Sunday, 7 July 2024

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ആഗ്രഹമില്ലേ? / ജിയോ യും എയർടെലും നിരക്ക് കൂട്ടുന്നു...ഇനി മുതൽ ഫോൺ വിളിക്ക് വില കൂടും

  emiratesjobz       Sunday, 7 July 2024

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ആഗ്രഹമില്ലേ? പരിഹാരം കണ്ടെത്തി. ഒരുപാട് പേരെ നാണം കെടുത്തുന്ന ആ ഫോട്ടോ ഇനി നിങ്ങൾക്ക് തന്നെ മാറ്റം വരുത്താം....

ഇന്ത്യക്കാരായ നമ്മളെ സംബന്ധിച്ചെടുത്തോളം ആധാർ കാർഡ് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ്. എല്ലാ ഇടപാടുകൾക്കും, തിരിച്ചറിയൽ രേഖകളിലും ആധാർ വന്നതോടെ മറ്റെല്ലാ തിരിച്ചറിയൽ രേഖകളെക്കാൾ മുൻ ഗാനണ ആധാറിന് ലഭിച്ചിരിക്കുകയാണ്.എന്നാൽ നിലവിൽ ആധാർ കാർഡിൽ ഉള്ള ഫോട്ടോ പല ആളുകൾക്കും നോക്കാൻ പോലും മടിയാണ്... ചിലപ്പോൾ ഫോട്ടോ നോക്കി ആളെ കണ്ടെത്താൻ കഴിയേ ഇല്ല. അത് നമ്മുടെത് തന്നെയാണോ എന്ന് പോലും തോന്നിപ്പോകും...ഇതിനെ കുറിച്ച് പലപ്പോഴും പരിഹസിച്ചു കൊണ്ട് പല വിധ ട്രോളുകളും ഇറക്കാറുണ്ട്.


എന്നാൽ നിലവിലെ ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. അഥവാ നിങ്ങളുടെ പഴകിയ ഫോട്ടോ മാറ്റി നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുതിയ ഫോട്ടോ വെക്കാൻ കഴിയുന്നതാണ്.ആധാർ കാർഡിൽ നമ്മൾ നൽകിയിട്ടുള്ള അഡ്രസ്സിൽ വല്ല മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നമുക്ക് തന്നെ ഓൺലൈൻ ആയി ചെയ്യാവുന്നതാണ്.എന്നാൽ അതിൽ ഏറ്റവും പ്രധാനമായ ജനന തിയ്യതി, ഫോട്ടോ, എന്നിവ പോലുള്ള ചില കാര്യങ്ങൾ നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയില്ല. പക്ഷേ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയാൽ നമ്മുടെ ഫോട്ടോ മാറ്റി വെക്കാവുന്നതാണ്...

CLICK HERE TO JOIN WHATSAPP GROUP: CLIK HERE 

2) ജിയോ യും എയർടെലും നിരക്ക് കൂട്ടുന്നു...ഇനി മുതൽ ഫോൺ വിളിക്ക് വില കൂടും...

ജൂലൈ മാസം മുതൽ ഈ നിരക്ക് വർധന ആരംഭിച്ചു.

ഇത് വരെ ലഭിച്ചിരുന്ന അൺ ലിമിറ്റഡ് 5G യിലും നിയന്ത്രണം വരുന്നു.

നിരക്ക് വർധന ഉണ്ടാവുന്നത് ഇത് രണ്ട് വർഷത്തിനു ശേഷമാണ്...

റിലൻസ് ജിയോ നിരക്ക് വർധിപ്പിച്ചു. അതിന്റെ പിന്നാലെ എയർട്ടലും നിരക്ക് വില വർദ്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ..ഇത് കണ്ട് മറ്റു നെറ്റ്വർക്കുകളും വർദ്ധിപ്പിക്കാനിരിക്കുയാണ്..വൊഡാഫോണും, ഐഡിയയും വൈകാതെ തന്നെ ഉയർത്തും.ജി യോ യുടെ പ്രതി മാസ അണ്ലിമിറ്റട് പ്ലാനുകൾക്ക് 36 മുതൽ 60 രൂപ വരെയാണ് വില കുടിയത്. എല്ലാ ദിവസവും, രണ്ട് ജി ബി ക്ക് മുകളിലുള്ള 5 ജി ഡാറ്റ പ്ലാനുകൾ അൺലിമിറ്റഡ് ആക്കിയിട്ടുണ്ട്...

