിരിച്ചു. കൈ നിറയെ സമ്മാനവും കൊടുത്തു.


നീതിയോ സ്വർണമോ

ഒരിക്കൽ അക്ബർ രാജാവ് പെട്ടന്ന് തന്റെ സദസ്സിൽ ഇരിക്കുന്ന എല്ലാ മനന്ത്രിമാരോടും ചോദിച്ചു.. “നിങ്ങളുടെ മുനമ്പിൽ രണ്ട് പാത്രം ഞാൻ വെച്ച് തന്നു എന്ന് വിചാരിക്കുക. ഒന്നിൽ സ്വർണവും മറ്റൊന്നിൽ നീതിയുമാണ്” എന്നാൽ നിങ്ങൾ ഏതിനെയാണ് സ്വീകരിക്കുക.. ഈ ചോദ്യം കേട്ട് എല്ലാ മന്ത്രിമാരും പറഞ്ഞു. പ്രഭോ ഞങ്ങൾ നീതിയെയാണ് എടുക്കുക. സ്വർണം എന്ന് പലരുടെയും മനസ്സിൽ ഉണ്ടെങ്കിലും അത് പുറത്ത് പറയാൻ തയാറായില്ല. രാജാവിനെ പ്രീണിപ്പെടുത്തണല്ലോ..

‘പ്രഭോ ഞാൻ സ്വർണമാണ് സ്വീകരിക്കുക” അത്ഭുതം അതായായിരുന്നു ബീർ ൽബാലിന്റെ മറുപടി. ഇത് കേട്ട് എല്ലാവരും ബീർബലിലേക്ക് നോക്കി. രാജാവിനും മറ്റു മന്ത്രിമാർക്കും അത്ഭുതമായി. രാജാവ് ചോദിച്ചു “ബീർബൽ, എന്ത് കൊണ്ടാണ് നീ മാത്രം സ്വർണം എന്ന് പറഞ്ഞത്, നിനക്ക് നീതി വേണ്ട എന്നാണോ”. ‘അങ്ങനെയല്ല പ്രഭോ, അങ്ങ് ഭരിക്കുമ്പോൾ നീതിയെ പറ്റി ചിന്തിക്കേണ്ട ആവശ്യം ഇല്ല, അത് എല്ലാവർക്കും ലഭിക്കുന്നുണ്ട്, എനിക്ക് താങ്കളിൽ നിന്നും അനീതിയായി ഒന്നും സ്വീകരിക്കെണ്ട അവസ്ത ഉണ്ടായിട്ടില്ല, പക്ഷെ പൈസ എനിക്ക് എനിക്ക് ആവശ്യം ഉണ്ട്, അത് കൊണ്ടാണ് ഞാൻ നിധി എന്ന് പറഞ്ഞത്”...

അക്ബറിന്റെ ഉത്തരം ചക്രവർത്തിയെ വലിയ സന്തുഷ്ടവാനാക്കി. പതിവ് പോലെ രാജ്യ സന്നിധിയിൽ വെച്ച് നിരവധി സമ്മാനം അയാൾക് രാജാവ് നൽകി. രാജാവിനെ പ്രീണിപ്പിക്കാൻ കളവ് പറഞ്ഞു മന്ത്രിമാർ ഇളഭ്യരായി.


ബീഗത്തെ രക്ഷിച്ച് ബീർബൽ

വലിയ ദേഷ്യക്കരനായിരുന്നു അക്ബർ ചക്രവർത്തി. ഒരു ദിവസം ഭാര്യയും അദ്ദേഹവും തമ്മിൽ ചെറിയ വാക്ക് തർക്കം ഉണ്ടായി. പെട്ടന്നുള്ള ദീഷ്യത്തിൽ അയാൾ പറഞ്ഞു “ഇനി മുതൽ നീ എന്റെ മുമ്പിൽ കാണരുത്, നിന്നെ ഞാൻ ഒഴിവാക്കിയിരിക്കുന്നു. ഈ കൊട്ടാരത്തിൽ നിന്നും ഇറങ്ങിപ്പോവുക, പോവുമ്പോൾ നിനക്ക് വേണ്ട ഏതെങ്കിലും ഒരു കാര്യം നിനക്ക് കൊണ്ട് പോവാം, അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ കൊട്ടാരം നീ വീട്ടിരിക്കണം” അൽപം കാർകഷ്യത്തിൽ തന്നെയായിരുന്നു രാജാവ്.

