ലോക പ്രശസ്തനായ അക്ബറിന്റെയും ബീർബലിന്റെയും കഥകൾ ഒരുപാട് കേട്ടവരാണ് നമ്മൾ. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ കഥകൾ കേൾക്കാൻ വലിയ താൽപര്യവുമാണ്.. മറ്റുള്ള കഥകളിൽ നിന്നും ഏറെ വിത്യാസ്തമായി നിരവധി വിഷയങ്ങൾ പഠിക്കാനുണ്ട് ഇവരുടെ കഥയിൽ നിന്നും. നമ്മളെ ചിരിപ്പിക്കുകയും, അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് അവരുടെ കഥകൾ. ആ കഥകൾ നിങ്ങളിലേക്ക് വീണ്ടും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. രണ്ട് പാർട്ടുകളിലായി പുറത്ത് വിട്ട കഥകൾ ഇഷ്ടപെട്ടിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
ബീർബൽ കഥകൾ തുടരുന്നു-3
1) രാജ്യത്തെ കാക്കകളുടെ എണ്ണം
ഒരു ദിവസം അക്ബർ ചക്രവർത്തിയും ബീർബലും സംസാരിച്ചു കൊണ്ട് പുന്തോട്ടത്തിൽ നടക്കുകയാണ്.. വലിയ തമാശകളും പറഞ്ഞാണ് അവർ നടക്കുന്നത്. സംസാരത്തിന്റെ ഇടയിൽ മരത്തിന്റെ മുകളിൽ നിറയെ കാക്കകളെ കണ്ടപ്പോൾ അക്ബർ രാജാവ് ബീർബലിനോട് ചോദിച്ചു. "ബീർബൽ നമ്മുടെ നാട്ടിൽ എത്ര കാക്കളുണ്ട് "
ബീർബൽ പറഞ്ഞു "തൊന്നൂട്ടി അയ്യായിരത്തി നാനുറ്റി അറുപത്തി മൂന്ന് കാക്കകളാണ് നമ്മുടെ നാട്ടിൽ ഉള്ളത് " ഉത്തരം കേട്ട് രാജാവ് ഞെട്ടി. അതല്ല നിങ്ങൾക്ക് ഇത് എങ്ങനെ കൃത്യമായി അറിയാം, നീ വെറുതെ പറയുന്നതാണ്. അൽപം അത്ഭുതത്തോടെയാണങ്കിലും മറുപടി പറഞ്ഞു.
പക്ഷേ ബീർബൽ വിട്ടില്ല. "രാജാവേ ഞാൻ പറഞ്ഞ കണക്ക് കൃത്യമാണ്, ഇനി നിങ്ങൾക്ക് വല്ല സംശയവും ഉണ്ടെങ്കിൽ എണ്ണി നോക്കാവുന്നതാണ്" ബീർബൽ പറഞ്ഞു.
"അതിലെങ്ങാനും കുറഞ്ഞാൽ" രാജാവ് ചോദിച്ചാൽ.. ഇല്ല അതിൽ നിന്നും കുറയാൻ സാധ്യത ഇല്ല ഇനി അഥവാ അതിൽ നിന്നും കുറഞ്ഞാൽ അതിന്റെ അർത്ഥം ആ കാക്കളെല്ലാം അപ്പുറത്തെ രാജ്യങ്ങളിലെ ബന്ധുക്കളെ വീട്ടിൽ പോയതാണ്" ബീർബൽ പറഞ്ഞു.
"ഹും എന്നാൽ നിങ്ങൾ പറഞ്ഞിതിനേക്കാൾ കൂടുതൽ ഉണ്ടെങ്കിൽ" രാജാവ് ചോദിച്ചു.
അങ്ങനെയാണെങ്കിൽ നമ്മുടെ രാജ്യത്തുള്ള കാക്കകളെ നോക്കാൻ മറ്റൊരു രാജ്യത്ത് നിന്നും അവരുടെ കുടുംബക്കർ വന്നതാണ്. ബീർബലിന്റെ മറുപടി കേട്ട് രാജാവും ചിരിച്ചു പോയി.
2) കോഴിയും കോഴികളും
അക്ബർ ചക്രവർത്തി ബീർബലിന്റെ ബുദ്ധി പരിശോധിക്കാൻ തീരുമാനിക്കുന്നു. അതിനായി കൊട്ടാരത്തിലെ എല്ലാവരെയും വിളിച്ചു വരുത്തി ഒരു പദ്ധതി വിഷദീകരിച്ചു കൊടുത്തു. നാളെ നിങ്ങൾ കൊട്ടാരത്തിൽ വരുമ്പോൾ നിങ്ങളുടെ വസ്ത്രത്തിനുള്ളിൽ ഒരു മൊട്ട ഒളിപ്പിച്ചു കൊണ്ട് വരണം.
