കുതിരെ ആരുടേത്
ഒരിക്കൽ അക്ബർ രാജാവിന്റെ അടുത്തേക്ക് രണ്ട് പ്രഭുക്കൾ വന്നു. വലിയ തർക്കത്തിന് പരിഹാരം കേൾക്കാനാണ് അവർ വന്നത്. രണ്ട പേരും ഒരു കുതിരയുടെ മേൽ അവകാശം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. താൻ പേർഷ്യയിൽ നിന്നും കൊണ്ട വന്ന കുതിരയാണ്.ഇത്ര കാലം എന്റെ വീട്ടിൽ ഞാൻ പോറ്റി വളർത്തിയതാണ്. അയാൾ എന്റെ കുതിരയെ മോഷടിച്ച് വെറുതെ അയാൾ സ്വന്തമാക്കാൻ വേണ്ടി കളവ് പറയുന്നതാണ്. രണ്ട പേരിൽ ഒരാൾ രാജാവിന്റെ മുന്നിൽ വാദിച്ചു. എന്നയാൽ രണ്ടാമാത്തെയാളും വിട്ട് കൊടുക്കാൻ തയ്യാറായില്ല. അയാൾ പറഞ്ഞു അയാൾ പറയുന്നത് പച്ചക്കളമാണ്. ഞാൻ പേർഷ്യയിൽ നിന്നും പ്രത്യേകമായി കൊണ്ട് വന്ന കുതിരയാണ് ഇത്തരം കുതിരകൾ എന്റെ കയ്യിൽ നിരവധി ഉണ്ട്. അതിൽ ഒന്ന് മാത്രമാണ് ഇത്. സ്വന്തമായി കുതിരകൾ ഉള്ള എനിക്ക് മറ്റൊരാളുടെ കുതിര എന്തിന് മോഷ്ടിക്കണെം. അത് കൊണ്ട് അയാൾ പറയുന്നതാണ് കള്ളം. ഞാൻ പറയുന്നത് സത്യമാണ് എന്ന് രണ്ടാമത്തെയാളും വാദിച്ചു. രണ്ട് പേരും വിട്ട് കൊടുക്കാൻ പ്രശനമില്ലാത്ത രീതിയിൽ വാദിച്ചപ്പോൾ അവരോട് എന്ത് പറയണമെന്നറിയാതെ രാജാവ് കുടിങ്ങിപ്പോയി.
രണ്ട പേരുടെയും വാദങ്ങൾ കേട്ട അക്ബർ ആരുടെ വിശ്വസിച്ചിട്ടാണ് തീരുമാനമെടുക്കണമെന്നറിയാതെയായി. രണ്ടാളെയും വിഷമിപ്പിക്കാൻ പറ്റില്ല. കാരണം രണ്ട് ആളുകളും വലിയ ഉയർന്നവരാണ്. രാജാവിന് വേണ്ടപ്പെട്ടവരുമാണ്. ഒന്നാമത് പറഞ്ഞ ആളുടേതാണ് കുതിര എന്നത് രാജാവിന് കാര്യ അൽപം കിട്ടിയുട്ടെണ്ടെങ്കിലും ഇത് തെളിയിക്കാൻ അയാളുടെ കയ്യിൽ ഒരു തെളിവും ഉണ്ടായിരുന്നില്ല. വിഷയത്തിൽ തീരുമാനെടുക്കാൻ കഴിയാതെ വന്നപ്പോൾ രാജാവ് പതിവ് പോലെ എത്ര വലിയ പ്രശ്നമാണെങ്കിലും നിസാരമായി പരിഹരിക്കുന്ന ബീർബലിനെ ഏൽപിച്ചു. അദ്ധേഹം രണ്ട് പേരെയും അടുത്തേക്ക് വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രണ്ട് പേരും അവരവരുടെ വാദങ്ങൾ ബീർബലിന് മുമ്പിൽ അവതരിപ്പിച്ചു. എല്ലാം കേട്ട് കുറച്ച് ശേഷം നിശബ്ദനായി ഇരുന്ന ബീർബൽ അവരോട് പറഞ്ഞു. എനിക്ക് എന്തായാലും കുതരയെ കുറിച്ച് പഠിക്കണം. എന്റെ അടുത്തേക്ക് കുതിരയെ പെട്ടന്ന് എത്തിക്കൂ. അതിന് ശേഷം നിങ്ങൾക്ക് തിരിച്ച് പോകാം. നാളെ ഞാൻ വിളിക്കുമ്പോൾ ഇങ്ങോട്ട് വന്നാൽ മതി. രണ്ട പേരും തിരിച്ച് വീട്ടിലേക്ക് തന്നെ പോയി.
