എല്ലാ കമ്പനികളും അവർക്ക് വേണ്ട ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്നതിൽ ആദ്യം പരിശോധനയ്ക്ക് വിദേയമാകുന്നത് സി. വി. യാണ്. ഏറ്റവും മികച്ച സി. വി. എങ്ങനെ തയ്യാർ ചെയ്യണം എന്നത് പുതിയ തലമുറയ്ക്കു അറിയുന്നില്ല എന്നത് വാസ്തവമാണ്. പലരും മറ്റുള്ളവരിൽ നിന്നും കോപ്പിയാടിച്ചാണ് സി വി ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെയാണ് കഴിവുകൾ ഉണ്ടായിട്ടും പലർക്കും ഉന്നതമായ അവസരങ്ങൾ നഷ്ടപ്പെടുന്നത്.
രണ്ട് പേജിലുള്ള തെറ്റുകൾ ഒന്നും തന്നെയില്ലാത്ത ഒരു സി വി യാം പൊതുവേ സർവ്വ കമ്പിനികളും ഉദ്ദേശിക്കുന്നത്. കമ്പനി മുതലാളിമാർക്ക് നിങ്ങളുടെ യഥാർത്ഥ പ്രതിച്ചായ വെക്തമാകുന്നതായിരിക്കണം സി. വി.
ശരിയല്ലാത്ത രീതിയിൽ സി വി തയ്യാർ ചെയ്യുന്നത് കൊണ്ടും, ആവശ്യമായ വിവരങ്ങൾ വേണ്ട വിതത്തിൽ ചേർക്കാത്തത് കൊണ്ടും പല പേർക്കും അവർ ആഗ്രഹിക്കുന്ന ജോലി കിട്ടാതെ പോകുന്നുണ്ട് എന്ന് പല പ്രശസ്തമായ ജോബ് പോർട്ടുകൾ വ്യക്തമാക്കുന്നു. അത് കൊണ്ട് നിങ്ങൾ നിങ്ങളുടെ സി.വി തയ്യാർചെയ്യുമ്പോൾ ഏറ്റവും മികവുറ്റതാക്കാൻ ചില നിർദേഷങ്ങൾ താഴെ കൊടുക്കുന്നു.
പ്രശസ്തമായ കമ്പനികളിൽ ജോലി ഓഫർ നൽകി കഴിഞ്ഞാൽ നിരവധി സി വി കൾ അവർക്ക് മുമ്പിൽ എത്തും. അതെല്ലാം അവർ ഒരിക്കലും വായിച്ചു നോക്കില്ല. ATC പോലോത്ത AI സംവിധാനങ്ങളെയാണ് അവർ അതിന് വേണ്ടി ഉപയോഗിക്കുക. അത് കൊണ്ട് നമ്മൾ ചെയ്യുന്ന CV ATC സിസ്റ്റമിനോട് യോചിക്കുന്നതാവണം.
1). കരിയർ ഗോൾ വ്യക്തമാക്കുക
നിങ്ങളുടെ കരിയറിനെ കുറിച്ചുള്ള കാര്യങ്ങൾ സത്യസന്തമായി സി വി യിൽ രേഖപ്പെടുത്തുക. സി വി യിൽ നൽകുന്ന ഡാറ്റ യെ ബന്ധപ്പെടുത്തിയായിരിക്കും ഇന്റർവ്യൂ ചോദ്യ കർത്താവ് ചോദിക്കാൻ പോകുന്നത്. നിങ്ങൾ പറയുന്ന കാര്യങ്ങൾ കളവ് പോലെ അവർക്ക് തോന്നിയാൽ ആ ജോലി അവസരം അപ്പോൾ തന്നെ നഷ്ടപ്പെടാനുള്ള അവസരമായി മാറും.
