Friday, 26 July 2024

കേരള സർക്കാർ സ്ഥാപലങ്ങളിൽ ചില താൽക്കാലിക നിയമനം. താൽപര്യമുള്ളവർ ഉടൻ അപേക്ഷ അയക്കുക.

  emiratesjobz       Friday, 26 July 2024

ഇന്റർവ്യൂ മാത്രം/ അടുത്തുള്ള സർക്കാർ ഓഫിസിൽ താൽകാലിക ജോലി നേടാം….

കേരള സർക്കാറിനു കീഴിൽ താൽകാലികമായി ജോലി ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? PSC പരീക്ഷ എഴുതാതെ തന്നെ നിങ്ങൾക്ക് തൊട്ടടുത്തുള്ള ഓഫീസിൽ ജോലി അവസരം തന്നിട്ടുണ്ട്. ഈ ജോലിയിൽ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ജോലിയെ കുറിച്ച് എല്ലാ വിവരങ്ങളും താഴെ കൊടുക്കുന്നു.. എല്ലാം കൃത്യമായി വായിച്ചു ഇന്റർവ്യു നടക്കുന്ന സ്ഥലത്ത് കൃത്യമായി എത്തുക.


ഡാറ്റ എൻട്രി ഓപ്പരേറ്റർ നിയമനം

ഡാറ്റ എൻട്രി ജോലി നോക്കുന്നവർക്ക് കണ്ണൂർ കിഫ്‌ബിയിലെ ഓഫിസിൽ പുതിയ അപേക്ഷ വന്നിട്ടുണ്ട്. രണ്ട് ഒഴിവുകൾ മാത്രമാണ് ഉള്ളത്. ഇത് താത്കാലിക ജോലിയുമാണ്.

പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർ അപേക്ഷ അയൽക്കേണ്ട വിലാസം : സ്പെഷ്യൽ തഹസിൽദാർ (എൽ എ) കിഫ്‌ബി 2 താണ, കണ്ണൂർ, പിൻ കോട്: 670012,

NB: ഓഗസ്റ്റ് 8 ന് മുമ്പായി അപേക്ഷ അയക്കണം.


അംഗൻവാടി വർക്കർ, ഹെൽപ്പർ നിയമനം

നിലമ്പുരിലെ എടക്കര, പോത്ത്കര എന്നീ പഞ്ചായാത്തുകളുടെ പരിധിയിൽ വരുന്ന അംഗൻവാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ നിയമനം സ്ഥിരമായാണ് നടക്കുന്നത്. ഈ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ 18 നും 46 നും ഇടയിലുള്ള പ്രായമുള്ള വനിതകളാണ് ഈ തസ്തികയിലേക്ക് അപേക്ഷ അയക്കേണ്ടത്. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി വിജയിച്ചവർക്കും, ഹെൽപ്പർ തസ്തികളിലേക്ക് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്കും അപേക്ഷ അയക്കാം. എസ്, എസ് ടി, വിഭാഗങ്ങളിൽ പെട്ടവർക്ക് പ്രായ പരിധിയിൽ ചെറിയ ഇളവ് ഉണ്ടാകും.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: എടക്കര പഞ്ചായത്തിലേക്കുള്ള അപേക്ഷ ഓഗസ്റ്റ് 8 വരെ സ്വീകരിക്കും, പോത്ത് കല്ല് പഞ്ചായത്തിലേക്ക് ഓഗസ്റ്റ് 16 വരെ സ്വീകരിക്കും.

അപേക്ഷ അയക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫിസർ, ഐ. സി. ഡി. എസ് നിലമ്പൂർ അഡിഷണൽ, സപ്ലൈ കൊ സൂപ്പർമാർകാട്ടിനു സമീപം, മുസ്ലിയാരങ്ങാടി, എടക്കര, 679331, ഫോൺ : 04931 275004


സൈകോളജി അപ്രന്റിസ് നിയമനം

പട്ടാമ്പി സംസ്കൃത കോളേജിൽ ജീവനി മെന്റൽ വെല്ബീയിൻഗ് പദ്ധതിയുടെ ഭാഗമായി സൈകോളജി അപ്രസന്റിനെ നിയമിക്കുന്നു. താൽകാലികമാണ് ഈ നിയമനം.

യോഗ്യത : സൈക്കോലജയിൽ ബിരുദാനന്തര ബിരുദം, അതും റെഗുലർ സ്ട്രീമിൽ പഠനം നടന്നിരിക്കണം.

പ്രവർത്തി പരിചയം: ക്ലിനികൽ സൈക്കോളോജിയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

വിൽക്കേണ്ട നമ്പർ: 04662212223


ഫാർമിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ്‌, എന്നീ ഒഴിവിലേക്ക് അപേക്ഷ തുടങ്ങി

മലപ്പുറം ജിയല്ലയിൽ സ്ഥിതി ചെയ്യുന്ന വാഴ്ക്കാട് പ്രാദമിക ആരോഗ്യ കേന്ദ്രത്തിൽ താൽകാലികമായി ഒഴിവുകൾ വന്നിട്ടുണ്ട്.

ഒഴിവുകൾ: ഫാർമിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ്‌, എന്നീ ഒഴിവുകളാണ് നിലവിൽ ഉള്ളത്.