പിറ്റേ ദിവസം രാവിലെ അവരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അവർ എത്തുന്നതിന് മുമ്പ് തന്നെ കുതിര അവിടെ റെഡിയാക്കി നിർത്തിയിരുന്നു. രണ്ടാമത്തെയാളെ ബീർബൽ അരികിലേക്ക് വിളിച്ചു.അദ്ദേഹത്തോട് ചോദിച്ചു. "എത്ര വർഷമായി നിങ്ങൾ ഈ കുതിരയെ വാങ്ങിയിട്ട് " ഞാൻ കുറേ വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ കുതിരയാണ് ഇത് അദ്ദേഹം മറുപടിയും പറഞ്ഞു. അപ്പോൾ പിന്നെ നിങ്ങൾക്ക് ഈ കുതിരയെ പറ്റി എല്ലാ വിവരങ്ങളും അറിയാമല്ലേ? ബീർബലിന്റെ എന്തോ ലക്ഷ്യം വച്ചുള്ള അടുത്ത ചോദ്യം ഇതായിരുന്നു. അയാൾ വലിയ വിശ്വാസത്തോടെ പറഞ്ഞു "അതേ എനിക്ക് ഇതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം, വളരേ ശ്രദ്ധയോടെയാണ് ഞാൻ ഇതിനെ നോക്കുന്നത് വേറെ ആർക്കും ഞാൻ ഇതിനെ കൊടുക്കാറില്ല, എന്റെ അത്യാവശ്യമായ യാത്രക്ക് മാത്രമേ ഞാൻ ഇതിനെ ഉപയയോഗിക്കാറുള്ളു" സ്വാല്പം അഹമ്പാവത്തോടെ അയാൾ മറുപടി പറഞ്ഞു.
"എന്നാൽ ഈ കുതിരയുടെ കണ്ണിന് കുറച്ചു കാഴ്ച ക്കുറവ് ഉള്ളത് താങ്ങൾക്ക് അറിയാമല്ലോ?. എന്നാൽ ഏത് കണ്ണിനാണ് കുഴപ്പം ഉള്ളത്. വലതിനോ അല്ല ഇടത്തെ കണ്ണിനോ? നിങ്ങളുടെ സ്വന്തം ആണെങ്കിൽ നിങ്ങൾക്ക് ഇതിന് മറുപടി പറയാൻ കഴിയും.
അയാൾ പറഞ്ഞു "അത് പിന്നെ വലത് കണ്ണിനാണ്"
കുതിരയെ ബീർബൽ അടുത്തേക്ക് കൊണ്ട് വന്നു. വലത് കണ്ണിനാണോ താങ്കൾക്ക് ഉറപ്പല്ലേ.. ബീർബൽ കുതിരയെ നിർത്തിയത് അദ്ദേഹത്തിനു വലത് ഭാഗം കാണുന്ന നിലയ്കായിരുന്നു.പക്ഷേ വലത് കണ്ണിന് ഒരു പ്രശനം ഉണ്ടായിരുന്നില്ല. അദ്ദേഹം മെല്ലെ വാക്ക് മാറ്റി..
