ഒരു ബീർബൽ കഥ
അടുപ്പിനെ തോൽപിച്ച ബീർബൽ
പണ്ടൊരു ദിവസം ഭക്ഷണം പാചകം ചെയ്യാനായി അടുപ്പ് കത്തിച്ചു കൊണ്ടിരിക്കുകയാണ് ബീർബൽ. അടുപ്പത്ത് കനൽ ഒരുമിച്ച് കൂട്ടി നന്നായി അതിൽ അദ്ദേഹം ഊതി. പക്ഷെ എത്ര ശ്രമിച്ചിട്ടും തീ കത്തിയതേയില്ല. കുറേ നേരം ഊതിയത് കൊണ്ട് തന്നെ അയാൾക്ക് നല്ല ദേഷ്യവും വരാൻ തുടക്കി, അവസാനം ഒന്ന് കൂടി ആഞ്ഞു ഊതി. പക്ഷെ അതും കത്തിയില്ല.
പിന്നീട് അയാൾ അടുപ്പിനോട് പറഞ്ഞു. വേഗം കത്തിക്കോ അല്ലെങ്കിൽ ഞാൻ എന്റെ ഭാര്യയെ വിളിക്കും. അതും പറഞ്ഞ് തന്റെ കഴിവല്ലാം പ്രയോഗിച്ച് ഊതി നോക്കി. അത്ഭുതം, തീ കത്തി. ഇത് കണ്ട് ഹോജ അടുപ്പിനോട് ചോദിച്ചു. അല്ല, നിനക്കും അവളെ പേടിയാണല്ലേ? 😅😅
പണ്ഡിതന്റെ കുടുക്കുന്ന ചോദ്യവും ബീർബലിന്റെ ബുദ്ധിപരമായ മറുപടിയും
അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു നാൾ ഒരു മഹാ പണ്ഡിതൻ വരുന്നു. രാജാവ് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു അപരിചിതനാണ് അയാൾ, അഹങ്കാരം അയാളുടെ മുഖത്തു എഴുതി വെച്ചത് കാണാം. നടത്തവും സംസാരവും എല്ലാം അഹങ്കാരത്തെ കാണിക്കുന്നു. തന്റെ അറിവ് കൊണ്ട് ലോകത്തുള്ള പല പണ്ഡിതന്മാരെയും ബുദ്ധി ജീവികളെയും മുട്ട് കുത്തിച്ചവെക്തിയാണ് അയാൾ. നിസരനല്ല.
നേരെ രാജാവിന്റെ അരികിൽ വന്ന്, താൻ എന്തിനാണ് ആ സവിതത്തിൽ എത്താനുള്ള കാരണം വെക്തമാക്കി.. മഹാനാണ് അക്ബർ രാജാവേ ഞാൻ ഒരു വലിയ പണ്ഡിതനാ, ലോകം മുഴുവനും ഞാൻ സന്ദർഷിച്ചു. എല്ലാ രാജാക്കന്മയേയും ഞാൻ കാണുന്നു. എല്ലാ കൊട്ടാരങ്ങളിലും ഞാൻ എത്തുന്നു. എന്റെ പാണ്ഡിത്യത്തിനു മുമ്പിൽ എല്ലാവരെയും ഞാൻ മുട്ട് കുത്തിച്ചിട്ടുണ്ട്. നിങ്ങളുടെ കൊട്ടാരത്തിലെ അറിയപ്പെട്ട പണ്ഡിതനാണല്ലോ ബീർബൽ. അദ്ദേഹത്തെ തോൽപിക്കാനാണ് ഞാൻ ഇപ്പോൾ ഇവിടെ വന്നിട്ടുള്ളത്.
ഈ മനുഷ്യന്റെ അഹങ്കാരം നിറഞ്ഞ സംസാരം രാജാവിനു തീരെ ഇഷ്ടപ്പെട്ടില്ല എന്നാലും മറിച്ചൊന്നും രാജാവ് പറഞ്ഞില്ല. കാരണം ബീർബലിന്റെ കഴിവിലും, അകമൊഴിഞ്ഞ അറിവിലും പൂർണമായ വിശ്വാസം രാജാവിനു ഉണ്ടായിരിന്നു. അത് കൊണ്ട് തന്നെ ദേഷ്യം വന്നിട്ടും രാജാവ് അവനോട് ചിരിച്ചു കൊണ്ട് അയാളുടെ ആവശ്യം അംഗീകരിച്ചു. അക്ബർ രാജാവ് ബീർബലിനെ വിളിക്കാനായായി അദ്ദേഹത്തിന്റെ അടുത്ത് ആളെ വിട്ടു. രാജാവിന്റെ വിളി കേട്ട് ബീർബൽ കൊട്ടാരത്തിൽ എത്തി. രാജാവ് അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞ്. ഒരു ചെറിയ പുഞ്ചിരിയുമായി അദ്ദേഹം ആ പണ്ഡിതനെ നേരിടാൻ തയാറായി. വിനയത്തോടെ ബീർബൽ സംസാരിക്കാൻ തുടങ്ങി "അല്ലയോ പണ്ഡിതനേ....നിങ്ങളോട് മത്സരിക്കാൻ എനിക്ക് അത്രമാത്രം അറിവുണ്ടോ എന്നറിയില്ല. എന്നാലും നിന്റെ ആവശ്യപ്രകാരം ഒരു മത്സരത്തിനു ഞാൻ തയ്യാറാണ്"..