പറഞ്ഞത് പോലെ പിറ്റേ ദിവസം ബീർബർ ഒഴിച്ചു ബാക്കിയെല്ലാവരും മുട്ട കൊണ്ട് വന്നു. ബീർബലിനെ തോൽപിക്കാനുള്ള ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. അക്ബർ കോടതിയോട് പറഞ്ഞു "ഇന്നലെ രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു, തന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരെ സത്യ സന്ധത പരിശോധിക്കാൻ ഏറ്റവും നല്ല മാർഗം അവരോട് മുട്ട കൊണ്ട് വരാൻ ആവശ്യപ്പെടുക…ഇതും പറഞ്ഞു രാജാവ് കല്പിച്ചു എല്ലാവരും ഇപ്പോൾ തന്നെ എനിക്കൊരു മുട്ട് തരണം, മുട്ട തരുന്നവർ സത്യ സന്തരും ബാക്കിയുള്ളവർ സത്യസന്ധരല്ലാത്തവരുമാണ്.
രാജ കൊട്ടാരത്തിലെ എല്ലാ ഉദ്യോഗസ്ഥരും പുറത്തേക്ക് പാഞ്ഞു പോയി കുളത്തിൽ നിന്നും മുട്ട എടുക്കുന്നത് പോലെ അഭനയിച്ച് കയ്യിലുള്ള മുട്ട കൊട്ടാരത്തിന്റെ ഉള്ളിൽ കൊണ്ട് വന്നു.പക്ഷേ ബീർബലിന് ഒന്നും മനസിലായില്ല. എല്ലാവരും കുളത്തിൽ നിന്നും മുട്ട കൊണ്ട് വന്നത് കൊണ്ട് തന്നെ കുളത്തിന്റെ അരിലേക്ക് ഓടിപ്പോയി, അയാൾക്ക് പുഴയിൽ കയ്യിട്ട് ഒരു മുട്ടയും കിട്ടിയില്ല..തിരിച്ചു രാജാവിന്റെ അരികിൽ എത്തി. കൊട്ടാരത്തിൽ എത്തിയ എല്ലാവരുടെയും കയ്യിൽ മുട്ട. ബീർബലിന്റെ കയ്യിൽ മാത്രം മുട്ടയില്ല..
എല്ലാവരും പരിഹാസത്തോടെ അവനെ നോക്കി ചിരിക്കാൻ തുടങ്ങി. അക്ബർ ചക്രവർത്തി ചോദിച്ചു. അല്ല മന്ത്രി അവറുകൾ താങ്കൾക്ക് മാത്രം മുട്ട കിട്ടിയില്ലേ?
അന്നേരം ബീർബൽ സിംഹാസനത്തിന്റെ ചുറ്റും വട്ടം കറങ്ങി ഉച്ചത്തിൽ കോഴി കുവുന്നതിന്റെ ശബ്ദം ഉണ്ടാക്കി…എന്നിട്ട് പറഞ്ഞു…രാജാവേ ഇവരെല്ലാം മുട്ട വെക്കാൻ കഴിയുന്ന പെൺ കോഴിയാണ്…ഞാൻ മുട്ട വെക്കാത്ത പൂവൻ കോഴിയാണ്…
ഇത് കേട്ട് എല്ലാവരും ചിരിച്ചു…അതോടെ അവർക്കൊരു കാര്യം മനസിലായി ബീർബലിനെ തോല്പിക്കാൻ കഴിയില്ല എന്ന്. 😅
3) അച്ഛൻ സമ്മാനിച്ച മോതിരം
അക്ബർ ചക്രവർത്തിയുടെ വന്യ പിതാവ് പ്രസിദ്ധനായ ഹാറൂൻ രാജാവ്.. ഹാറൂനിന് തന്റെ മകനെ വലിയ കാര്യമായിരുന്നു.അവർ തമ്മിൽ വല്ലാത്ത അടുപ്പമായിരുന്നു. ഹാറൂനിന് എത്ര സ്നേഹമുണ്ടായിരുന്നോ അത്ര തന്നെ തിരിച്ച് അക്ബറും പിതാവിനെ സ്നേഹിച്ചു. ഒരു ദിവസം പിതാവ് മകന്ന് സ്നേഹത്തോടെ ഒരു മോതിരം സമ്മാനിച്ചു. വലിയ പ്രാധാന്യത്തോടെ അതിനെ സൂക്ഷിച്ചു വെച്ചിരുന്നു അക്ബർ. തന്റെ ചെറിയ പ്രായത്തിൽ തന്നെ ഹാറൂൻ മരിച്ചു. അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ വയസ്സ് 14 ആയിരുന്നു. മരണംമ് ശേഷം പതിനാലാം വയസ്സിൽ തന്നെ രാജാവായി നിയമിക്കപ്പെട്ടു.