എയർട്ടൽ നെറ്റ്‌വർക്ക് 20 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. അപ്പോൾ പുതിയ മാറ്റം പരിഗണിച്ചു 20 രൂപ മുതൽ 50 രൂപ അൺലിമിറ്റഡ് നിരക്കുകൾക്ക് വർധനവ് ഉണ്ടാവുന്നതാണ്.265 രൂപയുടെ പ്ലാൻ 299 രൂപയാകും..വൊഡാഫോൺ, ഐ ഡി യ കൂടി കൂട്ടുന്നതോടെ ഉപഭോക്താകൾക്ക് ഭാരമാവാൻ പോവുകയാണ്. ഇത് വരെ ഏറ്റവും കുറച്ചു നിരക്കിന് ഡാറ്റായും മറ്റു സേവനങ്ങളും നൽകിയിരുന്നത് ജി യോ ആയിരുന്നത്, എന്നാൽ ഇപ്പോൾ പുതിയ നിരക്ക് ഉയർന്നതോടെ ഏറ്റവും കൂടുതൽ വില ഈടാക്കുന്ന നെറ്റ്വർക്കായി ജി യോ മാറിയിരിക്കുകയാണ്....

 ജിയോ നെറ്റ്‌വർക്ക് പുതിയ റീചാർജ് പ്ലാൻ ആരംഭിക്കാൻ പോവുന്നു. 98 ദിവസം നീണ്ടു നിൽക്കുന്ന റീചാർജ് പ്ലാനാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്. കോൾ, മെസ്സേജ്, ഡാറ്റ, 5 g ഡാറ്റ ഓഫർ എന്നിവയെല്ലാം അടങ്ങുന്നതാണ് ഈ പ്ലാനും. ഇന്ത്യയിൽ 440 ദശ ലക്ഷക്കണക്കിന് വരിക്കാറുള്ള ജിയോ യിൽ വരിക്കാർക്ക് ആവശ്യത്തിനു അനിസരിച്ചുള്ള പ്ലാനുകളാണ് നിലവിൽ ജിയോ അവതരിപ്പിക്കുന്നത്. എന്നാലും അധിക ആളുകൾ റീചാർജ് ചെയ്യാൻ തെരെഞ്ഞെടുക്കുന്നത് പ്രതിമാസ ചാർജ് തന്നെയാണ്. അതോടപ്പം, 56, 84, 365 തുടങ്ങിയവയ്ക്കും ജിയോയിൽ സ്ഥിരമായ ആളുകൾ ഉണ്ട്. പുതിയതായി ജിയോ അവതരിപ്പിക്കുന്ന 98 ദിവസത്തിന്റെ കാലാവധിക്ക് 999 രൂപയാണ് വില വരുന്നത്. 5g അൺലിമിറ്റഡ് ആക്‌സസ് ഓഫറും ഇതിന്റെ കൂടെ അവൈലബിൾ ആണ്.

999 രൂപയുടെ റീചാർജ് പ്ലാനുകൾ എന്തൊക്കെയാണ്..

98 ദിവസത്തേ വാലിഡിറ്റിയിൽ എല്ലാ ദിവസവും 2 ജിബി ഡാറ്റ ( ആകെ 196 ജി ബി ). അൺലിമിറ്റഡ് വോയ്‌സ് കോൾ, എല്ലാ ദിവസവും 100 സൗജന്യ മെസ്സേജുകൾ, ജിയോ ടി വി, ജിയോ സിനിമ, ജിയോ ക്ലൌഡ്, എന്നിവയിലേക്ക് ശബ്കൃഷനും ഇതിലൂടെ ലഭിക്കുന്നതാണ്.

ഇതിന് പുറമെ മറ്റു ചില ആനുകൂല്യങ്ങളും. അതായത്, 2gb പ്രതിനിധി ഡാറ്റയോടൊപ്പം 20 ജി ബി എക്സ്ട്രാ ഡാറ്റയും ലഭിക്കും. മൊത്തം നോക്കുമ്പോൾ 164 ജി ബി യാണ് ലഭിക്കുക..

CLICK HERE TO JOIN WHATSAPP GROUP: CLIK HERE 

AI മെറ്റയെ കുറിച്ച്‌ കൂടുതൽ അറിയാം…

മനുഷ്യൻമാരെ പോലെ നമ്മോട് ചാറ്റിംഗ് നടത്തി, നമുക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം നിർദേശിച്ചു തരുന്ന നമ്മളെ ഒരുപാട് കാര്യങ്ങളിൽ സഹായിക്കുന്ന ചാറ്റ് ജി പി റ്റിയുടെ പ്രവേശനം നമ്മളെ വലിയ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നമ്മൾ ദിവസവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയായ വാട്ട്സാപ്പിൽ AI യുടെ ഉപയോഗം ലഭിച്ചാൽ എങ്ങനെയുണ്ടാവും അല്ലേ? എന്നാൽ AI മെട്ട പ്രവർത്തനം തുടങ്ങിയിരിക്കുന്നു.ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം, മെസഞ്ചർ എന്നീ സോഷ്യൽ മീഡിയ ആപ്പുകളിൽ മെട്ട AI യുടെ സേവനം ലഭ്യമാണ്. ഇതിലൂടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള എല്ലാ ഇൻഫോർമേശനികളും മെറ്റ സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്..

