"എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ വലുതല്ല"
ഇസ്രായേലിന്റെ അക്രമണത്തിൽ തന്റെ സ്വന്തം മക്കളും പേര മക്കളും കൊല്ലപ്പെട്ടു എന്ന വിവരം അറിഞ്ഞപ്പോൾ, ഏതൊരു ഹൃദയവും വിറങ്ങലിച്ച് പോകുന്നു നിമിഷം ഹമാസിന്റെ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷൻ ഇസ്മായിൽ ഹനിയ പറഞ്ഞ വാക്കുകളാണിത്. ഈ ഒരൊറ്റ വാക്കുകൾ മാത്രം മതി ഇസ്മായിൽ ഹനിയ്യ ആരാണ് എന്നും, അദ്ദേഹത്തിന്റെ ജീവതം കൊണ്ട് ആ മനുഷ്യൻ ലക്ഷ്യമാക്കിയിരുന്നത് എന്താണ് എന്നും തിരിച്ചറിയാൻ. സർവ്വ ത്യാഗം സഹിച്ചും എന്ത് വില കൊടുത്തും ജീവിതത്തിന്റെ അവസാന ശ്വാസം വരെ പിറന്ന നാടിന്റെ മോചനത്തിനു വേണ്ടി പോരാടിയ ധീര പോരാളിയായിരുന്നു ഇസ്മായിൽ ഹാനിയ.ജയിലിലടച്ചും, ആക്രമിച്ചും ഇസ്രായീലുകാർ ഇല്ലാതാക്കാൻ ശ്രമിച്ച വീര്യനായ പോരാളി. തന്റെ വിശാലമായ ബന്ധം ഉപയോഗപ്പെടുത്തി ലോക രാജ്യങ്ങളുമായി സംസാരിച്ച് നയ തന്ത്രജ്ഞൻ.ഒടുവിൽ തന്റെ മുൻഗാമികളുടെ പാദ പിന്തുടർന്ന് ഇസ്രായേലുകാരുടെ ബോംബ് ആക്രമണത്തിൽ 62 വയസ്സിൽ ദീര രക്തസാക്ഷിത്വവും. ഇന്നലെ ആ വാർത്ത ലോകം മുഴുവനും കേട്ടപ്പോൾ അത് വിശ്വസിക്കാൻ പലർക്കും പ്രയാമായിരുന്നു. എന്നാൽ കേട്ടത് സത്യം, പോരാളിയുടെ അവസാന ശ്വാസം നിലച്ചിരിക്കുന്നു. ഹമാസ് എന്ന ഫാൽസ്‌തീൻ സ്വാതന്ത്ര്യ പോരാട്ട സംഘടനയ്ക്ക് ധീരനായ നേതാവിനെ നഷ്ടമായിരിക്കുന്നു.
ഗസ്സ മുനമ്പയുടെ അൽ ശാതി അഭ്യർത്ഥി ക്യാമ്പിൽ 1962 ജനുവരിയിലാണ് ഹനിയയുടെ ജനനം. അഭ്യർതി ക്യാമ്പിൽ അന്ന് ആ കുഞ്ഞ് ജനിക്കുമ്പോൾ ആരും വിചാരിച്ചിട്ടുണ്ടാവില്ല, ഈ മോൻ ഫലസ്തീനിന് വേണ്ടി പോരാടുമെന്നും ഒടുവിൽ ജന്മ നാടിന് വേണ്ടി രക്തസാക്ഷിത്വ വഹിക്കുമെന്നും.
അഭ്യർത്ഥി ക്യാമ്പിലെ ജനനം മുതൽ ഇറാനിലെ തെഹ്റാനയിൽ കൊല്ലപ്പെടുന്നത് വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം പോരട്ടങ്ങളുടെ മാത്രം ജീവിതമായിരുന്നു. 1948 ൽ ഇസ്രായേൽ എന്ന അധിനിവേഷ രാജ്യം രൂപീകൃതമായപ്പോൾ അസ്‌കലാൻ നഗരത്തിൽ നിന്നും പാലായനം ചെയ്തവരാണ് ഹാനിയ്യയുടെ മാതാപിതാക്കൾ. ഇസ്രായേൽ ഫലസ്തീനിനു നേരെ നടത്തുന്ന അക്രമങ്ങൾ കണ്ടും അനുഭവിച്ചും തന്നെയായിരുന്നു അദ്ദേഹം വളർന്നതും.