പണ്ഡിതൻ പറഞ്ഞു : ഞാൻ നിനക്കൊരു അവസരം തരാം.. "ഞാൻ നിങ്ങളോട് എളുപ്പമുള്ള 100 ചോദ്യം ചോദിക്കണോ? അല്ല വളരെ പ്രയാസമുള്ള ഒരു ചോദ്യം ചോദിക്കണോ?" ഈ രണ്ട് കാര്യത്തിൽ നിങ്ങൾക്ക് തീരുമാനമെടുക്കാം. "ഏറ്റവും പ്രയാസമുള്ള ഒരു ചോദ്യം ചോദിക്കാം" ബീർബൽ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഇവരുടെ സംഭാഷണങ്ങൾ കൊട്ടാരത്തിലുള്ള എല്ലാവരും ശ്രദ്ധയോടെ കേൾക്കുകയാണ്. എല്ലാവർക്കും വല്ലാത്ത ആകാംഷയായി എന്താണ് സംഭവിക്കാൻ പോകുന്നത്.
എന്ത് വന്നാലും ബീർബലിനെ പരാചായപ്പെടുത്തണമെന്ന് അദ്ദേഹം മനസ്സിൽ വിചാരിച്ചു. കുറച്ചു നേരം ആലോചിച്ചതിന് ശേഷം ആയാൾ ചോദിച്ചു "കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്" കുടുക്കുന്ന ചോദ്യം കേട്ടപ്പോൾ സദസ്സിലെ എല്ലാവരും നിശബ്ദരായി. ബീർബൽ എന്തായിരിക്കും ഇതിന് മറുപടി പറയുക എല്ലാവരും ഉറ്റു നോക്കാൻ തുടങ്ങി...
എല്ലാവരും നോക്കി നിൽക്കെ ബീർബൽ പറഞ്ഞു. "അതിൽ ഒരു സംശയവും ഇല്ല ആദ്യം ഉണ്ടായത് കോഴിയാണ്" "അതെങ്ങനെയാ അത്രയും ഉറപ്പായിട്ടും കോഴിയാണ് ആദ്യം ഉണ്ടായത് എന്ന് നിങ്ങൾക്ക് പറയാൻ കഴിഞ്ഞത്".. അല്ല പണ്ഡിറതനായ വെക്തിയേ? നിങ്ങൾ അല്ലേ പറഞ്ഞത് ഒറ്റ ചോദ്യമാണ് ചോദിക്കുക.. മറ്റൊരു ചോദ്യവും കേൾക്കില്ല എന്ന്. പിന്നെ എന്തിനാണ് ഒന്നാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ടും അടുത്ത ചോദ്യം ചോദിക്കുന്നത്. അന്നേരം അയാൾക്ക് പറയാൻ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. കാരണം ഒരു ചോദ്യം ചോദിക്കാമെന്നല്ലേ അയാൾ പറഞ്ഞത്. ഉത്തരം പറയാൻ കഴിയാതെ അയാൾ ഇളഭ്യനായി കൊട്ടാരത്തിൽ നിന്നും മടങ്ങിപ്പോയി. ഇത് കണ്ട് രാജാവിന് വല്ലാത്ത സന്ദോഷമായി. അഹങ്കാരത്തോടെ തന്റെ കൊട്ടാരത്തിലേക്ക് കടന്ന് വന്ന് വലിയ വർത്തമാനം പറഞ്ഞ അയാളെ തോൽപിച്ച് വിട്ടതിനു രാജാവ് കൈ നിറയെ ബീർബലിൻ സമ്മാനം നൽകി. അദ്ദേഹത്തെ ആദരിച്ചു.
