മുഹറം ആരംഭിച്ചു. അഥവാ പുതു വർഷം ഇവിടെ തുടങ്ങുകയാണ്. 1445 ൽ നിന്നും 1446 ലേക്ക് നമ്മൾ കടന്നിരിക്കുന്നു. ഇസ്ലാമിന്റെ വിജയത്തിന് വേണ്ടി മക്കയിൽ നിന്നും എലാം വിട്ട് മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വന്ന ആ ത്യാഗ നിർഭരാമായ യാത്രയുടെ ഓർമപ്പെടത്തലുകൾ കുടിയാണ് ഓരോ ഹിജ്റയും നമുക്ക് സമ്മാനിക്കുന്നത്. ഇത് കൊണ്ട് മാത്രമല്ല മുഹ്റമിന് വലിയ പ്രത്യേകതയും ശ്രേഷ്ടതയും ഉണ്ട്. പ്രമാങ്ങളിൽ ഈ പവിത്രതകൾ വിവരിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഇഇസ്ലാമിക ചരിത്രങ്ങളുടെ സംഗലനം കൂടിയാണ് ഈ മുഹറം.
മുഹറമിലെ നോമ്പ്, മഹത്വം
മുഹറമിലെ പ്രാധാനപ്പെട്ട ഒന്ന് നോമ്പ് തന്നെയാണ്.ആശുറാഹ് താസുആഹ് ( മുഹറം 9,10 എന്നീ ദിവസങ്ങളിലെ നോമ്പുകൾ). നബി തങ്ങൾ മക്കയിൽ ഇരിക്കുമ്പോഴും മദീനയിൽ വന്നതിന് ശേഷവും മുഹറം മാസത്തത്തിലെ പത്താം ദിവസം നോമ്പ് നോക്കിയിരുന്നു. പക്ഷേ മദീനയിൽ എത്തിയതിനു ശേഷം ജൂതന്മാർ കൂടി നോമ്പ് നോക്കുന്നത് കണ്ട് റസൂൽ കാരണം അന്വേഷിച്ചു. മൂസ നബിയുടെ ചെരിത്രത്തോട് നന്ദി പ്രകടിപ്പിച്ചാണ് അവർ നോമ്പ് നോക്കുന്നത് മനസിലാക്കിയ നബി തങ്ങൾ മൂസ നബിയോട് ഏറ്റവും അടുത്തവർ ഞങ്ങളാണ്, നബിയോട് ഏറ്റവും കടപ്പാട് ഉണ്ടാവേണ്ടത് ഞങ്ങളാണ് അത് കൊടന് അടുത്ത വർഷം ഞാൻ ജീവനോടെ ഉണ്ടെങ്കിൽ മുഹറം 10 ന്റെ നോമ്പും നോക്കുമെന്ന് നബി ത്നങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.പക്ഷേ തുടർന്നുള്ള വർഷം നബി തങ്ങൾ വഫാത്തായത് കൊണ്ട് ആ നോമ്പ് നോൽക്കാൻ ആയില്ല.നബി തങ്ങളുടെ പ്രഖ്യാപനം ഉള്ളത് കൊണ്ട് തന്നെ നമ്മുടെ മേൽ നോമ്പ് നോക്കൽ സുന്നതുമാണ്. ഏതായാലും മുഹറമിലെ രണ്ട് നോമ്പുകൾ വളരേ പ്രധാനപ്പെട്ടതാണ്.
ഈ നോമ്പിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ പല സ്വാഹാബികളിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട്. അബുഹുറൈറ ( റ ) വിൽ നിന്നും നിവേദനം : നബി തങ്ങൾ പറഞ്ഞു : റമളാൻ നോമ്പ് കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടമായ നോമ്പ് മഹറം മാസത്തിലെ നോമ്പാണ്, ഫർള് നിസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടമായ നിസ്കാരം സുന്നത് നിസ്കാരമാണ്. അത് പോലെ മുഹറം മാസത്തേ പറയുമ്പോൾ അള്ളാഹുവിന്റെ മാസം എന്നത് കൂടി അതിന്റെ കൂടെ പറഞ്ഞതായി ചില സ്ഥലങ്ങളിൽ നമ്മുക്ക് കാണാൻ കഴിയും.
