Monday, 9 September 2024

ഇന്റർവ്യൂ പങ്കെടുക്കാൻ പേടിയുണ്ടോ... ഈ കാര്യങ്ങൾ പഠിച്ചാൽ നിങ്ങൾക്ക് നല്ല കോൺഫിഡൻസ് കിട്ടും.

  emiratesjobz       Monday, 9 September 2024

 ജോലി നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപെട്ട ഒന്നാണ് അല്ലേ? പഠനത്തിനു ശേഷം ജോലി ലഭിക്കാനായി എപ്പോഴും കഷ്ടപെട്ട് കൊണ്ടിരിക്കുന്ന ഒരുപാട് പേരെ നമുക്കറിയാം. ഒരു പക്ഷേ നമ്മളും അതിൽ പെട്ടവർ ആയിരിക്കാം. നിരന്തരം ജോലിയിലേക്ക് അപേക്ഷ അയച്ചിട്ടും കിട്ടാതെ വരുന്നതും, ഇന്റർവ്യു വിൽ പങ്കെടുത്ത് വിജയിക്കാതെ വരുന്നതും നമ്മിൽ ഉണ്ടാകുന്ന സങ്കടത്തെ പറയേണ്ടതില്ല.എന്നാൽ ജോലി ലഭിക്കുന്നതിൽ നിർണയകമായ ഒന്ന് ഇന്റർവ്യൂവാണ് അതിൽ വിജയിച്ച് വരുന്നവർക്ക് ജോലി തീർച്ചയായും..



നല്ല കഴിവും, മാർക്കും, പരിചയ സമ്പത്തും ഉണ്ടായിട്ടും ഇന്റർവ്യൂ കടമ്പ കടക്കാൻ കഴിയാതെ പോവുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അത് കൊണ്ട് അവർക്കൊരു സഹായം എന്ന നിലക്ക്, ഏത് ജോലിയാണെങ്കിലും ഏത് കമ്പനിയാണെങ്കിലും, സാദാരണ ഇന്റർവ്യൂ ന് പോവുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുകയാണ് ഈ കുറിപ്പിലൂടെ.

 ഏത് ഇന്റർവ്യൂ ആണെങ്കിലും 3 ഘട്ടമാണ് ഒരു ഇന്റർവ്യൂ വിനു ഉള്ളത്. അതിൽ ഒന്നാം ഘട്ടം സ്വയം പരിചയപ്പെടുത്തൽ. രണ്ട് തൊഴിലിനാവശ്യമായ അഭിരുചി വിലയിരുത്തൽ. മൂന്നാം ഘട്ടത്തിൽ ഉദ്യോഗാർതികളുടെ സ്വാഭാവ സവിശേഷതകൾ അളക്കുന്നതായിരിക്കും.

ഇതിൽ ആദ്യ ഘട്ടമായ പരിചയപ്പെടുത്തൽ കേൾക്കുമ്പോൾ നിസാരമായി തോന്നുന്നുവെങ്കിലും, ഒരു പ്രയാസകാരമായ ഘട്ടം തന്നെയാണ് ഇത്. ഈ പരിചയപ്പെടുത്തലിൽ തന്നെ നമ്മുക്ക് മാർക്ക് വീണ് കഴിഞ്ഞിട്ടുണ്ടാകും. ആദ്യത്തെ പ്രകടനമാണ് അവസാനം വരെ അയാളുടെ ഹൃദയത്തെ കൊണ്ട് പോകുന്നത് എന്ന് നമുക്ക് അറിയുന്ന വിഷയമാണ്. ഇന്റർവ്യൂ വിൽ ആദ്യം നമ്മൾ പറഞ്ഞു വെക്കുന്ന കാര്യം അവസാനം വരെ ഓരോ വാക്കുകൾക്ക് ബാധിക്കുന്നതായിരിക്കും..

തുടക്കം നന്നായാൽ ഒടുക്കം നന്നാവും എന്നാണല്ലോ ചൊല്ല്... First impression is the best impression. അത് കൊണ്ട് ആദ്യം നന്നാക്കിയാൽ ഒടുക്കം വരെ നന്നായി അവതരിപ്പിക്കാൻ കഴിയും. ഇന്റർവ്യൂ ചെയ്യുന്നയാൾക്ക് നമ്മളെ പറ്റി നല്ല മതിപ്പ് ഉണ്ടാവും.

ഇനി മുതൽ നിങ്ങൾ പങ്കെടുക്കാൻ പോകുന്ന എല്ലാ ഇന്റർവ്യൂ വിലും താഴെ പറയാൻ പോകുന്ന മാർഗ നിർശേദങ്ങൾ സ്വയം പരിചയപ്പെടുത്തുമ്പോൾ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.