"അത് പിന്നെ ബീർബൽ, ഞാൻ ഉദ്ദേശിച്ചത് എന്റെ വലത് ഭാഗത്തു കാണുന്ന കാണുന്ന, അഥവാ കുതിരയുടെ ഇടതു ഭാഗത്തെ കണ്ണിനാണ്" മറുപടി കേട്ട് ബീർബൽ കുതിരയുടെ ഇടത് വശം അയാളിലേക്ക് തിരിച്ചു. ഇടത് കണ്ണിനും ഒരു പ്രശനവും ഉണ്ടായിരുന്നില്ല. അയാൾ വെറുതെ പറഞ്ഞതായിരുന്നു…കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി. ഇദ്ദേഹം വെറുതെ കുതിരയെ സ്വന്തമാക്കാൻ കുതിര എന്റെതാണ് എന്ന് പറഞ്ഞ് വാദിക്കുകയായിരുന്നു.
പക്ഷേ അവസാനം ബീർബലിന്റെ കുതന്ത്രത്തിനു മുന്നിൽ അയാൾക് മുട്ട് നടക്കേണ്ടി വന്നു. എല്ലാവരിക്കും കാര്യം മനസിലായി ആരാണ് യഥാർത്ഥ ഉടമസ്ഥൻ എന്ന്. എന്നാലും രാജാവ് അയാളെ വെറുതെ വിട്ടില്ല, രാജാവിന്റെ മുമ്പിൽ കളവ് പറഞ്ഞതിന് നല്ലൊരു തുക കൊട്ടാരത്തലെ ഖജനാവിലേക്ക് പിഴ ഈടാക്കി. സത്യസന്ദനായ മറ്റേ വെക്തി സമ്മാനവും നൽകി.
പത്തായത്തിലെ ഭുതം
പണ്ടൊരു നാട്ടിൽ ഒറ്റക്ക് ഒരു വൃദ്ധ താമസിച്ചിരുന്നു. ഒറ്റക്കായത് കൊണ്ട് തന്നെ വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു അവരുടെ ജീവിതം. നിത്യ ജീവിതത്തിനുള്ള ആകെയുള്ള സമ്പാദ്യം അവരുടെ കയ്യിൽ ഉണ്ടായിരുന്ന കുറച്ച് സ്വർണാഭരണം മാത്രമായിരുന്നു. മരിക്കുന്നതിന് മുമ്പ് ഒരു തീർതാട ന യാത്ര പോകണമെന്ന് വല്ലാത്ത ആഗ്രഹിച്ചിരുന്നു. അങ്ങനെ നീണ്ട യാത്രയ്ക്ക് വേണ്ടി അവർ ഒരുങ്ങുകയാണ്…പക്ഷെ വീട്ടിൽ ഉള്ള സ്വർണം എന്ത് ചെയ്യും. ചെറിയ വീടായത് കൊണ്ട് തന്നെ കള്ളന്മാർ കടക്കാൻ എല്ലാ സാധ്യതയും ഉണ്ട്. ഏതായാലും അടുത്ത വീട്ടിലെ രാമുവിന്റെ കയ്യിൽ സൂക്ഷിക്കാൻ കൊടുക്കാൻ അവൾ തീരുമാനിച്ചു.
അടുത്ത വീട്ടിൽ ചെന്ന് രാമുവിനോട് പറന്നു "രാമു എന്റെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്, ഞാൻ ഒരു യാത്ര പോവുകയാണ്, കുറച്ചു ദിവസം കഴിഞ്ഞാണ് ഞാൻ വരിക, അത് വരെ എന്റെ കുറച്ചു സ്വർണം സൂക്ഷിക്കാൻ പറ്റുമോ" "അതിനെന്താ അമ്മുമ്മേ ഇവിടെ തന്നോളൂ". പൂർണ വിശ്വാസത്തോടെ അവരുടെ കയ്യിൽ സ്വർണം ഏൽപിച്ച് വൃദ്ധ യാത്രയായി. ദിവസങ്ങൾക്ക് ശേഷം അവർ തിരിച്ചു വന്നു. നേരെ റമവിന്റെ വീട്ടിൽ ചെന്നു സ്വർണം വാങ്ങാൻ..