ഇബ്നു അബ്ബാസ് (റ ) പറയുന്നു, നബി തങ്ങൾ മുഹറം പത്തിന്റെ നോമ്പിനെ കാത്ത് നില്കുന്നത് പോലെ വേറെ ഒരു നോമ്പിനെയും കാത്ത് നിൽക്കാറില്ല. നബി തങ്ങൾ ഈ നോമ്പിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തത് കൊണ്ട് തന്നെ സ്വഹാബികൾക്കും ഈ നോമ്പിനോട് വലിയ താൽപറയാമായിരുന്നു. അതിന്റെ പ്രാധാന്യം മനസിലാക്കിയത് കൊണ്ട് തന്നെ ചെറിയ കുട്ടികളെ കൊണ്ട് പോലും നോമ്പെടുപ്പിച്ചിരുന്നു. മഹതി റുബ്ഇയ്യ് പറയുന്നു, ആശൂറാഇന്റെ ദിവസം അൻസ്വാരികളിൽ പെട്ട ഒരാളെ നബി തങ്ങൾ അങ്ങാടിയിലേക്ക് അയക്കുമായിരുന്നു. അയാൾ ടൗണിൽ ചെന്ന് വിളിച്ചു പറയും : "ഇന്ന് നോമ്പ് പിടിക്കത്തവർ അവരുടെ നാൾ പുർത്തിയാക്കി കൊള്ളട്ടെ,, നോമ്പ് നോറ്റവർ അവരുടെ നോമ്പിനെയും പൂർത്തിയാകട്ടെ. സ്വാഹാബികൾ പറയുന്നു. പിന്നീട് ഞങ്ങൾ നോമ്പിനെ പതിവാക്കി കുട്ടികൾക്ക് ഞങ്ങൾ മണ്ണ് കൊണ്ട് കളിപ്പാട്ടം ഉണ്ടാക്കി കൊടുക്കും, അവർ നോമ്പിന്റെ ക്ഷീണം കൊണ്ട് കരഞ്ഞാൽ അത് കൊണ്ട് അവരെ കളിപ്പിച്ചു നോമ്പ് പൂർത്തീകരിക്കും.
മുഹറം മാസത്തിലെ ചരിത്ര സംഭവങ്ങൾ
ഒട്ടേറെ ഇസ്ലാമിക ചരിത്രത്തിന് സാക്ഷിയായ മാസമാണ് മുഹറം. ആദം നബി മുതൽ പ്രവാചകൻ മുഹമ്മദ് നബി വരെ ലോകത്ത് വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരുടെയും കാലത്ത് നടന്നിട്ടുള്ള സുപ്രധാന സംഭവങ്ങൾ ഈ മാസവുമായി ബന്ധിക്കുന്നു. അത് കൊണ്ട് തെന്നെ നമ്മുടെ ഉമ്മതിന് മാത്രമല്ല എല്ലാ പ്രവാചകന്മാരുടെ ഉമ്മത്തിനും ഈ മാസത്തിന് നിറയെ കഥകൾ ഉണ്ട്. കഥകൾ ഏറെ പറയാനുള്ള മാസമാണ് മുഹറം. അത് സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും പരീക്ഷണങ്ങളുടെയും, ശിക്ഷകളുടെയും ചരിത്ര കഥകളാണ്.
മുഹറം 9 ചരിത്രങ്ങളുടെ കലവറ
ലോകം കണ്ട് ഏറ്റവും വലിയ ക്രൂരനും, ആക്രമിയും, അഹങ്കാരിയുമായ ഭരണാധികാരിയായിരുന്നു ഫിര്ഔൻ. അഹങ്കാരത്തിന് നിലനിൽപ്പില്ല എന്നും അത്തരം ജീവിതം അവസാനം ചെന്ന് എത്തുന്നത് നീചവും, ദയനീയവുമായ അന്ത്യത്തിലേക്കാണ് എന്ന വലിയ പാഠമാണ് അള്ളാഹു മുസ്ലിമീങ്ങൾക്ക് ഫിര്ഔനിന്റെ ജീവിതം മുഖേന കാണിച്ച് കൊടുത്തത്. ഫിര്ഔനിന്റെ അക്രമത്തിൽ നിന്നും ഓടി രക്ഷപ്പെടാനൊരുങ്ങിയ മൂസ നബിയും കൂട്ടരും ചെങ്കടലിനരികിലെത്തിയപ്പോൾ വടി കൊണ്ടടിച്ച് കടലിൽ മാർഗമുണ്ടാക്കി രക്ഷപ്പെട്ടതും, പിന്നിലൂടെ വന്ന ഫിര്ഔനും സൈന്യത്തെ അല്ലാഹു കടലിൽ മുക്കി നശിപ്പിച്ച സുപ്രധാന സംഭവം നടന്നത് ഈ ദിവസത്തിലാണ്.