ഇത് കേട്ട് ബീഗം പൊട്ടികരഞ്ഞു. രാജാവിനെ പിരിയാൻ അവൾക്ക് വലിയ വിഷമമുണ്ട്. എന്നാലും രാജാവ് തന്റെ നിലപാടിൽ നിന്നും അൽപം പോലും മാറിയില്ല. ഒടുവിൽ അവൾ ബീർബലിനോട് സഹായം ചോദിക്കാൻ വിചാരിച്ചു. തന്റെ സങ്കടങ്ങൾ അവൾ ബീർബലിനോട് പറഞ്ഞു. ബീർബൽ അവളോട് രഹസ്യമായി എന്തോ പറഞ്ഞു. ബീഗത്തിന് പോകാനുള്ള വാഹനം തയ്യാറായി. അന്തപുരത്തു നിന്നും എല്ലാം കെട്ടി പോകാൻ തയ്യാറായി രാജാവിന്റെ അടുത്ത് ചെന്നു, അയാളെ പിടിച്ചു വലിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ പിടിച്ചു വലിക്കുന്നത്, നീ പൊയ്ക്കോ. “എന്നോടൊപ്പം നിങ്ങളും വരണം, ഈ കൊട്ടാരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്റെ ഭർത്താവാണ്”

രാജാവിന് പറയാൻ മറുപടി ഒന്നുമില്ല.”ശരി ഞാൻ തോറ്റു, ഇത് ആരുടെ ബുദ്ധിയിൽ തെളിഞ്ഞതാണ്, നിനക്ക് സ്വയം തോന്നിയതാണോ. ഏതായാലും ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു,നിനക്ക് ഈ കൊട്ടാരത്തിൽ തെന്നെ കഴിയാം”

ഇതും നമ്മുടെ ബുദ്ധിമാനായ മന്ത്രി ബീർബലിന്റെ തന്ത്രമാണ്.


രേഖ ചെറുതാക്കൽ

കൊട്ടാരത്തിലുള്ള എല്ലാവരുടെയും ബുദ്ധി പരിശോധിക്കാൻ അക്ബർ പദ്ധതിയിട്ടു. അതിന്റെ ഭാഗമായി അദ്ദേഹം ഒരു വലിയ വര നിലത്തു വരച്ചു. എന്നിട്ട് പറഞ്ഞു. “ഞാൻ വരച്ച ഈ വരയിൽ തൊടാതെ ചെറുതാക്കണം ആർക്ക് കഴിയും. ഈ വെല്ലുവിളി സ്വീകരിക്കാൻ ആർക്കാണ് ധൈര്യം ഉള്ളത്. ഓരോരുത്തരും വന്ന് പരീക്ഷിച്ച് നോക്കി പക്ഷേ ആരെ കൊണ്ടും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം ബീർബൽ അവിടേക്ക് എത്തി. ചക്രവർത്തി വരച്ച വരയുടെ അടുത്ത് അതിനേക്കാൾ വലിയ ഒരു വര അദ്ദേഹം വരച്ചു. എന്നിട്ട്, ചോദിച്ചു “രാജാവേ, ഇപ്പോൾ നിങ്ങൾ വരച്ച വര ചെറുദായില്ലേ?. ഇത് കണ്ട് അക്ബർ ബീർബാലിന്റെ ബുദ്ധിയെ അനുമോദിച്ചു.


ഇതും കഴിഞ്ഞു പോകും

ഇത്തവണ വലിയ ഒരു ചോദ്യമാണ് ചക്രവർത്തി ബീർബലിനോട് ചോദിച്ചത്. ബീർബൽ നീ ഒരു വാക്ക് പറയണം അത് കേട്ടാൽ സന്ദോശിക്കുന്നവന്റെ സന്തോഷം ഇല്ലാതാവണം, വിഷമിക്കുന്നവന്റെ വിഷമവും ഇല്ലാതെയാവണം അങ്ങനെയുള്ള ഒരു വാക്കാണ് നീ പറയേണ്ടത്. ബീർബൽ പ്രഭോ ഇനി ഒരു ദിവസത്തെ സമയം തരണം. രാജാവ് സമ്മതിച്ചു. അങ്ങനെ പിറ്റേ ദിവസം ബീർ ൽബൽ കൊട്ടാരത്തിൽ എത്തി. രാജാവ് ചോദിച്ചു എന്തായി ഞാൻ പറഞ്ഞ വാക്ക് കണ്ടു പിടിച്ചോ? ബീർബലിന്റെ മറുപടി “അത് കണ്ടു പിടിച്ചു പ്രഭോ” ഏതാണ് ആ വാക്ക് ചക്രവർത്തിക്ക് ആകാംഷയായി. “ ഇതും കഴിഞ്ഞു പോകും”..