രാമുവിനോട് ചോദിച്ചു "രാമു.. ഇത് വരെ എന്റെ സ്വർണം സൂക്ഷിച്ചതിന് ഒരുപാട് നന്ദിയുണ്ട്, എന്റെ യാത്ര അവസാനിച്ചു, ഇനി സ്വർണം തന്നോളു". "സ്വർണമോ എന്ത് സ്വർണം, നിങ്ങൾ എന്റെ കയ്യിൽ സ്വർണം തന്നന്നോ? നിങ്ങൾക്ക് എന്തോ മറവി സംഭവിച്ചിരിക്കുന്നു. വേറെ ആരുടെയോ കയ്യിൽ കൊടുത്തതായിരിക്കും, എനിക്ക് ഒന്നും നിങ്ങൾ തന്നിട്ടില്ല". രാമുവിന്റെ മറുപടി കേട്ട് അമ്മുമ്മ വല്ലാത്ത വിഷമത്തിലായി.."രാമു ദയവായി കളവ് പറയുന്നത്, ഞാൻ യാത്രക്ക് മുമ്പ് നിന്റെ വീട്ടിൽ വന്ന് തന്നതാണ്, എനിക്ക് മറന്ന് പോയത് ഒന്നും അല്ല.
എന്നെ പറ്റിക്കാതെ എന്റെ സ്വർണം തരൂ".
"തള്ളേ വെറുതെ വെറുപ്പിക്കരുത്, എനിക്ക് നൂറ് കൂട്ടം പണിയുണ്ട് എന്നെ മേനെക്കെടുത്താതെ ഇവിടന്ന് പോകണം, അല്ലെങ്കിൽ ഞാൻ പറ്റിയെ അയച്ച് നിങ്ങളെ ഓടിക്കും" പാവം വൃദ്ധ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി. സ്വന്തമായി ആരും ഇല്ലാത്തത് കൊണ്ട് തന്നെ നേരെ കൊട്ടാരത്തിലേക്ക് പോയി. രാജാവിനോട് പറഞ്ഞു സ്വർണം വാങ്ങാനായിരുന്നു ഉദ്ദേശം.
കൊട്ടാരത്തിൽ എത്തിയതും പാറാവുകരൻ അവരെ തടഞ്ഞു നിർത്തി. "എനിക്ക് രാജാവിനെ കാണണം "വൃദ്ധ പറഞ്ഞു. പാറാവുകാരൻ വൃദ്ധയെ മന്ത്രിയുടെ അടുത്തേക്ക് അയച്ചു. "രാജാവിനെ കാണാൻ പറ്റില്ല, നിങ്ങൾ മന്ത്രിയുടെ അടുത്തേക്കേ പോയി കാര്യങ്ങൾ പറയൂ.
പക്ഷേ ദുഷ്ടനായ മന്ത്രി അവരെ കാണാൻ പോലും സമ്മതിച്ചില്ല. വല്ലാത്ത വേഷമത്തോടെ പാറാവുകാരന്റെ അടുത്തേക്കേ തന്നെ ചെന്നിട്ട് പറഞ്ഞു "ഞാൻ പരാതി പറയാൻ വന്നതല്ല ഒരു നിധിയുടെ കാര്യം പറയാൻ വന്നതാണ്, പക്ഷേ, മന്ത്രി എന്റെ വാക്ക് കേൾക്കാൻ തയ്യാറാവുന്നില്ല". പാറാവുകാരൻ മന്ത്രിയുടെ അടുത്ത് പോയി കാര്യം പറഞ്ഞു. നിധി എന്ന് കേട്ടതും വൃദ്ധയുടെ അടുത്തേക്ക് മന്ത്രി എത്തി..
മന്ത്രിയോട് വൃദ്ധ പറഞ്ഞു "എന്റെ പത്തായത്തിൽ ഒരു നിധിയുണ്ട്, അതെടുക്കാൻ എന്നെ സഹായിക്കണം, സഹായം തേടി വന്നതാണ് ഇവിടെ, വേറെ ആരെയും എനിക്ക് വിശ്വാസമില്ല, മാത്രവുമല്ല എനിക്ക് അങ്ങനെ സഹായിക്കാനായി ആരും ഇല്ല". "ഞാൻ നിങ്ങളെ സഹായിക്കാം, പകരം പകുതി നിധി നിങ്ങൾക്ക് എനിക്ക് തരണം" വൃദ്ധ സമ്മതിച്ചു.