ചക്രവർത്തിയുടെ ചോദ്യത്തിന് മുമ്പിൽ വിജയിച്ച് ബീർബൽ
ഇടയ്ക്കിടെ കുടുക്കുന്ന ചോദ്യം ചോദിക്കുക. അത് നമ്മുടെ സമർത്ഥനായ അക്ബർ ചക്രവർത്തിയുടെ സ്വഭാവമാണ്. പലപ്പോഴും അതിന് മറുപടി പറയുന്നത് ബീർബൽ തന്നെയാണ്. അങ്ങനെ ഒരുദിവസം രാജാവ് ചോദ്യം ചോദിച്ചു. ആ ചോദ്യം ഇതാണ്. കൊട്ടാരത്തിൽ അന്ന് ഹാജറായിട്ടുള്ള എല്ലാവരോടുമായിരുന്നു ആ ചോദ്യം. അദ്ദേഹം പറഞ്ഞു "ഞാൻ ഒരു ചോദ്യം ചോദിക്കാം ഉത്തരം പറയുന്നവർക്ക് സമ്മാനം ഉണ്ട്". എല്ലാവരും കാത് തുറന്ന് കേൾക്കാൻ തുടങ്ങി. "ഇപ്പോൾ ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്ന എല്ലാവരും അവരുടെ മനസ്സിൽ എന്താണ് ഇപ്പോൾ വിചാരിച്ച് കൊണ്ടിരിക്കുന്നത് " വല്ലാത്തൊരു ചോദ്യമായിരുന്നു. ആർക്കാണ് മറ്റുള്ളവന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് പറയാൻ കഴിയുക. അത് കൊണ്ട് എല്ലാവരും മിണ്ടാതിരുന്നു.
എല്ലാവരും തോറ്റപ്പോൾ എല്ലാവരുടെയും കണ്ണ് ബെർബലിലേക്ക് മാത്രമായി. രാജാവേ ഞാൻ പറയാം അതിന്റെ ഉത്തരം ബീർബൽ പറഞ്ഞു. ഉത്തരം പറയാനായി രാജാവ് സമ്മതം നൽകി. രാജാവ് തന്നെ വളരെ അത്ഭുതത്തോടെയാണ്അവന്റെ
അദ്ദേഹത്തിന്റെ ഉത്തരം കാത്തിരിക്കുന്നത്. അയാൾ പറഞ്ഞു "രാജാവേ, ഇവിടെ ഒരുമിച്ചു കൂടിയ എല്ലാവരും ചിന്തിക്കുന്നത്... നിങ്ങളുടെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ടിരിക്കുകയാണ്" അന്നേരം രാജാവ് ചോദിച്ചു "അല്ല നീ എങ്ങനെയാണ് മറ്റുള്ളവരുടെ എല്ലാവരുടെയും മനസ്സിൽ ഉള്ളത് എന്ന് നീ പറഞ്ഞത്" അന്നേരം ബുദ്ധിമാനായ ബീർബൽ പറഞ്ഞു "അതേ രാജാവേ നിങ്ങളുടെ എല്ലാ പ്രജകളും അത് തന്നെയാണ് ചിന്ദിച്ച് കൊണ്ടിരിക്കുന്നത്. വേണമെങ്കിൽ രാജാവിന് അവരോട് നേരിട്ടു തന്നെ ചോദിക്കാൻ. രാജാവ് എല്ലാവരെയും വിളിച്ചു ചോദിച്ചു നിങ്ങൾ എന്റെ ദീർഗായുസ്സിന് വേണ്ടി ഇപ്പോൾ പ്രാർഥിച്ചോ? എല്ലാവരും അതിന് തലയാട്ടി സമ്മതിച്ചു. ഇല്ല എന്ന് പറഞ്ഞാൽ ഉണ്ടാകുന്ന പ്രയാസത്തെ മുന്നിൽ കണ്ടായിരുന്നു അവരത് പറഞ്ഞത്...
സംഗതി രാജാവിന് മനസ്സിലായി എന്നാലും അദ്ദേഹത്തിന്റെ ഈ സൂത്രശാലിയായ ബുദ്ധിക്ക് കൈ നിറയെ സമ്മാനം നൽകി.
അക്ബർ ചക്രവർത്തി കണ്ട് സ്വപ്നം.. ബീർനാലിന്റെ വ്യാഖ്യാനം….
ഒരു ദിവസം അക്ബർ ചക്രവർത്തി വല്ലാത്ത സംഘടത്തിലാണ്.. അദ്ദേഹത്ത് മുഖത്ത് അനുഭവിക്കുന്ന സംഘടത്തിന്റെ തീവ്രത കാണാം.. കൊട്ടാരത്തിൽ വന്ന എല്ലാവരും ചക്രവർത്തിയോട് ചോദിച്ചു "എന്തിനാണ് രാജാവേ ഇന്ന് നിങ്ങൾ ഇത്രമാത്രം ദുഖിക്കുന്നത്".. രാജാവ് അതിനൊന്നും മറുപടി പറഞ്ഞില്ല. തന്റെ രാജ്യത്ത് ഏറ്റവും പണ്ഡിതനായ ഒരു ജ്യോൽസ്യനെ കൊണ്ട് വരാൻ രാജാവ് കല്പനയിട്ടു. അൽപ സമയത്തിനകം ഒരു വലിയ പണ്ഡിതനായ ജ്യോൽസ്യൻ കൊട്ടാരത്തിൽ എത്തി..