സന്തോത്താൽ തുള്ളിച്ചാടുന്ന ഒരു വെക്തിയുടെ മനസ്സിൽ പെട്ടന്ന് ഈ സന്തോഷം ഇല്ലാതെയാവും എന്ന ചിന്ത വന്നാൽ അയാളുടെ സന്തോഷം നഷ്ടപ്പെടും. അതേപോലെ, വിഷമിക്കുന്ന ഒരുത്തന്റെ മനസിൽ ഈ വിഷമിക്കുന്ന കാരണം ഇല്ലാതെയാവും എന്ന ചിന്ത വന്നാൽ, തനിയെ ആ വിഷമം ഇല്ലാതെയാവും…ഇതായിരുന്നു ബീർബലിന്റെ മറുപടി.. ഇത് കേട്ട് രാജാവ് വളരെ അധികം സന്ദോഷിച്ചു. അദ്ദേഹത്തിനു നിറയെ സമ്മാനവും നൽകി.


ബീർബലിന്റെ അച്ഛൻ

ബീർബൽ വലിയ അറിവും ബുദ്ധിയും ഉള്ള ആളാണെങ്കിലും അദ്ദേഹത്തിന്റെ അച്ഛൻ നേരെ വിപരീതമായിരുന്നു. വലിയ ബുദ്ധിയില്ലാത്ത ഒരാളാണ്. പണി പതിനെട്ടും നോക്കി ഒരിക്കലും ബീർബലിനെ തൊൽപിക്കാൻ രാജാവിനു കഴിഞ്ഞതെയില്ല. അത് കൊണ്ട് അച്ഛനെ കൊണ്ട് വന്ന് ബീർബലിനെ പരിഹരിക്കാൻ തീരുമാനിച്ചു.. ചക്രവർത്തി അച്ഛനെ കോട്ടാരത്തിലേക്ക് ക്ഷണിച്ചു. എന്തോ പന്തികേട് തോന്നിയ ബീർബൽ അച്ഛനോട് പറഞ്ഞു രാജാവ് എന്ത് ചോദ്യം കേട്ടാലും മിണ്ടാതെ നിൽക്കണം ഒന്നും പറയരുത്. അച്ഛൻ സമ്മതിച്ചു. രാജാവിന്റെ കൊട്ടാരത്തിൽ അച്ഛനും ഒന്നിച്ചു ബീർബൽ. രാജാവ് ഒരുപാട് ചോദ്യം ചോദിച്ചു. എന്നാൽ ഒന്നിനും ഒരു മറുപടിയും അദ്ദേഹം പറഞ്ഞില്ല. അവസാനം രാജാവ് ബീർബലിനോട് പറഞ്ഞു “ബീർബൽ, താങ്കളുടെ അച്ഛൻ ഒരു മണ്ഡനാണെന്ന് തോന്നുന്നു, ഒന്നും ചോദിച്ചിട്ട് ഉത്തരം പറയുന്നില്ല” അത് അച്ചൻ മണ്ഡനായത് കൊണ്ടല്ല രാജാവേ മണ്ഡൻ ചോദ്യങ്ങൾ ഒഒരിക്കലും ഉത്തരം പറയില്ല എന്ന് അച്ഛൻ ടീരുമാനിച്ചിട്ടുണ്ട് അങ്ങനെയാണ് മിണ്ടാത്തത്. അവിടെയും രാജാവ് പരാചയപ്പെട്ടു ബീർബൽ വിജയിച്ചു.

logoblog

Thanks for reading രസകരമായ ​​ബീർ‍ബൽ കഥകളുടെ മൂന്നാം ഭാ​ഗം

Previous
« Prev Post

No comments:

Post a Comment