പരിചയപ്പെടുത്തലിന്റെ ഘട്ടങ്ങൾ

അകത്തേക്ക് കടക്കാൻ അനുമതി ലഭിച്ച ഉടനെ ഇന്റർവ്യൂ പാനലിൽ ഇരിക്കുന്ന എല്ലാവർക്കും നന്ദി പ്രകടിപ്പിച്ച് ശാന്തമായി ഇരിക്കുക. ഇരിക്കുമ്പോഴും അവരുടെ മുഖത്തേക്ക് നോക്കുമ്പോഴും നല്ല ആത്മ വിശ്വാസം ഉണ്ടാവണം. പേടിയോടെ ഒരിക്കലും ആവരുത്.

ആദ്യ ചോദ്യം: നിങ്ങളെ സ്വയം ഒന്ന് പരിചയപ്പെടുത്തു?

ചോദ്യം കേട്ട് കഴിയുമ്പോൾ അനുയോജ്യമായ അഭിവദനാത്തോടെ പരിചയപ്പെടുത്തൽ ആരംഭിക്കാം. ജോലിക്ക് അപേക്ഷ അയക്കുമ്പോൾ, നിങ്ങൾ കമ്പനിക്ക് അയച്ച റെസ്യുമിലും കൃത്യമായി നിങ്ങളുടെ എല്ലാ വിവരണങ്ങളും കൊടുത്തിട്ടുണ്ടാവും അല്ലേ? എന്നിട്ടും എന്തിനാണ് ഇത് ചോദിക്കുന്നത്.

ഇവിടെ നമ്മൾ അറിയേണ്ട രണ്ടു കാര്യങ്ങൾ ഉണ്ട്

റെസ്യുമിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിങ്ങളെന്ന വെക്തി, എത്ര മാത്രം ആത്മാഭിമാനമുള്ള സ്വയം ബോധമുള്ള വ്യക്തിയാണ് എന്ന് അറിയാനും. ഒരു മടിയും കൂടാതെ നിങ്ങളെ വില്പനയ്ക്ക് വെച്ചിട്ടുള്ള ഒരു ആവശ്യ വസ്തു എന്ന നിലയിൽ ഉത്സാഹത്തോടെ വേണം സ്വയം പരിചയപ്പെടുത്താൻ. നിങ്ങളുടെ ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്ന ഉത്സാഹവും, ആത്മാർത്ഥയും വിലയിരുത്തപ്പെടുമെന്ന് തിരിച്ചറിയണം.

ഒന്ന്: നിങ്ങളെ കുറിച്ച് തന്നെയാണ് ആദ്യം പറയേണ്ടത്. പേര് പറഞ്ഞു തുടങ്ങുന്ന പതിവിൽ നിന്നും മാറി ഈ കൃത്യം സന്തോഷത്തോടെയും അഭിമാനത്തോടെയും അവതരിപ്പിക്കാൻ അവർക്ക് മുന്നിൽ നിർവഹിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തെ പറ്റി സൂചിപ്പിച്ചു കൊണ്ട് തുടങ്ങുന്നതാവും നല്ലത്. ഇനി പേര് പറയണം ഉദാ: റസാഖ് എന്നാൽ.. ഒറ്റ പേരിൽ ഒതുക്കരുത്, മുഴുവൻ പേരും കൃത്യമായി തന്നെ പറയണം. ഉദാഹരണം മുഹമ്മദ്‌ റസാഖ് എന്നാണ് പറയേണ്ടത്.

അടുത്തത് പറയേണ്ട നിങ്ങളുടെ സ്വദേശമാണ്. അതേ പോലെ നിലവിൽ താസിക്കുന്ന സ്ഥലം വേറേയാണെങ്കിൽ അതും പറയണം. നിങ്ങൾ പറയുന്ന സ്ഥലം കേൾക്കുന്നവർക്ക് അത്ര പരിചയം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതാണെങ്കിൽ, അത് പോലോത്ത രണ്ട് നാടുകൾ ഉണ്ടെങ്കിലും അതിന്റ തൊട്ട് അടുത്തുള്ള അറിയപ്പെട്ടmi പറയണം. അപരിചിത്വം ഒഴിവാക്കാനും, ചെറിയ അടുപ്പം തോന്നാനുമാണ് ഇത് ചെയ്യുന്നത്. പുറത്താണ് ഇന്റർവ്യൂ നടക്കുന്നതെങ്കിൽ സംസ്ഥാനം ജില്ല സ്ഥലം എന്നിങ്ങനെ പറഞ്ഞ പോകണം.

നിങ്ങളുടെ കഴിവും പിന്നെ വെക്തിത്വവും പ്രകടപിക്കുന്ന വാക്ക് പറയുന്നത് നല്ലതാണ്.