അങ്ങനെ അവർ രണ്ട് പേരും വൃദ്ധയുടെ വീട്ടിൽ എത്തി. വീട്ടിലെ പത്തായത്തിന്റെ അടുത്തേക്കേ അയാളെ കൂട്ടിക്കൊണ്ട് പോയി. അവിടെ ചെന്ന് മന്ത്രി ഉള്ളിലേക്ക് നോക്കി. ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല. മന്ത്രി വേഗം അതിന്റെ ഉള്ളിൽ കയറി തെരെയാൻ തുടങ്ങി. വൃദ്ധ വീടിന്റെ പുറത്തേക്ക് പോയി വീടിന്റെ പുറത്ത് നിന്നും പൂട്ടി.രാവിലെ വൃദ്ധ രാമുവിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു "രാമു, എന്റെ വീട്ടിൽ കുറച്ചു സ്വർണം ഇരിക്കുന്നുണ്ട്, അത് എടുക്കാൻ പോയപ്പോൾ വലിയ പാമ്പ് ഇരിക്കുകയാണ്, എന്നെ ഒന്നു സഹായിക്കണം, എന്നെ സഹായിച്ചാൽ നിങ്ങൾക്ക് പകുതി സ്വർണം ഞാൻ തെരാം". രാമു മുന്നോട്ട് വന്നു. പക്ഷേ വൃദ്ധ പറഞ്ഞു "കളവ് പറയുന്നയാൾക്ക് എടുക്കാൻ പറ്റില്ല, നീ എന്റെ സ്വർണത്തിന്റെ കളവ് പറഞ്ഞില്ലേ അത് തിരിത്തിയാലല്ലാതെ നിനക്ക് എടുക്കാൻ പറ്റില്ല " രാമു അത് സമ്മതിച്ചു "അത് ശരിയാണ് ഞാൻ അന്ന് പറഞ്ഞത് കളവാണ്" ഇപ്പോൾ എനിക്ക് തന്നാൽ മതി നിനക്ക് സ്വർണം എടുക്കാം വൃദ്ധ പറഞ്ഞു..
രാമുവിന് വൃദ്ധയുടെ കെണി മനസിലായി. അവൻ കൊടുക്കാൻ തയ്യാറായി. വൃദ്ധ വീണ്ടും കോട്ടർത്തിൽ പോയി പരാതി പറഞ്ഞു. രാജാവ് റമവിനെ വിളിച്ചു അന്വേഷിച്ചു. അവൻ സമ്മതച്ചില്ല. "എന്റെ വീട്ടിൽ ഒരു ഭുതം ഉണ്ട് അവൻ എല്ലാം അറിയാം, രാജാവേ അവനോട് ചോദിക്കു" വൃദ്ധ പറഞ്ഞു. അവളുടെ വീട്ടിലെ പത്തായം കൊട്ടാരത്തിൽ എത്തി. അതിൽ മന്ത്രിയാണല്ലോ ഉള്ളത്. വൃദ്ധ ചോദിച്ചു. "എന്റെ സ്വർണം രാമുവിന്റെ കയ്യിൽ ഇല്ലേ?.. ആദ്യം മന്ത്രി പറഞ്ഞില്ല, ശേഷം സമ്മതിച്ചു. രാമു കുടുങ്ങി..
അവസം രാജാവ് പത്തായം തുറക്കാനും ഭൂതത്തെ എനിക്ക് കാണാണമെന്നും പറഞ്ഞു. പത്തയം തുറന്നു. എല്ലാവരും കണ്ട് ഞെട്ടി. മന്ത്രി. സംഭവം എല്ലാം വൃദ്ധ തുറന്ന് പറഞ്ഞു. മന്ത്രിയെ ജയിൽ അടച്ചു.
No comments:
Post a Comment