ഗസ്സായിലെ അൽ അസ്ഹർ സ്ഥാപനത്തിലായിരുന്നു ഹാനിയ്യയുടെ പ്രാഥമിക പഠനം.തുടർന്ന് ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് സാഹിത്യത്തിൽ ഡിഗ്രി കരസ്തമാക്കി. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഹാനിയ വിപ്ലവ പാതയിലേക്ക് ചുവട് വെക്കുന്നത്.1983 ൽ ഹമസിന്റെ ആദ്യ രൂപമായ ഹമസിന്റെ സ്റ്റുഡന്റ് ബ്ലോഗിൽ അംഗമായി. 1987 ൽ ഹനിയ ഡിഗ്രി പഠിച്ചിറങ്ങുന്ന സമയത്ത് തന്നെയാണ് ഇസ്രായേൽ അധിനിവേഷത്തിനെതീരെ ജനകീയ പ്രക്ഷോഭമായ ഒന്നാം ഉന്തിഫാദ ആരംഭിക്കുന്നത്.ഇതോടൊപ്പം ഹമാസ് എന്ന സംഘടനയും രൂപീകൃതമായി.പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇസ്രയിൽ സർക്കാർ 18 ദിവസത്തേക്ക് ജയിലിൽ അടച്ചു.1988 ൽ വീണ്ടും ആറു മാസം ജയിലിലായി.ഹമസിന്റെ ഭാഗമാണെന്ന് അറിഞ്ഞതോടെ 1989 ൽ ഇസ്മായിൽ ഹാനിയ്യയെ അധിനിവേഷ ഇസ്രായേൽ ഭരണ കുടം 3 വർഷക്കാലം തടവിലാക്കി.
ജയിലിൽ നിന്നും മോചിപ്പിച്ച്, ഹമാസിന്റെ മറ്റു നേതാക്കന്മാരുടെ കൂടെ അദ്ദേഹത്തെയും ദക്ഷിണ ലേബനാനിലേക്ക് നാടു കടത്തി.പിന്നീടുള്ള ഒരു വർഷം അവിടെയായിരുന്നു.ഫലസ്‌തീൻ ലിബറേഷനും ഇസ്രായേലും ഓസ്‌ലോ ഉടമ്പടയിൽ ഒപ്പ് വെച്ചതോടെ വീണ്ടും അദ്ദേഹം ഫലസ്തീനിലേക്ക് മടങ്ങി. ഇതോടെ ഫലസ്തീൻ വിമോചന പോരാട്ടത്തിൽ സജീവമാവുകയായിരുന്നു ഇസ്മായിൽ ഹനിയ. ഹമാസിന്റെ നേതൃത്വത്തിലേക്ക് വരികയും ചെയ്തു.1997 ൽ ഹമാസ് സഹ സ്ഥാപക നേതാവ് ഷെയ്ഖ് അഹ്മദ് യാസീന്റെ സഹായിയായി പ്രവർത്തിക്കാൻ തുടങ്ങി.2001 ൽ രണ്ടാം ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹമാസിന്റെ രാഷ്ട്രീയ നേതാകളിൽ മൂന്നാമ്മനായി മാറി. ഈ സമയം ഹാനിയ്യയെ ഇസ്രായേൽ വധിക്കാൻ ശ്രമിച്ചു. പക്ഷേ ഒരു വിധം അതിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടു. കരുത്തും നേതൃ പാഠവവും ഹമാസിന് കരുത്ത് പകരുന്നു, അത് വിജയത്തിലേക്ക് നീങ്ങുമോ എന്ന പേടി തന്നെയായിരിക്കാം ഈ അക്രമണങ്ങൾക്കെല്ലാം കാരണം.
2006 ലെ തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്ക് ഹമാസ് എത്തിയതോടെ ഹനിയ്യ പ്രസ്ഥാനത്തിൽ കൂടുതൽ കരുത്തനായി. ആ തെരെഞ്ഞുടുപ്പ് വിജയിക്കുന്നതിൽ മുഖ്യ പങ്ക് അദ്ദേഹത്തിനുണ്ടായിരുന്നു.ഒരു ദശാബ്ദ വർഷം അധികാരത്തിലുണ്ടായിരുന്ന ഫത്ഹിനെ തകർത്തായിരുന്നു ഹമാസ് അധികാരത്തിൽ എത്തിയത്.അന്ന് ഫലസ്തീൻ അതോരിറ്റിയുടെ പ്രധാന മന്ത്രിയായി അധികാരമേറ്റു.എന്നാൽ ഹമാസുമായി ലോകരാജ്യങ്ങൾ സഹകരിക്കാത്തത് കൊണ്ടും, ഫത്ഹുമായുള്ള ഭിന്നതയും കാരണം 2007 ൽ ഐഖ്യ സർക്കാർ ശിഥിലമായി.പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രധാന മന്ത്രി സ്ഥാനത്ത് നിന്നും ഹനിയ്യയെ നീക്കി.2014 ൽ ഹനിയ്യായെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടു. അക്രമണത്തിൽ രണ്ട് മരുമക്കൾ കൊല്ലപ്പെടുകയും ഹനിയ്യയുടെ വീടിനെ നാഷ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