അദ്ദേഹത്തോടെ രാജാവ് പറഞ്ഞു " ഇന്നലെ രാത്രി എന്റെ ഉറക്കത്തിൽ കണ്ട് സ്വപ്നം എന്നെ വല്ലാത്ത സംഘടത്തിലാകുന്നു, അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ" അയാൾ ചോദിച്ചു "അല്ല രാജാവേ എന്താണ് നിങ്ങൾ എന്ത് സ്വപനമാണ് കണ്ടത്". എന്റെ പല്ലുകളെല്ലാം കോഴിഞ്ഞ് പോകുന്നതാണ് ഞാൻ കണ്ടത്. എന്താണ് അതിന്റെ അർത്ഥം..
ഇത് കേട്ട് ജ്യോത്സ്യൻ പറഞ്ഞു "രാജാവേ നിങ്ങൾ കണ്ട വിചിത്രമായ സ്വപ്നത്തിന്റെ അർത്ഥം, നിങ്ങളുടെ കുടുംബത്തിൽ നിന്നും ഓരോരുത്തരും നിങ്ങൾ മരിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു പോകും " ഇത് കേട്ട് രാജാവിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി വിഷമമായി. ആ ജ്യോൽസ്യനെ നന്നായി ചീത്ത പറഞ്ഞു. ഇനി ഒരിക്കലും നിന്നെ ഈ കോട്ടാരത്തിന്റെ പരിസരത്ത് കണ്ട് പോകരുതെന്ന് പറഞ്ഞു ആട്ടിയോടിച്ചു.
കുറച്ചു കഴിഞ്ഞ് കൊട്ടാരത്തിലേക്ക് ബീർബൽ കടന്നു വന്നു. രാജാവിന്റെ സംഘടത്തിന്റെ കാരണം ചോദിച്ചു. രാജാവ് താൻ രാത്രി ഉറക്കത്തിൽ കണ്ട സ്വപ്നം വിശദീകരിച്ചു.. അത് കേട്ട ഉടനെ വളരേ സന്ദോഷം മുഖത്തു പ്രകടമാക്കികൊണ്ട് ബീർബൽ ചോദിച്ചു. ഇതിൽ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് പ്രഭോ. ഇതിൽ നിങ്ങൾ സന്ധിഷിക്കുകയല്ലേ വേണ്ടത്…"നിങ്ങളുടെ ബന്ധു ജങ്ങളെക്കാളും കൂടുതൽ നിങ്ങൾ ഈ ഭൂമിയിൽ ജീവിക്കും" ഇതാണ് ഈ സ്വപ്നത്തിന്റെ അർത്ഥം. ഇത് കണ്ട് രാജാവിനെ വളരേ അധികം സന്ദോഷമായി.രാജാവിന്റെ വിഷമങ്ങളെല്ലാം ഇല്ലാതെയായി.. ഈ വ്യാഖ്യാനം പറഞ്ഞു മനസിനെ സന്ദോഷപ്പെടുത്തിയ ബീർബലിന് അദ്ദേഹം കൈ നിറയെ സമ്മാനം കൊടുത്തു.
ഈ സംഭവം പിന്നീട് എങ്ങനെയോ ആദ്യത്തെ ജ്യോൽസ്യന്റെ ചെവിയിലുമെത്തി. അയാൾ ചിന്ദിച്ചു അല്ല ഞാൻ പറഞ്ഞതും ബീർബൽ പറഞ്ഞതും ഒരേ കാര്യമല്ലേ.. എന്നോട് ദീഷ്യപെട്ട് തിരിച്ചു അയച്ചു. അയാൾക്ക് കൈ നിറയെ സമ്മാനവും കൊടുത്തു…
അതേ പറയേണ്ട കാര്യങ്ങൾ പറയേണ്ടത് പോലെ പറയുക എന്നത് വലിയ കഴിവാണ്..എന്ത് കാര്യം അവതരിപ്പിക്കുമ്പോഴും പോസിറ്റിവ് ആയി അവതരിപ്പിക്കാൻ ശ്രമിക്കുക അതിന്റെ ഫലം ഉണ്ടാകും.
No comments:
Post a Comment