കേരള സർക്കാർ താൽകാലിക ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന് കീഴിലുള്ള വിത്യാസ്ത വകുപ്പുകളിൽ താൽകലികമായി ചില ഒഴിവുകൾ വന്നിട്ടുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഒഴിവുകൾ ഇതിൽ പെടും. ഈ ജോലി താൽകാലികമായത് കൊണ്ട് തന്നെ PSC പരീക്ഷ എഴുതി ജയിക്കേണ്ട ആവശ്യം ഇല്ല. നേരിട്ടു നടത്തുന്ന ഇന്റർവ്യൂ മുഖേനയാണ് ജോലിയിലേക്കുള്ള യോഗ്യത പരിശോദിക്കുക. നിലവിലുള്ള ഒഴിവുകൾ താഴെ കൊടുക്കുകയാണ്. വായിച്ച് കഴിഞ്ഞതിന് ശേഷം താൽപര്യമുള്ളവയിലേക്ക് അപേക്ഷിക്കുക അല്ലെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. പലർക്കും ഇത് ഉപകരിക്കും. താൽകാലികമാണെങ്കിലും ഒരു സർക്കാർ ജോലി എല്ലാവർക്കും താൽപര്യമാണ്.
ഒഴിവുകൾ ഒറ്റ നോട്ടത്തിൽ
AVAILABLE VACANCIES
എംപ്ലോയബിലിറ്റി സെന്റർ മുഖേന അവസരം
ജല നിധിയിൽ പ്രൊജക്റ്റ് കമ്മീഷണർ നിയമനം
ഷിഫ്റ്റ് സൂപ്പർവൈസർ നിയമനം.
പബ്ലിക് റിലേഷൻ ഓഫിസർ നിയമനം
തൊഴിൽ മേള സെപ്റ്റംബർ 17 ന്
റെസ്ലിംഗ് അസ്സിറ്റാന്റിനെ ആവശ്യമുണ്ട്.
സർക്കാർ താൽകാലിക ഒഴിവുകളെ കുറിച്ച് വിശദ വിവരണങ്ങൾ
ഏതൊക്കെയാണ് ഒഴിവുകൾ, ഏതാണ് ജോലി ചെയ്യേണ്ട ജില്ല, നിർദേശിക്കുന്ന പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെടേണ്ട നമ്പർ മറ്റു എല്ലാ വിവരങ്ങളും വിഷ്‌ദമായും വിവരിച്ച് താഴെ കൊടുക്കുന്നു…
1. എംപ്ലോയ് എബിലിറ്റ് സെന്റർ മുഖേന പ്രശ്സ്തമായ സൗകര്യ കമ്പനിക്ക് അപേക്ഷ ക്ഷണിക്കുന്നു.
നിലവിൽ ഉള്ള ഒഴിവുകൾ: മാനേജർ, അഡിമിനിസ്ട്രേറ്റീവ് മാനേജർ, മാർക്കറ്റിങ് റിസർച്ച് എക്സിക്യൂട്ടീവ്, സിവിൽ ഇഞ്ചിനിയർ ഡിപ്ലോമ, കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, ഓവർസെയിങ് ലാബർ, സൈറ്റ് മെഷറർ, ടെലികോളർ, ബ്രാഞ്ച് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് ഓഫിസർ, ടീം ലീഡർ, ആയുർവേദ റിസപ്ശനിസ്റ്റ്, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസർ എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്.ഇത്രയും പോസ്റ്റിലേക്ക് അപേക്ഷിക്കാം
അഭിമുഖം: ആഗസ്ത് 14 ന് രാവിലെ നേരിട്ടു നടത്തുന്ന ഇന്റർവ്യൂ വിൽ പങ്കെടുക്കുക. അവിടെ പോകും മുമ്പ്, ഇന്റർവ്യൂന് വേണ്ട എല്ലാ രേഖകളും കൊണ്ട് പോകണം.
വിളിക്കേണ്ട നമ്പർ: 04832747737, 8078428570
2. ജല നിധിയിൽ പ്രൊജക്റ്റ് കമ്മിഷണർ നിയമനം വന്നിട്ടുണ്ട്
മലപ്പുറം ജില്ലയിലെ മേഖല ഓഫീസിലേക്ക് പ്രോക്ട് കമ്മീഷനരുടെ (PROJECT COMMISSIONOR) ഒഴിവ് വന്നിട്ടുണ്ട്. അതിലേക്ക് അപേക്ഷ ക്ഷണിക്കാൻ ആരംഭിച്ചിട്ടുണ്ട്.
യോഗ്യത: ബി ടെക് / ബി ഇ ( സിവിൽ) ഇഞ്ചിനിയറിങ് ബിരുദം.