2017 ൽ ഹമാസ് രാഷ്ട്രീയ കാര്യ സാമതി അദ്യക്ഷനായി തെരെഞ്ഞെടുക്കപ്പെടുന്നത് വരെ ഗസയിലെ ഹമാസ് നേതാവായി തന്നെ തുടർന്നു.ഖാലിദ് മിഷ്അരിയുടെ പിൻഗാമിയായാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തുന്നത്. പുതിയ സ്ഥാനം തന്റെ പോരാട്ടങ്ങൾക്ക് ഊജ്വസ്വലത പകർന്നു. പിന്നീട് അദ്ദേഹം താമസം ഖത്തറിലേക്ക് മാറ്റി.1967 ലെ അതിർത്തി പ്രകാരം ജെറുസലാം തലസ്ഥാനമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം എന്നതായിരുന്നു ഹനിയ്യയുടെ വാദം. ഫലസ്തീനിന്റെ അവകാശം നേടിയെടുക്കാൻ എല്ലാം ശ്രമങ്ങളും നടത്തി. വില പേശലിലൂടെ ഒരു അവകാശവും ഇല്ലാതാക്കാനാവില്ലന്നും ഹനിയ്യ വെക്തമാക്കിയിരുന്നു.ഇതേ നിലപാടായിരുന്നു അദ്ദേഹം ജീവിതത്തിന്റെ അവസാനം വരെ പുലർത്തിയിരുന്നത്…
ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെടുന്നത് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വെച്ചാണ്.പുതിയ ഇറാൻ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട മഷൂദ് പെസസ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.ചൊവ്വാഴ്ചയാണ് ഈ ചടങ്ങ് നടന്നത്.അതിന് മുമ്പ് പുതിയ പ്രസിഡന്റ്മായി അദ്ദേഹം കൂടി കാഴ്ച നടത്തിയിരുന്നു.ഇറാനിന്റെ പരമാധികാര നേതാവ് ആയുതുള്ള അലി ഖാനുമായി കൂടികാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ച നടന്നതിന് ശേഷം, ഇസ്മായിൽ ഹാനിയ താമസിച്ച കേട്ടടത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഹനിയ്യ കൊല്ലപ്പെട്ടത്. കൊലപാതകം ഇറാനിലായത് കൊണ്ട് തന്നെ ഇറാനിനെ രാഷ്ട്രീയമായി ഇത് ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അംഗ രക്ഷകനും ആ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലാണ് ഈ കൊലപാതകത്തിന്റെ പിന്നല്ലെന്ന് എല്ലാവർക്കും മനസിലാക്കാൻ കഴിയുന്ന സത്യമാണ്. എന്നാൽ ഇത് വരെ അവരത് സ്തിരീകരിച്ചിട്ടില്ല.പൊതുവെ ഇസ്രായേൽ ചാര സംഘടന മൊസാദ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് അവർ പ്രതികരിക്കാറില്ല. ഇറാനിന്റെ നിരവധി നേതാക്കന്മാരെ ഇത് വരെ മൊസാദ് കൊലപ്പെടുത്തിയിരുന്നു. ഇറാൻ ഭരണ കൂടത്തിലെ രണ്ടാമത്തെയാൾ എന്ന് വിശേഷിപ്പിച്ചിരുന്ന കാസിം സുലൈമാനിയെ അമേരിക്കയും മൊസാദും ചേർന്നാണ് കൊലപ്പെടുത്തിയത്.അതിന് ശേഷം മുക്രിസ് ഫെഹ്രിസാസായും കൊല്ലപ്പെട്ടിരുന്നു.അജ്ഞാത സംഘത്തിന്റെ വെടിയുണ്ട കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കാറിലൂടെ സഞ്ചാരക്കുമ്പോഴാണ് കാറിന് നേരെ അക്രമം നടന്നത്. ഇറാനിൻ ആണവ പദ്ധതികളുടെ ബുദ്ധി കേന്ദ്രം എന്നായിരുന്നു അദ്ദേഹത്തേ വിശേഷിപ്പിച്ചിരുന്നത്.ഇതേ കൊലപാതകത്തിന്റെ തുടർച്ച തന്നെയായിരിക്കണം ഇപ്പോൾ നടന്നിരുന്ന ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകം.