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ഒരു ദിവസം രാജാവ് വല്ലാത്ത വിഷമത്തിലായി.. തന്റെ വിലപിടിപ്പുള്ള മോതിരം കാണാനില്ല. വേഷം സഹിക്കാൻ കഴിഞ്ഞില്ല രാജാവിന്.. എന്ത് ചെയ്യും, അത് മോഷ്ടിച്ചവനെ എങ്ങനെ പിടിക്കും.. അദ്ദേഹം അതേ വിഷമത്തിൽ കൊട്ടാരത്തിൽ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാരെയും വിളിച്ചു ചേർത്തു. രാജ സന്നിധിയിൽ ഉടൻ എത്താൻ ഉത്തരവിട്ടു. എല്ലാവരും രാജ സാന്നിധിയിൽ ഹാജരായി. അപ്പൊഴാണ് അവിടേക്ക് ബീർബൽ കടന്ന് വന്നത്. അയാൾ വന്നപ്പോൾ എല്ലാവരും രാജസന്നിധിയിൽ നിക്കുന്നു. രാജാവിന്റെ മുഖത്തു വെഷമവും. അയാൾ മനസ്സിലാക്കി എന്തോ സംഭവം നടന്നിട്ടുണ്ട് എന്ന്. നേരെ രാജാവിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു… രാജാവ് എല്ലാം തുറന്നു പറഞ്ഞു..
"രാജാവേ ഇതാണോ നിങ്ങളുടെ വിഷമം, നിങ്ങളുടെ മോതിരം കട്ടവനെ കണ്ടെത്താൻ ഞാൻ നിങ്ങളെ സഹായിക്കാം".. ബീർബലിന്റെ വാക്കുകൾ രാജാവിന് അൽപം സമാദാനം നൽകി. പക്ഷെ എങ്ങനെ.. ബീർബൽ ഒരുമിച്ച് കൂടിയ ആളുകൾക്ക് മുന്നിൽ ചെന്നിട്ട് പറഞ്ഞു….
"രാജാവിന്റെ മോതിരം കട്ടത് നിങ്ങളുടെ കൂട്ടത്തിൽ ഒരാളാണ്, അത് ആരാണ് എന്ന് മനസിലായിട്ടുണ്ട്.. ആ കട്ടയാളുടെ താടിയിൽ വൈക്കോൽ തുരുമ്പ് ഇരിക്കുന്നുണ്ട്"...
ബീർബലിന്റെ വാക്ക് കേട്ടപ്പോൾ എല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞു, അവരുടെ കൂട്ടത്തിൽ പെട്ട ഒരാളെ ചൂണ്ടിയിട്ട് അറസ്റ്റ് ചെയ്യാൻ പട്ടാളക്കാരോട് പറഞ്ഞു" അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പരിശോധന നടത്തിയപ്പോൾ അയാൾ തന്നെയായിരുന്നു കള്ളൻ…. രാജാവിന് വളരേ അധികം സന്തോഷമായി.. "അതല്ല ബീർബൽ നിങ്ങൾക്ക് എങ്ങനെയാണ് അയാൾ തന്നെ കള്ളൻ എന്ന് തിരിച്ചറിഞ്ഞത്" ബീർബൽ മറുപടി പറഞ്ഞു "രാജാവേ ഞാൻ മാവിലെ വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാ വീഴുന്നുണ്ടെങ്കിൽ വീഴട്ടേന്ന്, പക്ഷെ കൃത്യമായി വീണു"
"കട്ടവന്റെ താടിയിൽ വൈക്കോൽ തുരുമ്പുണ്ട് എന്ന് പറഞ്ഞപ്പോൾ, അയാൾക്ക് പേടി തോന്നി, അത് കൊണ്ടാണ് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കിയതാണ്. പക്ഷെ ഈ വെക്തി താടിയിൽ കൈ വെച്ച് വൈക്കോൽ തുരുമ്പ് ഉണ്ടോ എന്ന് നോക്കി" അതിൽ നിന്നും ഞാൻ മനസിലാക്കി ഇയാൾ കള്ളനാണ് എന്ന്.