നിങ്ങളെ നിശ്ചിത കമ്പനിയുടെ ആവശ്യമായ പോസ്റ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടാൽ എന്താണ് ആ കമ്പനിക്ക് ലഭിക്കുന്ന ഉപകാരം. നിന്റെ ജോലിയിലൂടെ കമ്പനി ക്ക് എന്ത് നേട്ടം ഉണ്ടാകാൻ കഴിയും, ഇത്തരം കാര്യങ്ങളാണ് അതിൽ പെടുത്തേണ്ടത്. നേരെ മരിച്ചു ഈ ജോലി നിങ്ങളുടെ വലിയ ആവശ്യമാണ് എന്നും അത് ലഭിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്ന ഉപകാരമല്ല എഴുതേണ്ടത്. കമ്പനി കുറിച്ചുള്ള ചെറിയൊരു വിവരണം പഠിച്ച് വെക്കണം, സി വി പരിശോധനയിൽ വിജയിച്ച് കഴിഞ്ഞാൽ ഇന്റർവ്യൂവിനും നമ്മളെ വളരെ സഹായിക്കുന്നതാണ് കമ്പനിയെ കുറിച്ചുള്ള അറിവ്.
ഒരു ചെറിയ ഉദാഹരണം: Career Objective:
"To leverage my strong background in marketing and digital media to contribute to a dynamic team focused on innovative brand strategies. Seeking to apply my analytical skills and creative thinking in a challenging marketing role."
Adjust the specifics based on your field and the job you are applying for. This format helps recruiters quickly understand your career intentions and how they align with the position.
ഇതൊരു ചെറിയ ഉദാഹരണം, ഇത് പോലെ നിങ്ങൾക്ക് ജോലി കിട്ടിയാൽ ലഭിക്കുന്ന ഉപകാരങ്ങളെക്കാളും കമ്പനിക്ക് ലഭിക്കുന്ന നേട്ടങ്ങൾ പ്രത്യേകമായി ചേർക്കുക..
തൊഴിൽ ഉടമയെ പറ്റിക്കാതിരിക്കുക
അപേക്ഷയുടെ തുടക്കം മുതൽ അവസാനം ഒരൊറ്റ ഫോണ്ട് മാത്രം ഉപയോക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ വലുപ്പത്തിൽ കൊടുക്കാനും മറക്കരുത്.സി വി പരിശോധന നടത്തുന്നവന്റെ ശ്രദ്ധ ഒരു സി വി യിൽ 2, 3 സെക്കന്റ് മാത്രമേ പതിക്കുകയുള്ളൂ.നല്ലൊരു തുടക്കം ഉണ്ടായിരിക്കണം.നിങ്ങൾക്ക് ഒരുപാട് വർഷത്തെ പരിചയം ഉണ്ടെങ്കിൽ ആദ്യം തന്നെ അത് സമ്മറിയായി ഉൾപ്പെടുത്താം.
വിവാഹ സ്റ്റേറ്റസ്
നിങ്ങൾ വിവാഹിതനാണോ അല്ലയോ എന്ന സ്റ്റാറ്റസ് ചേർക്കേണ്ടതില്ല.ഇനി ക്ഷണിക്കപ്പെട്ട പോസ്റ്റിൽ അങ്ങനെ ആവശ്യപ്പെടുന്നുവെങ്കിൽ അല്ലെങ്കിൽ വിവാഹ സ്റ്റാറ്റസ് അനുസരിച്ചാണ് ജോലിയുടെ ലഭ്യതയെങ്കിൽ രേഖപ്പെടുത്തുന്നത് നല്ലതാണ്.
റഫറൻസ്
റഫറൻസ് നൽകണമെന്നത് നിർബന്ധമുള്ള കാര്യമല്ല. കമ്പനി ആവശ്യപെടുകയാണെങ്കിൽ നൽകണം. അല്ലാതെ നിങ്ങൾ നൽകുന്നുണ്ടെങ്കിൽ ഏറ്റവും അടുത്തായി നിങ്ങൾ ഇടപെടൽ നടത്തിയവരുടെ പേരാണ് നൽകേണ്ടത്. ആരുടെ പേരാണോ നിങ്ങൾ നൽകുന്നത് അവരോട് കാര്യം അറിയിക്കാൻ ഒരിക്കലും മറക്കരുത്. പരിശോധനയുടെ ഭാഗമായി വിളിച്ചു ചോദിച്ചാൽ പെട്ടന്ന് മന്നസിൽ പതിയ്യണം.