രണ്ട്: ശ്രദ്ധയോടെ അവതരിപ്പിക്കേണ്ട ഭാഗമാണ് രണ്ടാമത്തേത്, അഥവാ നിങ്ങളുടെ വിദ്യാഭ്യാസത്തെ പറ്റിയുള്ള വിവരങ്ങൾ.. അവസാനം പുർത്തിയാക്കിയ കോഴ്സ് ആദ്യം പറയുക. ശേഷം അതിന് മുമ്പ് ചെയ്തത്. ഇങ്ങനെ പിന്നിലേക്ക് പോവുകയാണ് വേണ്ടത്. പഠന കാലത്ത് മികച്ച നേട്ടങ്ങളോ, വിജയങ്ങൾ കൈവരിച്ച ആളാണ് നിങ്ങൾ എങ്കിൽ അതിന് കുറച്ചു കുറിച്ച് ഒരു അഹമ്പാവവും ഇല്ലാതെ പറയണം. വുദ്യാഭ്യാസത്തേ കുറിച്ചും പുർത്തികരിച്ച കോഴ്‌സുകളെ കുറിച്ചും പറയുമ്പോൾ പഠിച്ച സ്ഥാപനം, വർഷം എല്ലാം കൂട്ടി ചേർത്ത് പറയണം. വിട്ടു പോകരുത്. നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക് വേണ്ട നിങ്ങൾ ചെയ്ത കോഴ്‌സുകളെ പ്രത്യേകം ഊന്നൽ നൽകി പറയണം. അടിസ്ഥാന വിദ്യഭ്യസത്തേ പറ്റി ആവശ്യമില്ലെങ്കിൽ ഒഴിവാക്കാം.


മൂന്ന് : ഇനി പറയേണ്ടത് ഉദ്യോഗാർഥികളുടെ വ്യക്തിത്വ സവിശേഷതകളെ ഓട്ടിയാണ്. നിങ്ങളെ വിൽക്കാൻ ഏറ്റവും അനിവാര്യമായ ഒരു മേഖലയാണ് ഇത്. നിങ്ങളുടെ വിനോദ, വിജ്ഞാന, മനോവ്യാപാരങ്ങളും, നിങ്ങൾ ഇതിനകം ആർജിച്ച നേട്ടങ്ങളും ആത്മാഭിമാനത്തോടെ ഈ അവസരത്തിൽ പങ്കു വെക്കണം. ഓർക്കും വ്യക്തിത്വത്തിൽ നിങ്ങൾ ആരാണെന്ന വസ്തുത ഇപ്രകാരം വെളിപ്പെടുക.

അക്കാദമിക് നേട്ടങ്ങളെ പറ്റി പറയുമ്പോൾ നിങ്ങളുടേതായി ദേശീയ, രാജന്തര ഗവേഷണ രംഗത്ത് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ഉണ്ടെങ്കിൽ അവയെ പറ്റി തീർച്ചയായും ചുരുക്കി പറയണം. അത്തരം കോൺഫ്രൻസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അതും പറയണം. എൻ എസ് എസ്, എൻ സി സി തുടങ്ങിയ സന്നദ്ധ സേവന സംഘങ്ങളിൽ അംഗമായിട്ടുണ്ടെങ്കിൽ അതും പറയണം. ഇങ്ങനെ നിങ്ങളെ സച്ചിശേഷമായി വ്യക്തിത്വമായി അവതരിപ്പിക്കാൻ കഴിയണം.


നാല്: ഇനി നിങ്ങളുടെ കുടുബത്തേ പറ്റി ചുരുക്കി പറയണം. ഇതിനെ പറ്റി വെത്യാസ്തമായ കാഴ്ചപാടുകൾ ഉണ്ടെങ്കിലും സാമ്പത്തിക മേഖലലയിലാണ് നിങ്ങൾ തൊഴിൽ അന്വേഷിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങളുടെ തൊഴിൽദാതാകൾക്ക് അതിനെ പറ്റി നിങ്ങളിൽ നിന്ന് തന്നെ നേരിട്ടറിയാൻ താൽപര്യമുള്ളവരായിരിക്കും. അതേ സമയം അത് കുടുംബ ചരിത്രം വിളമ്പാനുള്ള സമയവും അല്ല എന്നും നിങ്ങൾ തിരിച്ചറിയണം. പ്രസക്തമായതും ആ ജോലിക്ക് അനുസ്രതമായതും മാത്രം പറയണം. ഉദാഹരണം : ഇതേ ജോലിയോ ഇതാണോടാനുബന്ദമായ ജോലിയോ നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് പറയൽ നല്ലതാണ്. ജോലിയെ കുറിച്ച് മുൻ ധാരണ ഉണ്ട് എന്ന ധാരണ അവരിൽ ഉണ്ടാക്കാൻ ഇത് സഹായിക്കും. ഉപയോഗിക്കുന്ന വാക്കുകളെ പറ്റിയും പ്രയോഗങ്ങളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.