ബീർബലിന്റെ മറുപടി കേട്ട് അക്ബർ ഒരുപാട് ചിരിച്ചു. അയാൾക്ക് സന്തോഷമായി, ബീർബലിന് രാജാവ് കൈ നിറയെ സമ്മാനം നൽകി ആദരിച്ചു..
4) കിണർ കച്ചവടം
ഒരു ദിവസം അക്ബർ രാജാവിന്റെ മുമ്പിൽ പരാതിയുമായി ഒരു പാവപ്പെട്ട കർഷകൻ വന്നു. അയാളുടെ വിചിത്രമായ പരാതി കേട്ട് രാജാവ് ഞെട്ടി "രാജാവേ ഞാൻ ഒരു ധാനികനിൽ നിന്നും, കുറച്ചു സ്ഥലവും കിണറും വാങ്ങിയിരുന്നു' എന്റെ കൃഷി ചെയ്യാനും ചെടികൾക്ക് വെള്ളം കൊടുക്കാനുമായിരുന്നു ഞാൻ അത് വാങ്ങിയത്".
"ഹൊ അത് നല്ലൊരു കാര്യമാണ്, ആട്ടെ എന്താണ് നിന്റെ ഇപ്പോഴത്തെ പ്രശനം " രാജാവ് ചോദിച്ചു.
"ഞാൻ വാങ്ങിയ എന്റെ കിണറിൽ നിന്നും എന്നീ വെള്ളമെടുക്കാൻ അയാൾ സമ്മതിക്കുന്നില്ല".
" അതെന്താണ് അങ്ങനെ, അയാൾ നിനക്ക് വിറ്റതല്ലേ, ഇപ്പോൾ നിന്റെതാണ് ആ കിണർ" "പക്ഷെ രാജാവേ അയാൾ പറയുന്നത് ഞാൻ കിണർ മാത്രമാണ് അതിലെ വെള്ളം വിറ്റിട്ടില്ല എന്നാണ്, അത് ഞാൻ വെള്ളം എടുക്കരുത് എന്നാണ് അയാൾ പറയുന്നത്"
രാജാവ് പറഞ്ഞു "ഇത് വല്ലാത്ത വാദമാണല്ലോ?
ഏ പ്രശനം പരിഹരിക്കാൻ രാജാവ് ബീർബലിനെ ഏൽപിച്ചു. കാര്യങ്ങൾ അന്വേഷിക്കാൻ ബീർബൽ കർഷകനെയും കൂട്ടി ധനികന്റെ അടുത്തേക്ക് എത്തി. കിണറുകളും സ്ഥലങ്ങളും ചുറ്റി കണ്ടു. എന്നിട്ട് ധനികന്റെ അടുത്തേക്ക് ചെന്നു. അയാളോട് ചോദിച്ചു "അല്ല, നീ ഇദ്ദേഹത്തിനു കുമാറും സ്ഥലവും സ്ഥലവും വിറ്റ് കഴിഞ്ഞതിന് ശേഷം അയാളെ വെള്ളം എടുക്കാൻ സമ്മതിക്കുന്നില്ല എന്ന് കേട്ടു ശരിയാണോ? അയാൾ ഒരു മടിയും ഇല്ലാതെ പറഞ്ഞു
"അതെ, ഞാൻ അയാൾക്ക് സ്ഥലവും കിണറും മാത്രംമാണ് വിറ്റത്, വെള്ളം വിറ്റിട്ടില്ല" വിചിത്രമായ വാദം കേട്ട് ബീർബൽ കുറച്ചു നേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു.
"അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്, നിങ്ങൾ അയാൾക്ക് വെള്ളം വിറ്റിട്ടില്ല, വെള്ളം നിങ്ങളുടെതാണ്. അത് കൊണ്ട് നിങ്ങൾ ഇപ്പോൾ തന്നെ ആ വെള്ളം മുഴുവനും വറ്റിക്കണം. അല്ലെങ്കിൽ അയാളുടെ കിണറിൽ നിങ്ങളുടെ വെള്ളം വെച്ചത്തിന് വാടക കൊടുക്കണം, അല്ലെങ്കിൽ ഇതിന്റെ പേരിൽ നീ ശിക്ഷ നേരിടേണ്ടി വരും".
ഇദ്ദേഹഹത്തിന്റെ തോൽപിക്കാൻ എന്റെ കൊണ്ട് കഴിയില്ലെന്ന് അയാൾ ഉറപ്പിച്ചു. കുറ്റം സമ്മതിച്ചു. മാപ്പ് പറഞ്ഞു.കർഷകന് വല്ലാത്ത സന്തോഷമായി..
No comments:
Post a Comment