യോഗ്യത: ഫാർമസിസ്റ്റ് ഗവ: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി. എം. എൽ. ടി./ ബി. എസ്. സി. എം. എൽ. ടി. യും. അതോടൊപ്പം കേരള പേര മെഡിക്കൽ കൗൺസിൽ രെജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ക്ലീനിങ് സ്റ്റാഫ്‌ കൂടി ആവശ്യമുണ്ട്. അതിലേക്കുള്ള യോഗ്യത ഏഴ് വിജയിക്കണം. ഈ പോസ്റ്റിലേക്ക് 50 കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

ഇന്റർവ്യൂ: ജൂലൈ 29 രാവിലെ 10 മണിക്ക് ഓഫിസിൽ വെച്ചായിരിക്കും ഇന്റർവ്യൂ. പ്രവർത്തി പരിചയം ഉള്ളവർക്കും, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്കും എല്ലാ തസ്തികകലിലേക്ക് മുൻഗണന ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക: 04832944441.


നാഷണൽ മിഷൻ വഴി മറ്റൊരു നിയമനം

കണ്ണാടിപ്പറമ്പ ആയുർവേദ ഡിസ്പെൻസറിയിൽ നിയമനം നടക്കുന്നു.

നിയമനം നടക്കുന്ന തസ്തിക : നാഷണൽ മിഷൻ വഴി മൾട്ടി പാർപ്പസ് വർക്കർ തസ്തികൈയിലെക്കാണ് നിയമനം.

ഈ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.

യോഗ്യത: ജി. എൻ. എം./ ബി. എസ്. സി. നേഴ്സിംഗ്.

വയസ്സ് : 40 വയസ്സിന് താഴെ ഉള്ളവർ ആയിരിക്കണം.

ഇന്റർവ്യൂ: ജൂലൈ 30 രാവിലെ 11 മണിക്ക് ഡെസ്‌പെൻസറിയിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ നമ്പർ: 9495175257..


നാഷണൽ ആയുഷ് മിഷനിൽ നിയമനം നടക്കുന്നു

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച്‌ നാഷണൽ ആയുഷ് മിഷ്യന്റെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പോർജക്ട്ടുകളിലേക്ക് അപേക്ഷ തുടങ്ങി.

ഒഴിവുകൾ : നേഴ്സിംഗ് അസിസ്റ്റന്റ്, അറ്റണ്ടർ,എന്നിടവായിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യത: നേഴ്സിംഗ് അസിസ്റ്റന്റ് അസിസ്റ്റന്റ് തസ്തികയിൽ എ. എൻ. എം./  അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത.

വയസ്സ് : ഉയർന്ന പ്രായ പരിധി 40.

സാലറി: എല്ലാ മാസവും 10500.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: ആഗസ്റ്റ് 1 ന് മുമ്പായി അപേക്ഷ അയക്കണം.

ഇന്റർവ്യൂ : നേഴ്സിംഗ് അസിസ്റ്റന്റ് തസ്‌തികയിലേക്ക് ആഗസ്ത് 7 രാവിലെ 10:30 ന് അഭിമുഗം നടക്കും.

അറ്റന്റർ ഒഴിവിലേകക്ക് ആഗസ്ത് 8 ന് രാവിലെ 10:30 മായിരിക്കും ഇന്റർവ്യൂ നടക്കുക.

ഈ ജോലിയിൽ താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്നു സർട്ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയക്കുകയോ നേരിട്ടു ഇതതിക്കുകയോ വേണം.

 വിലാസം:  തിരുവനന്തപുരം ആയുർവേദ കോളേജിനു സമീപമുള്ള ആരോഗ്യ ഭവൻ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫിസിസിൽ നേരിട്ടോ തപാൽ വഴിയോ അയക്കുക.


കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയമനം

കേരള പൊതു വിദ്യഭ്യാസ വകുപ്പിന്റെ കീഴിൽ നടക്കുന്ന കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ നിയമനം നടക്കുന്നു. ഇടുക്കി ജില്ലയിലെ മറയൂർ മഹിളാ ശിക്ഷൻ കേന്ദ്രത്തിലാണ് ഈ നിയമനം നടക്കുന്നത്.

ഒഴിവുകൾ : ടീച്ചർ, കുക്കിങ്, ക്ലീനിങ് സ്റ്റാഫ്, കുക്കിങ് അസിസ്റ്റന്റ് എന്നീ പോസ്റ്റിലേക്കാണ് അപേക്ഷ വന്നിട്ടുള്ളത്.

ഈ ജോലിയും താൽപര്യമുള്ള സ്ത്രീകൾക്ക് അപേക്ഷ അയക്കാം. ഇന്റർവ്യൂലൂടെയാണ് തെരെഞ്ഞെടുക്കുന്നത്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ പേപ്പറിൽ തയ്യാറാക്കിയ അപേക്ഷക്കോടൊപ്പം, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫികളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർറ്റിഫിക്കട്ട്, എന്നിവ സഹിതം ജൂലൈ 31 ന് രാവിലെ 11 മണിക്ക് മറയുർ സഹായഗിരി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന മഹിളാ ശിക്ഷണ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ വിൽ പങ്കെടുക്കണം.

വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സഖ്യ സൊസൈറ്റി, റ്റി. സി. 20/1652, കല്പന, കുഞ്ഞാലും മൂട്, കരമന പി ഒ, തിരുവനന്തപുരം.

ഫോൺ നമ്പർ: 04712347666.

logoblog

Thanks for reading കേരള സർക്കാർ സ്ഥാപലങ്ങളിൽ ചില താൽക്കാലിക നിയമനം. താൽപര്യമുള്ളവർ ഉടൻ അപേക്ഷ അയക്കുക.

Previous
« Prev Post

No comments:

Post a Comment