അഞ്ചാമത്തത് : അവസാനമായി പറയേണ്ടത് നിങ്ങളുടെ പ്രതീക്ഷകളെ കുറിച്ചാണ്. ഈ ജോലിയിൽ നിങ്ങൾ എത്ര കാലം ഉണ്ടാകുമെന്നല്ല ഇവിടെ പറയേണ്ടത്. തികഞ്ഞ പ്രയോഗിക ബുദ്ധിയോടെ വേണം ഈ ഘട്ടത്തിലെ അവതരണം. ഉദാഹരണത്തിനു ആ കമ്പനികളുടെ രീതികളുനസരിച്ച് അടുത്ത അഞ്ചു വരർഷത്തിനുള്ളിൽ നിങ്ങൾ ആത്മാർത്ഥമായി ജോലി ചെയ്താൽ നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെ കുറിച്ച് നല്ല പ്രതീക്ഷകളും പങ്കു വെക്കാം. അത് നല്ലതാണ്. ഇത് കൃത്യമായി അറിയണമെങ്കിൽ കമ്പനി നൽകുന്ന ജോലിയിലെ ഉയർച്ചക്കളെ കുറിച്ച് നല്ല അറിവ് ഉണ്ടായിരിക്കണം.

മേലെ നിർദേശിച്ചത് പോലെ ഇന്റർവ്യുവിൽ മറുപടി നൽകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ഇനി വരാൻ പോകുന്ന മറ്റു ഘട്ടങ്ങൾ വളരേ എളുപ്പത്തിൽ കടക്കാൻ നിങ്ങൾക്കാൻ നിങ്ങൾക്ക് കഴിയും. അത് മാത്രമല്ല, തുടർന്നുള്ള ഘട്ടങ്ങളിൽ ചോദ്യങ്ങൾ കുറയാനും സാധ്യത ഉണ്ട്.

ഒരു കമ്പനിയിൽ നിന്നും മറ്റൊരു മാറി അവിടെ പോയി ഇന്റർവ്യൂ ചെയ്യുമ്പോൾ ഈ പറഞ്ഞ കാര്യങ്ങളിൽ ചില മാറ്റങ്ങൾ വറുത്തണം. ഉദാഹരണത്തിന് : മുകളിൽ പറഞ്ഞത് പോലെ രണ്ടാം ഘട്ടത്തിൽ പറയേണ്ടത് വിദ്യാഭ്യാസത്തെ പറ്റിയില്ല. മറിച്ച്, അപ്പോൾ പറയേണ്ടത് തൊഴിൽ പരിചയത്തെ കുറിച്ചാണ്. ആദ്യ ജോലി എന്തായിരുന്നു അതിൽ ഇത്തരവാദിത്തമാണ് താങ്കൾ വഹിച്ചിരുന്നത് എന്ന കാര്യമാണ് ആദ്യം പറയേണ്ടത്. അതിന് ശേഷമാണ് വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കേണ്ടത്. കാരണം, ഏത് ജോലിയിലേക്ക് പ്രവേശിക്കുമ്പോഴും പരിചയ സമ്പന്നത വളരേ അത്യാവശ്യമാണ്.. അത് കൊണ്ട് നമ്മൾ കൂടുതൽ മുൻഗണന നൽകേണ്ടത് ജോലിയെ നിങ്ങളുടെ എക്സ്പീരിയൻസ് നെ കുറിച്ചാണ്..

ഇനി മുതൽ നിങ്ങളുടെ ജീവിതത്തിൽ ഏത് ഇന്റർവ്യൂ നേരിടാൻ പോവുകയാണെങ്കിലും ഈ കാര്യങ്ങൾ കൊണ്ട് വരാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ നല്ലൊരു പെർഫോമൻസ് നിങ്ങൾക്ക് ഇന്റർവ്യ വിൽ കാഴ്ച വെക്കാൻ സാധിക്കും..

അത് കൊണ്ട് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…വിജയാശംസകൾ…ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ..

logoblog

Thanks for reading ഇന്റർവ്യൂ പങ്കെടുക്കാൻ പേടിയുണ്ടോ... ഈ കാര്യങ്ങൾ പഠിച്ചാൽ നിങ്ങൾക്ക് നല്ല കോൺഫിഡൻസ് കിട്ടും.

Previous
« Prev Post

No comments:

Post a Comment