Saturday, 20 July 2024

വീണ്ടും സർക്കാർ ജോലി അവസരം വന്നിറ്റുണ്ട്. പരീക്ഷയില്ലാതെ വെറും ഇന്റർവ്യൂവിലൂടെ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ‍‍ജോലിയിലേക്ക് പ്രവേശിക്കാം.കൂടുതൽ വിവരങ്ങൾ അറിയാൻ വായിക്കുക

  emiratesjobz       Saturday, 20 July 2024

വീണ്ടും സർക്കാർ ജോലി അവസരം വന്നിറ്റുണ്ട്. പരീക്ഷയില്ലാതെ വെറും ഇന്റർവ്യൂവിലൂടെ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ‍‍ജോലിയിലേക്ക് പ്രവേശിക്കാം.കൂടുതൽ വിവരങ്ങൾ അറിയാൻ വായിക്കുക


നിങ്ങൾ സർക്കാർ ജോലി കിട്ടണമെന്ന് വല്ലാതെ ആ​ഗ്രഹിക്കുന്നവരാണോ? വർഷങ്ങളായി അന്വേഷിച്ചിട്ടും ഇത് വരെ ‍ജോലി കിട്ടാതെ വിഷമിക്കുന്നവരാണോ നിങ്ങൾ എന്നാൽ നിങ്ങൾക്കിതാ നല്ലൊരു അവസരം വന്നിരിക്കുന്നു. താൽകാലികമായി ജോലി അവസരം അതും സർക്കാർ സ്ഥാപനത്തിൽ , വിത്യസ്ത ജില്ലകളിലായി വിത്യസ്ത ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. മുഴുവൻ കാര്യങ്ങളും വായിച്ച് കൊണ്ട് നിങ്ങൾക്ക് അപേക്ഷ അയക്കാം. നിങ്ങളുടെ സ്വപ്നമായി സർക്കാർ ജോലിയിലേക്കുള്ള പരിശ്രമം നിങ്ങള്ക്ക് തുടരുകയും ചെയ്യാം. 


1) അറ്റന്റർ തസ്തികയിലേക്ക് നിയമനം

ഇടുക്കി ജില്ലയിൽ അറുക്കുളത്ത് ആരോ​ഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പകൽ വീട്ടിലേക്ക് അറ്റന്റർ ഒഴിവിലേക്ക് ഇപ്പോൾ നിയമനം നടത്തുന്നു. 

​ഇന്റർവ്യൂ:  ജൂലെെ 25 രാവിയെ 11 മണിക്ക്

സ്ഥലം:   ജില്ലാ മെഡിക്കൽ ഒഫീസിൽ 

യോ​ഗ്യത:  എസ് എസ് എൽ സി, സ്ത്രീകൾ മാത്രം

പ്രായം: 53 കവിയരുത്

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോർ​ഗാർത്ഥികൾ യൊ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, ആധാർ, വോട്ടർ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ കോപ്പിയും ​ഇന്റർവ്യീവിന് വരുന്ന സമയത്ത് ഹാജറക്കേണ്ടതാണ്. 

വിളിക്കേണ്ട നമ്പർ:  04862233030, 226929

2)  സെെക്കോളജി അപ്പന്റീസ്‍ നിയമനം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ​ഗവ ആർട്ട്സ് സയൻസ് കോളേജിൽ സെെക്കോളജി അപ്രന്റീസ് പോസിറ്റിലേക്ക് നിയമനം നടക്കുന്നു

യൊ​ഗ്യത: സെക്കോളജിയിൽ ബിരുദാനന്തര ബിരു​ദം. പഠനം റ​ഗിലർ ആയിരിക്കണം

ഇന്ററ്‍വ്യൂ: ജൂലെെ 24 ന് രാവിലെ 10 മണിക്ക്

സ്ഥലം: കൊണ്ടോട്ടി ​ഗവ കോളേജ്

ഉദ്യോർ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ സ​ഹിതം അഭിമുഖ ദിവസം ഹാജറാക്കേണ്ടതാണ്.