ഇ- മെയിലിങ്ക്
നിങ്ങൾ തയ്യാർ ചെയ്യുന്ന സി വി യിൽ ഒരിടത്തും കളറിൽ എഴുതരുത്. ഈ മയിൽ ഐ ഡി നിങ്ങളുടെ പേര് സൂചിപ്പിക്കുന്ന ഐ ഡി തന്നെയാണ് ഏറ്റവും നല്ലത്. പി ഡി എഫ് ആയിട്ടാണ് സി വി യുടെ ഫയൽ അയക്കേണ്ടത്. ഇനി കമ്പനി വേർഡ് ഫയൽ ചോദിക്കുകയാണെങ്കിൽ വേർഡ് ഫയൽ തന്നെ അയച്ചു കൊടുക്കുക.Times new roman, Calibri എന്നീ ഫോണ്ടുകളാണ് ഉചിതം. ബാക്കിയുള്ള ഫാൻസി ഫോണ്ടുകൾ ഒഴിവാക്കുക. റസ്സ്യുമിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഫോണ്ടും, ഫോണ്ടിന്റെ സൈസും ഒരുപോലെ ആയിരിക്കേണ്ടതാണ്. നിങ്ങളുടെ ഫോട്ടോ ഫൈലിന്റെ ഏറ്റവും മുകളിൽ തന്നെ കൊടുക്കുക.
തൊഴിൽ പ്രവർത്തന പരിചയം
ഏതൊരു ജോലിക്കും ആവശ്യപ്പെടുന്നത് പ്രവർത്തി പരിചയമാണ്. പ്രത്യേകിച്ച് ഗിൾഫ് രാജ്യങ്ങളിൽ ചെറിയ ജോലി പോലും എക്സ്പീരിയൻസ് ഇല്ലെങ്കിൽ കിട്ടാറില്ല.. അത്രമാത്രം പ്രധാനമാണ് അനുഭവ പരിചയം എന്നത്. അത് കൊണ്ട് സി വി യിൽ വളരെ കൃത്യമായും വ്യക്തമായും നിങ്ങളുടെ പ്രവർത്തന പരിചയം വ്യക്തമാക്കുക. നിങ്ങൾക്ക് ഒരു പത്തു വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എങ്കിൽ, ഏറ്റവും അവസാനമായി നിങ്ങൾ ചെയ്ത ജോലിയെ കുറിച്ച് ആദ്യം രേഖപ്പെടുത്തുക. പിന്നീട് താഴേക്ക് പോവുന്നതാണ് നല്ലത്. എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്, നിങ്ങൾ ജോലി ചെയ്ത സ്ഥാപനം, ഏതായിരുന്നു പോസ്റ്റ്, ജോലി ചെയ്ത വർഷം. തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ മറക്കരുത്.
ഒഴിവാക്കേണ്ടത്
അപേക്ഷ അയച്ച ജോലിയിലേക്ക് ബന്ധമില്ലാത്ത കാരണത്താലോ അല്ലെങ്കിൽ മറ്റു കാരണത്താലോ ചെയ്ത ഒരു ജോലി നിങ്ങൾ സി വി യിൽ കൊടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്കത് ഒഴിവക്കാം. എന്നാൽ, ആ വർഷം ഒരു ഗ്യാപ് സി വി യിൽ കാണും. ആ ഒരു വർഷം എന്ത് ചെയ്ത് എന്ന് ഇന്റർവ്യൂ വിൽ നിങ്ങളോട് ചോദിക്കും. നല്ലൊരു മറുപടി പറയാൻ കഴിയണം. ഏതെങ്കിലും ബിസിനസ് നടത്തി അത് തകർന്ന് പോയ ആളാണ് നിങ്ങളെങ്കിൽ അത് പറയുന്നത് കൊണ്ടൊരു പ്രശനവുമില്ല. ബിസിനസ് തകർന്നത്തിന്റെ പേരിൽ നിങ്ങളുടെ ജോലി നഷ്ടപ്പെടില്ല എന്നർത്ഥം. എന്ന് മാത്രമല്ല ബിസിനസ് നടത്തിയത് നിങ്ങൾക്ക് അനുകൂലമായി വരും.