ഹമാസിന്റെ നേതക്കന്മാരെ കൊലപ്പെടുത്തുക, ഹാമസിനെ തുടച്ചു നീക്കുക എന്നതായിരുന്നു ഇസ്രായേൽ തുടക്കം മുതൽ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഈ പ്രഖ്യാപ്പിട്ട വിജയങ്ങളിലേക്ക് എത്തിപ്പെടാൻ ഇസ്രായേലിനു കഴിഞ്ഞിരുന്നില്ല.കാബിനറ്റിലടക്കം ചർച്ച ചെയ്ത് എടുത്ത തീരുമനമായിരുന്നു ഹമാസിന്റെ നേതാക്കളെ വധിക്കുക. എന്നാൽ അതിൽ ഒരാളെ ഇപ്പോൾ ഇല്ലാതെയാക്കിയിരിക്കുകയാണ്.
ഗസ യുദ്ധം ആരംഭിച്ചതിന് ശേഷം പല തവണ പുറത്ത് പോയിരുന്നു ഇസ്മായിൽ ഹനിയ്യ. ഇറാനിൽ തന്നെ മുമ്പ് സന്ദർശിക്കുകയും ചെയ്തിരുന്നു. വെടി നിർത്തലിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ കൊലപാതകം നടന്നത്.മുമ്പ് ഇത് പോലെ ഗസ ഇസ്രായേൽ യുദ്ധം വവെടി നിർത്താനുള്ള ചർച്ചകൾ നടന്നു അതിന്റെ അവസാന വക്കിലേക്ക് എത്തിയപ്പോഴാണ് ഇസ്മായിൽ ഹനിയ്യയുടെ മക്കൾ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇതും സമാനമായ സ്ഥിതിയാണ്, സമാധാന ചർച്ചകൾ നടക്കുകയും അത് പുരോഗമിക്കുകയും ചെയ്യൂമ്പോഴാണ് അടുത്ത അക്രമണവും കൊലപാതകവും നടക്കുന്നത്. സമാധാന ചർചകളിൽ ഇസ്രായേലിന് വലിയ താൽപര്യമില്ല എന്നതാണ് ഈ തുടർച്ചയായ അക്രമങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിനകം ഹമാസിന്റെ പ്രതികരണം വന്നിട്ടുണ്ട്. ഈ അക്രമണത്തിന്റെ പിന്നിൽ ഇസ്രായേൽ ആണെന്നും അവരുടെ ഭീരുത്വമാണ് ഇതിലൂടെ തെളിയിക്കുന്നത് എന്നും. മറുപടി ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നമാണ് ഹമാസിന്റെ പ്രതികരണം. കുദ്സിന്റെ മോചനത്തിനു വേണ്ടിയുള്ള യുദ്ധം അവസാനിച്ചിട്ടില്ല എന്നും, എന്ത് ഉദ്ദേശത്തിനു വേണ്ടിയാണോ ഹമാസ് ഉണ്ടാക്കിയത് ആ ലക്ഷ്യം ഉണ്ടാവുന്നത് വരെ ഇതിന്റെ പ്രവർത്തനത്തിൽ തന്നെ ഉണ്ടാകുമെന്നു ഹമാസ് പ്രഖ്യാപിച്ചു.ഏത് ലക്ഷ്യത്തിനു വേണ്ടിയാണോ ഇസ്മായിൽ ഹനിയ്യയെ കൊലപ്പെടുത്തിയത് അത് ഒരിക്കലും സാധ്യമാവില്ലെന്ന് കൂടി ഹമാസിന്റെ മറ്റൊരു നേതാവ് പ്രഖാപിച്ചിരിക്കുന്നു.
ഇനി എന്ടജൊക്കെയാണ് ഹമാസ് ഇസ്രായേൽ യുദ്ധത്തിൽ നടക്കാൻ പോകുന്നത് എന്ന് കാണേണ്ടിയിരിക്കുന്നു. രണ്ട് ഭാഗത്ത് നിന്നും വിട്ട് കൊടുക്കാൻ തയ്യാറല്ലാത്ത വിധം പോരാട്ടം നടക്കുകയാണ്.
ഇപ്പോൾ വാട്സ്ആപ്പ് ഇൽ വൈറലായിക്കൊണ്ടിരിക്കുന്ന ഇസ്മായിൽ ഹാനിയ്യയുടെ ആറബി ഭാഷയിലുള്ള പ്രാസംഗത്തിന്റെ പരിഭാഷ.
ഒന്ന് മാത്രം പറയാം ഞങ്ങളുടെ ഭൂമിയിൽ നിന്നും ഇറങ്ങിപ്പോവുക. ഞങ്ങളുടെ മുന്നിൽ നിന്നും മാറി നിൽക്കുക. ഞങ്ങളുടെ ഖുദ്സിൽ നിന്നും അഖ്സയിൽ നിന്നും ഇറങ്ങിപ്പോവുക. ഇവടെ നിങ്ങളെ കാണാൻ പോലും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ഭൂമിയും ഖുദുസും എല്ലാം ഞങ്ങളുടെതാണ്. ഞങ്ങളുടേത് മാത്രമാണ്.
No comments:
Post a Comment