ആപ്പിൽ ചാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് വേണമെങ്കിൽ മേറ്റ ഉപയോഗിക്കാനും, മെറ്റയോടെ സംശയം ചോദിക്കാനും കഴിയും. ചോദിക്കന്നത് എന്തും കൃത്യമായും വെക്തമായും വളരെ നല്ല രൂപത്തിൽ നമുക്ക് നൽകുമെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് നമുക്ക് മെറ്റയുമായി സംവദിക്കാൻ കഴിയുന്നത്.ചോദിക്കുന്ന ഇമേജും അയച്ചു തെരനും Meta Ai തയ്യാറാണ്.

ഉപയോഗിക്കാനുള്ള മാർഗങ്ങൾ

എന്ത് കാര്യം നമ്മൾ ചോദിക്കുന്നുണ്ടെങ്കിലും, @metaAi എന്ന് മെൻഷൻ ചെയ്‌താലേ അത് കൃത്യമായ മറുപടി പറയുകയുള്ളു. അതേ പോലെ ഏറ്റവും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോം കൂടിയാണ് ഇത്. വാട്സ്ആപ്പോ അത് പോലെ മറ്റു ആപ്പുകളോ നിങ്ങൾ അയക്കുന്ന ചാറ്റ്സുകൾ കാണുകയില്ല.

സ്കൂളിലേക്ക് അയക്കാൻ നിങ്ങൾക്കൊരു ലീവ് ലെറ്റർ വേണമെങ്കിൽ ഇനി ഒന്നും പേടിക്കാനില്ല. എന്താണോ നിങ്ങളുടെ പേര് അത് ടൈപ്പ് ചെയ്ത് കാരണം കു‌ടി പറഞ്ഞു ഒരു മെസ്സേജ് അയച്ചാൽ സെക്കന്റ്‌കൾ കൊണ്ട് നിങ്ങൾക്ക് ഏറ്റവും മനോഹരമായ ലീവ് ലെറ്റർ കിട്ടും.. അത് കണ്ട് അധ്യാപകർ പോലും അത്ഭുതപ്പെടും.. അത് നിങ്ങൾ ഒരു കമ്പനി മെയിൽ അയച്ചിട്ടുണ്ട് അത് കാത്ത് കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് ഒരു റിപ്ലേ കിട്ടി. ഉദാഹരണത്തിനു ജോലി അപേക്ഷിച്ചു കിട്ടി. എന്നാൽ ആ മെയിലിന് എങ്ങനെ നന്നായി റിപ്ലേ അയക്കാമെന്ന് ചിന്തിച്ച് മെനക്കെടേണ്ട ഒരു ആവശ്യവും ഇല്ല. എല്ലാം, വളരെ മനോഹരമായി എ ഐ നിങ്ങൾക്ക് ജനറേറ്റ് ചെയ്തു തരും..

ലോകം മുഴുവൻ AI കൈപിടിയിൽ വരാൻ പോകുന്നു.. സകല മേഖലകളിലും എങ്ങനെ AI അസിസ്റ്റന്റ് സാദ്യമാക്കാമെന്ന കണ്ട് പിടുത്തത്തിലാണ് ലോകം..ഹോസ്പിറ്റലുകൾ, വിദ്യാ ശാലകൾ എല്ലായിടത്തും വലിയ മാറ്റത്തിന്റെ അലയൊലികൾ തീർക്കാൻ പോവുന്നു. യു കെ യിൽ അടുത്ത ഇലക്ഷനിൽ മത്സരിക്കാൻ പോവുന്നത് ഒരു റോബോട്ടാണത്രെ.. എല്ലാ മേഖലയിലും എ ഐ യുടെ സാനിധ്യവും,സഹായവും കാണുകയാണ്..

CLICK HERE TO JOIN WHATSAPP GROUP: CLIK HERE 

logoblog

Thanks for reading ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ആഗ്രഹമില്ലേ? / ജിയോ യും എയർടെലും നിരക്ക് കൂട്ടുന്നു...ഇനി മുതൽ ഫോൺ വിളിക്ക് വില കൂടും

Previous
« Prev Post

No comments:

Post a Comment