പ്രവർത്തി പരിചയം: കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തി പരിചയം.
സാലറി: പ്രതിദിനം 1185 രൂപ ദിവസ വേദന നൽകും.
ഈ ജോലിയിലേക്ക് താൽപര്യമുള്ളവർ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകളുടെ റിജിനൽ സഹിതം KRWSA ( ജലനിധി) മലപ്പുറം മേഖല കാര്യാലയത്തിൽ ഇന്റർവ്യൂ വിനു വരുമ്പോൾ കൊണ്ട് വരണം.
അഭിമുഖം: ഓഗസ്റ്റ് 21 രാവിലെ 10 മണിക്ക്.
ഫോൺ നമ്പർ: 04832738566, 8281112185.
3. ഷിഫ്റ്റ് സൂപ്പർ വൈസർ നിയമനം
ആലപ്പുഴ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന നിയമനമാണ് ഇത്. സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഷിഫ്റ്റ് സൂപ്പർ വൈസർ തസ്തികയിൽ ഓപ്പൺ, എസ് സി വിഭാഗങ്ങൾക്കായുള്ള രണ്ട് താൽകാലിക ഒഴിവിലേക്കുള്ള നിയമനമാണിത്. ഈ പറയപ്പെട്ട പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താൽ പര്യമുണ്ടെങ്കിൽ ഈ വരുന്ന ഓഗസ്റ്റ് 17 ന് നിങ്ങളുടെ യോഗ്യതതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിങ്ങളുടെ തൊട്ടടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ നേരിട്ട് എത്തി ആവശ്യം അറിയിക്കുക. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരെയായിരിക്കും പരിഗണിക്കുക.
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി.ഈ ഡിഗ്രി അങ്കീകൃത പൊളി ടെക്നിക്ക് കോളേജിൽ നിന്നുമായിരിക്കണം.
പ്രായം: 18 മുതൽ 41 വയസ്സ് വരെയാണ് പ്രായ പരിധി.
ശമ്പളം: പ്രതിമാസം 15000 രൂപ.
4.പബ്ലിക് റിലേഷൻ ഓഫിസർ നിയമനം
പബ്ലിക് റിലേഷൻ ഓഫിസർ ആയി സേവനം ചെയ്യാൻ താൽപര്യമുള്ളവരും, അതിന് അർഹത ഉള്ളവർക്കും ഒരു നല്ല അവസരം ഉണ്ട്. തിരുവനന്തപുരം കോളേജ് ഓഫ് ഇഞ്ചിനിയറിംഗ് ലാണ് ഈ ഒഴിവ് നിലവിൽ ഉള്ളത്. ഈ നിയമനം സ്ഥിരമായി അല്ല താൽകാലികമാണ്. എല്ലാ ദിവസവും, 1,100 രൂപ വേതനം ലഭിക്കും.
യോഗ്യത: ജേണലിസം മാസ് കമ്യൂനിക്കേഷനിൽ ബിരുദാനന്തര ബിരുദം വേണം. അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
പ്രവർത്തി പരിചയം: മധ്യമങ്ങളിലോ, പബ്ലിക് റിലേഷൻ സ്ഥാപനങ്ങളിലോ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം: 20 നും 45 നും ഇടയിലാണ് പ്രായ പരിധി.
എഴുത്ത് പരീക്ഷ നടത്തിയും, അഭിമുഖം നടത്തിയുമായിരിക്കും ഈ ജോലിയിലേക്ക് തെരഞ്ഞെടുക്കുക.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇതേ മാസം ഓഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്,എന്നിവയുമായി ഓഫിസിൽ ഹാജറാകണം.
അപേക്ഷ ഫോമിന്റെ മാതൃക www.cet.ac. in ൽ ലഭ്യമാണ്.
5.തൊഴിൽ മേള വരുന്നു അടുത്ത മാസം 7 ന്
സർക്കാർ മുന്നോട്ട് വെക്കുന്ന 100 ദിന കർമ പദ്ധതിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് മെഗാ തൊഴിൽ മേള ഒരുക്കുകയാണ്.വഴുതക്കാട് ഗവൺമെന്റ് കോളേജിനു കീഴിലാണ് സെപ്റ്റംബർ 7 ന് നിയുക്ത തൊഴിൽ മേള സംഘടിപ്പിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനം തിട്ട, ജില്ലകളിലെ തൊഴിൽദായകാരെയും, ഉദ്യോർഗാർതികളെയും പങ്കെടുപ്പിച്ച് നടത്തുന്ന തൊഴിൽ മേളയിൽ ഐ ടി ഹോസ്പിറ്റാലിറ്റി, ഓട്ടോ മൊബൈൽ, പാറ മെഡിക്കൽ, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽ ദായകരെ പങ്കെടുപ്പിക്കും.