അക്ഷര തെറ്റുകൾ പാടില്ല
ഒരു കാരണവശാലും റെസ്യുമിൽ അക്ഷര തെറ്റുകൾ വരരുത്.അത് പോലെ എല്ലാ കമ്പനികളിലേക്കും ഒറ്റയടിക്ക് റെസ്യും അയക്കരുത്.സൂപ്പർമാൻ 2018. doc, rockstar. doc, എന്നീ പേരുകൾ സേവ് ചെയ്തിട്ടുള്ള റെസ്യുമുകൾ ഉടനെ തന്നെ നിരസിക്കുന്നതായിരിക്കും.
കവർ ലെറ്റർ
റെസ്യും പരിശോധനയിൽ പ്രധാനമായും അവർ നോക്കുക നിങ്ങൾ അയച്ച കവർ ലെറ്ററാണ്.. അത് കൊണ്ട് നിങ്ങളെ കുറിച്ചുള്ള പ്രതിച്ചായ ലഭിക്കുന്നത് ഒരു കവർ ലെറ്റർ വായിച്ചിട്ടാണ്. നിങ്ങൾ അപേക്ഷ അയച്ച കമ്പനിയിലെ ആളുകൾ കവർ ലെറ്റർ വായിച്ചാൽ അത് മൂലം അവർക്ക് നിങ്ങളുടെ സി വി യും കൂടി വായിക്കാൻ തോന്നണം അങ്ങനെയുള്ളതായിരിക്കണം കവർ ലെറ്റർ.
സി വി തയ്യാർ ചെയ്യാനുള്ള നിരവധി സോഫ്റ്റ്‌വെയ്റുകളും, അപ്ലിക്കേഷൻസുകളും ഇന്ന് നമുക്ക് ലഭ്യമാണ്…
Google Docs: ഇതിൽ തന്നെ നമുക്ക് വേണ്ട മോഡൽ കൊടുത്തിട്ടുണ്ടാവും, അതിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒന്ന് തെരെഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
Canva: എഡിറ്റിംഗ് രംഗത്ത് വലിയ പ്രശസ്തി നേടുന്ന ആപ്പാണ് ക്യാൻവ.. AI യുടെ പുതിയ വേർഷൻ ഇപ്പോൾ ഇതിൽ ലഭ്യമാണ്. Cv യുടെ മോഡൽ ഇതിൽ തന്നെ. അവർ നൽകുന്നതിൽ ചിലത് നമ്മൾ പൈസ കൊടുക്കേണ്ടി വരും ചിലത് സൗജന്യമായി ലഭിക്കും..
Linked in: ഇന്ന് വളരെ പ്രശസ്തമായ professional networking platform കളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ലിങ്കിട് ഇൻ. നിരവധി കമ്പനികളുടെ, വെത്യാസസ്ഥമായ രാജ്യങ്ങളിൽ നിന്നും തൊഴിൽ അവസരങ്ങൾ ഇതിൽ പ്രസിദ്ധീകരിക്കും. നമ്മുടെ ആകാദമിക് വിവരങ്ങൾ, കരിയർ വിശേഷങ്ങൾ നൽകിയാണ് നല്ലൊരു സി വി നമുക്ക് റെഡിയായി കിട്ടും.
വെബ്സെെറ്റുകൾ: സൗജന്യമായി സി വി ഉണ്ടാക്കാൻ നമ്മളെ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. അതിൽ പ്രധാനപെട്ട ചിലത് ഇവിടെ കൊടുക്കുന്നു.: Resume. io, Adobe Spark, resumeginuse, myperfectresume.
മൊബൈൽ ആപ്പുകൾ: Resume Builder, Resumer Star, VisualCv ഇത് പോലുള്ള മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് സി വി ഉണ്ടാക്കാവുന്നതാണ്..
No comments:
Post a Comment