3) ലെെഫ് ​ഗാർഡ് കടൽ രക്ഷീ ​ഗാർഡ്

തിരുവനന്തപുരം ജില്ലയിലെ ഫിഷറിസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്ക്യു ബോട്ടുകളിലേക്ക് ലെെഫ് ​ഗാർഡ് കടൽ രക്ഷാ ​ഗാർ​​​ഡ് എന്നീ പോസ്റ്റുകളിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു. 

യോ​ഗ്യത: രജിസ്രേട് മത്സ്യത്തൊഴിലാളി ആയിരക്കണം, ​ഗോവ nationsl institute of water sports ൽ നിന്നും പരിശീലനം പൂർത്തിയാക്കണം, 

വയസ്സ്: 20 നും 45 നും ഇടയിൽ 

മുൻ​ഗണന:  പ്രതികൂല കാലാവസ്‍തയിൽ കടലി‍ൽ നിന്നും നീന്താൻ കഴിവുള്ള ആളായിരിക്കണം, കടൽ രക്ഷാ പ്രവർത്തനങ്ങൾ പങ്കെടുത്തവർക്ക് മുൻ​ഗണന, റെസ്ക്യു സ്ക്വാഡ്, ലെെഫ് ​ഗ്വാഡ് എന്നീ മേഖലയിൽ പ്രവർത്തിച്ചവർ, 2018 ലെ പ്രളയ സമയം രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർ, 

ഈ ജോലിയിൽ ചേരാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡ്, മൽസ്യത്തൊഴിലാളി ക്ഷേമ നിധി ബുക്ക്, യോ​ഗ്ത മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഇതേ മാസം 25  ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി അപേക്ഷ അയക്കണം. 

അഭിമുഖം: രാവിലെ 11 മണിക്ക് ഫിഷറീസ്‌ ഓഫീസിൽ വെച്ച് നടക്കും. 

4)സിവിൽ സ്റ്റേഷനിൽ താൽകാലിക നിമയമനം

ഇടുക്കി ജില്ലയിലെ സിവിൽ സ്റ്റേഷനിൽ നടക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പദ്ധതിയലേക്കുള്ള നിയമനം ഉടൻ ആരംഭിക്കുന്നു.

ഒഴിവുകൾ: സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്‍, 

അപേക്ഷ: ഔൺലെെൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്, careers.cdit.org എന്ന വെബ്സെെറ്റിൽ ജൂലെെ 20 ന് മിമ്പായി അപേക്ഷിക്കണം. 

യോ​ഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേർണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്‌ളോമ, സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം

പ്രവർത്തി പരിചയം: സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല

പ്രായം: 35 വയസ്സ്,

ഒരാൾക്ക് ഒറ്റ തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ...

ഫോൺ:  0471- 2518637.. വെബ്സെെറ്റിൽ എല്ലാ വിവരങ്ങളിം ലഭ്യമാണ്. 


5) താൽകാലിക നിയമനം

കണ്ണൂർ ജില്ലയിലെ ​ഗവ കോളേജിൽ ‍ഡ്രെെവർ, ക്ലീനർ എന്നീ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നുണ്ട്. ഈ നിയമനവും താലി‍കാലികമാണ്. 60 വയസ്സിന് താഴെ ഉള്ളവർക്ക് ഈ ജോലിയിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. 

ഇന്റർവ്യൂ:  ജൂലെെ 24 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കുന്നു. താൽപര്യമുള്ളവർ അന്നേ ദിവസം യോ​ഗ്യത പിന്നെ പ്രവർത്തി പരിചം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജറാവേണ്ടതാണ്. 


​6) ഗവേഷണ പ്രൊജക്റ്റുകളിലേക്ക് അത്യാവശ്യമായി വേണ്ട ഉദ്യോർ​ഗാർതികളെ തെരെഞ്ഞെടുക്കുന്നു. 

തലശ്ശേരി മലബാർ കാൻസെർ സെൻ്ററിൽ നടക്കുന്ന, വിവധ ​ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടക്കുന്ന ​ഗവേഷണ പ്രജക്റ്റുകളിലേക്ക് ഉ​ദ്യോ​ഗാർത്ഥികൾക്കായി അപേക്ഷ ആരംഭിച്ചു. 