തൊഴിൽ ലഭിക്കാവുന്ന വിദ്യാഭ്യാസ യോഗ്യത: 10,+2, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ടെക്, പാര മെഡിക്കൽ,ട്രാവൽ & ടൂറിസം തുടങ്ങിയ യോഗ്യത ഉള്ളവർക്ക് തൊഴിൽ അവസരം ഉണ്ട്.
Www.jobfest.kerala. gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഓഗസ്റ്റ് 10 മുതൽ രജിസ്റ്റർ ആരംഭിച്ചു.
ഫോൺ നമ്പർ:
8921916220, 8304057735, 7012212473
6.റെസ്‌ലിങ് അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്
കൊച്ചിങ്ങിൽ ഡിപ്ലോമയും, അംഗീകൃത സ്ഥാപനത്തിൽ രണ്ട് വർഷം ജോലി ചെയ്ത് പ്രവർത്തി പരിചയം ഉള്ളവർക്കും, ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് റെസ്‌ലിങ് പരിശീലനകനാകാൻ അവസരം വന്നിട്ടുണ്ട്.കായിക യുവജന കാര്യാലയത്തിന്റെ കീഴിൽ ഉള്ള തൃശൂർ സ്‌പോർഡ്സ് ഡിവിഷനിലെ കുന്നംകുളം സ്കൂളിലേക്കാണ് അസിസ്റ്റന്റ് റസ്സ്ലിങ് പരിശീലകനെ ആവശ്യം ഉള്ളത്.പ്രവർത്തി പരിചയം ഉള്ളവർ ഇന്റർവ്യൂ ന് വന്നില്ലെങ്കിൽ പരിചയം ഇല്ലാത്തവർക്ക് അവസരം ഉണ്ടാവുന്നതാണ്.ഈ പോസ്റ്റിലേക്ക് അപേക്ഷ അയക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ട് എങ്കിൽ ഇതേ വരുന്ന ഓഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് കായിക യുവജന കാര്യാലയത്തിൽ എത്തിചേരണം. അപേക്ഷ ഫോം വകുപ്പിൽ നിന്നും നേരിട്ട് തരുന്നതായിരിക്കും.ഫോൺ നമ്പർ: 04712326644
7. സംസ്ഥാന സഹകരണ യൂണിയനിൽ താൽകാലിക ഒഴിവ്
വിദ്യാഭ്യാസ ഇൻസ്‌ട്രക്റ്റർ ഗ്രേഡ് 3, എൽ ടി ക്ലർക്ക് എന്നീ പോസ്റ്റുകളിലേക്ക് സംസ്ഥാന സഹകരണ യൂണിയൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്കും, യോഗ്യതയുള്ളവർക്കും നല്ലൊരു അവസരമാണിത്. ഈ നിയമനം സ്ഥിരമല്ല, താൽകാലികമാണ്.
അപേക്ഷിക്കാൻ ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ജെ.ഡി.സി/ എച്. ഡി.സി / എച്. ഡി. സി & ബി എം അല്ലെങ്കിൽ ബി കോം കോപറേഷൻ, അല്ലെങ്കിൽ ബി എസ് സി ബാങ്കിംഗ് & കോപ്പറേഷൻ ബിരുദമാണ് യോഗ്യത.
ജോലിയിലേക്കുള്ള യോഗ്യത നോക്കുന്നത് എഴുത്ത് പരീക്ഷയിലൂടെയും, അഭിമുഖത്തിലൂടെയുമായിരിക്കും.
പ്രായ പരിധി : 18 വയസിനും 40 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
വയസിൽ എസ് സി, എസ് ടി വിഭാഗക്കാർക്കും ഒ ബി സി വിഭാഗത്തിനും ചെറിയ ഇളവ് ഉണ്ട്.
എസ് സി/ എസ് ടി : 5 വർഷം
ഒ ബി സി : 3 വർഷം
അപേക്ഷിക്കാനും ഇന്റർവ്യുവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നിങ്ങൾ ഈ ജോലിക്ക് അർഹരാണെങ്കിൽ അസ്സൽ സെർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡാറ്റയുമായി ആഗസ്ത് 23 ന് രാവിലെ 8 മണിക്ക് ഇന്റർവ്യൂവിനു എത്തണം.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം: ഊറ്റുക്കുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസ്, തിരുവനന്തപുരം.
രെജിസ്ട്രേഷൻ രാവിലെ 10 മണി വരെ.
ഫോൺ നമ്പർ: 04712320430.
No comments:
Post a Comment