കേൾക്കുമ്പോൾ ഹൃദയം വിങ്ങി പൊട്ടുന്ന, ചങ്കുകൾ വിറയ്ക്കുന്ന വഞ്ചനയുടെ ചരിത്രം നടമാടിയതും ഈ ദിവസം തന്നെയാണ്. കാർബലയുടെ പോർക്കളത്ത് നബി തങ്ങളുടെ പുന്നാര പൗതൻ അലി (റ) ന്റെയും ഫാത്തിമ ബീവിയുടെയും മകൻ ഹുസൈൻ (റ ) യസീദിനാൽ കൊല്ലപ്പെട്ടതും ഇതേ ദിനം തന്നേയാണ്. ആദം നബിയുടെ തൗബ അള്ളാഹു സ്വീകരിച്ചതും, ഇദ്രീസ് നബിക്ക് ഉന്നത സ്ഥാനം നൽകിയതും, നൂഹ് നബിയുടെ കപ്പൽ ജൂദി പാർവ്വതത്തിൽ നങ്കുരമിട്ടതും, ഇബ്രാഹിം നബി ജനിച്ചതും, അദ്ദേഹത്തെ ഖലീലായി തെരെഞ്ഞെടുത്തതും, നമ്രുദിന്റെ തീ കുണ്ടാരത്തിൽ നിന്നും രക്ഷപ്പെടുത്തിയതും, യൂനുസ് നബിക്ക് മൽസ്യത്തിന്റെ വയറ്റിൽ നിന്നും രക്ഷപ്പെട്ടതും ഈസാ നബിയെ ആകാഷത്തെക്ക് ഉയർത്തിയതും ഈ മുഹറം പത്തിന്റെ ദിവസത്തിലാണ്. ഇത്തരം നിരവധി ചരിത്ര സംഭവങ്ങൾ കൊണ്ട് അനുഗ്രഹീമായ ദിവസയാണ് ഇത്.ഭൂമിയെയും, ആകാശത്തെയും, നക്ഷത്രങ്ങളെയും, അർഷിനെയും, കുർസിനെയും, ലൗഹിനെയും, ജിബ്‌രീലിനെയും മറ്റു മലക്കുകളെയെല്ലാം സൃഷ്ടിച്ചതും ഈ മഹത്തായ ദിനങ്ങളിലാണ്.
നൂഹ് നബിയുടെ സമുദായത്തെ അള്ളാഹു വെള്ളപ്പൊക്കം കൊണ്ട് നശിപ്പിക്കാൻ തീരുമാനിച്ചു. ഒഴുകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ അള്ളാഹു നബിയോട് കപ്പൽ ഉണ്ടാക്കാൻ പറഞ്ഞു. കപ്പൽ നിർമിച്ചു അദ്ദേഹവും കൂട്ടരും കപ്പലിൽ യാത്രയായി ജൂതി പാർവ്വതത്തിൽ നങ്കുരമിട്ടു. അന്നേരം നൂഹ് നബിക്ക് വിശപ്പ് അനുഭവപ്പെട്ടു, കൂടെയുള്ള അനുയായികളോട് കയ്യിൽ ഉള്ള എല്ലാ ധാന്യങ്ങളും കൊണ്ട് വരാൻ വേണ്ടി പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ അനിയായികൾ കയ്യിൽ ഉണ്ടായിരുന്ന എല്ലാ ധാന്യങ്ങളും കൊണ്ട് വന്ന്. നബിയുടെ കല്പന പ്രകാരം അവർ ഭക്ഷണം ഉണ്ടാക്കി കഴിച്ചു. ഈ സംഭവം നടന്നത് മുഹറം പത്ത് താസുആഇന്റെ ദിനത്തിലാണ്.
മക്കയിൽ നിന്നും മദീനയിലേക്കാണ് മുഹമ്മദ് നബിയുടെ പാലായനത്തെ അഥവാ അടയാളപ്പെടുത്തുന്ന മാസം കൂടിയാണ് മുഹറം. ഇവിടെ മുതൽ ഹിജ്റ വർഷം അഥവാ ഇസ്ലാമിക് കലണ്ടർ ആരംഭിക്കുന്നത്. മക്കയിൽ താമസിക്കുന്ന കാലത്ത് തന്റെ ശത്രുകളിൽ നിന്ന് അസഹീനമായ ഉപദ്രവങ്ങൾ സഹിക്കാൻ കയ്യാതെയാണ് മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്‌റ പോയത്.ആ ഹിജ്‌റ വളരെ പ്രധാനപ്പെട്ടതായത് കൊണ്ടാണ് ഇസ്ലാമിക വർഷത്തിന്റെ തുടക്കം ഹിജറയായത്..
No comments:
Post a Comment