ക്ഷണിക്കുന്ന അപേക്ഷകൾ ക്ലിനിക്കൽ ട്രയൽ കൊ ഓർഡിനേറ്റർ, പ്ര‍ജക്റ്റ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ

അഭിമുഖം: ഇതേമാസം 26 ന് രാവിലെ 9 മണിക്ക്. 

ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോർ​ഗാർത്ഥികൾ യോ​ഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യു നടക്കുന്ന ദിവസം തലശ്ശേരി മലബാർ കാൻസർ സെന്ററിൽ എത്തേണ്ടതാണ്. ഇ ജോലിയെ കുറുച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ www.mcc.kerala.gov.in ഈ വെബ്സെെറ്റിൽ കയറി വായിക്കുക.

7) സി ആം ടെക്നിഷൻ താൽകാലിക നിയമനം 

എറണാകുളം ജില്ലയിൽ മെ‍‍ഡിക്കൽ കോളേജ് ആശൂപ്ത്രിയിൽ മെഡിസെപ്പ് പദ്ധതിക്ക് കീഴിൽ സി ആം ടെക്നിഷ്യൻ തസ്തികയിലേക്ക് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. ആറ് മാസത്തിലേക്ക് കരാടസ്ഥാനത്തിലാണ് ആ നിയമനം. 

യോ​ഗ്യത: പ്രീ ഡി​ഗ്രി, പ്ലസ് ടു, സയൻസ് വിഷയത്തോട് തത്തുല്യമായ കോഴ്സ്. കേരള ഫാർമസ്യൂട്ടിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

വയസ്സ്: 18 36 വയസ്സിന് ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്.

അഭിമുഖം: ഓ​ഗസ്റ്റ് 15 നാണ് അഭിമുഖം നടക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജിന്റെ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വെച്ചാണ് ഇന്റർവ്യു നടക്കുന്നത്. അന്നേ ദിവസം ഉദ്യോ​ഗാർത്ഥികളുടെ യോ​​ഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ എത്തിക്കേണ്ടതാണ്. 

കേരള വാട്ടർ അതോരിട്ടിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ജോലി അവസരം 

കേരള സർക്കാറിന് കീഴിൽ വാട്ടർ അതോരിറ്റിയിൽ കമ്പ്യോട്ടർ ഓപ്പറേറ്റർ ജോലിയിലേക്ക് അവസരം ഉണ്ട്. ഈ നിയമനം താത്കാലികമല്ല. പി എസ് സി വഴി പെർമനെന്റ് ജോിലയാണ് ഇത്. ഈ ജോലിയിൽ നിങ്ങൾക്ക് താൽപര്യമിണ്ടെങ്കിൽ ഓ​ഗസ്റ്റ് 14 ന് മുമ്പായി അപേക്ഷ അയക്കേണ്ടതാണ്. ഇതേ പോസസ്റ്റിലായി രണ്ട് ഒഴിവുകളാണ് ഉള്ളത്. 38,300 മുതൽ 93,400 വരെ പ്രതിമാസ ശമ്പളം. 

വയസ്സ്: 18 മുതൽ 36 വരെയാണ് വയസ്സ് പരിധി. 

യോ​ഗ്യത: ഡി​​ഗ്രി, pgdca. 

അപേക്ഷ: ഓൺലെെൻ വഴിയാണ് ഈ ജോലിയിലേക്ക് അപേക്ഷ അയക്കേണ്ടത്. http://www.keralapsc.gov.in/ ഈ കാണുന്ന വെബ്സെെറ്റ് വഴി അപേക്ഷ അയക്കുക. 


logoblog

Thanks for reading വീണ്ടും സർക്കാർ ജോലി അവസരം വന്നിറ്റുണ്ട്. പരീക്ഷയില്ലാതെ വെറും ഇന്റർവ്യൂവിലൂടെ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ‍‍ജോലിയിലേക്ക് പ്രവേശിക്കാം.കൂടുതൽ വിവരങ്ങൾ അറിയാൻ വായിക്കുക

Previous
« Prev Post

No comments:

Post a Comment