കേരളത്തിൽ അതിവിജയകരാമായ മുന്നേറ്റം കോൺഗ്രസ് കൈവരിച്ചു.ഒരു സീറ്റ് നേടി വൻ വിജയമാണ് എൻ ഡി എ നേടിയിട്ടുള്ളത്..
എന്നാൽ പരിതാപകരമായ അവസ്ഥയാണ് എൽ ഡി എഫ് നേരിടേണ്ടി വന്നത്.. ഇത്രയധികം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച്, എണ്ണയിട്ട്, കച്ചകെട്ടി പ്രവർത്തിച്ചിട്ടും, എന്ത് കൊണ്ട് ഇടത് പാർട്ടിക്ക് വെറും ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടി വന്നു. സി പി എം ക്യാമ്പുകളിൽ വലിയ വേദന ഉണ്ടാക്കുന്ന റിസൾട്ടാണ് വന്നിട്ടുള്ളത്..പാർട്ടി ചരിത്രത്തിൽ തന്നെ വലിയ പരാജയമായി ഇതിനെ കണക്കാക്കപ്പെടാം. ഒരുപക്ഷെ ദേശീയ പാർട്ടി എന്ന ക്യാതി നഷ്ടപ്പെടാനും കാരണംമായേക്കാം
എന്ത് കൊണ്ട് ഇങ്ങനെ ഒരു തോൽവി ഇടതു പക്ഷ ജനാതിപത്യ പാർട്ടി നേരിട്ടു എന്ന ചർച്ചകൾ ഇപ്പോൾ സജീവമായി നടന്നു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകർ പല കാരണങ്ങളും പറയുന്നു. ഈ തോൽവിയെ ആളുകൾ എങ്ങനെ കാണുന്നു എന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം
1.ജന വികാരത്തെ തിരിച്ചറിഞ്ഞില്ല
ആളുകളുടെ ചിന്തക്കൊത്ത് നിൽക്കാൻ സിപിഎം ന് കഴിയുന്നില്ല.. 9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലാണ് കോൺഗ്രസ് നേടിയിട്ടുള്ളത്. സി പി എം വിജയിച്ചിടത്ത് പോലും വെറും ഇരുപതിനായിരം വോട്ടുകൾക്കാണ് വിജയിച്ചിട്ടുള്ളത്. ഇത്ര വലിയ തോൽവിക്ക് കാരണം തന്നെ ഗ്രൗണ്ട് ലെവലിൽ ഇറങ്ങാൻ സി പി എം ഇപ്പോഴും തയ്യാറല്ല എന്നതാണ് കാരണം. മുഖ്യ മന്ത്രി പിണറായി വിജയന്റെ ജനങ്ങളുമായി ഇടപെടുന്ന രീതികളും സ്വഭാവാങ്ങളുമെല്ലാം പലപ്പോഴും ചർച്ചക്ക് കാരണമായിട്ടുണ്ട്.. ഫോട്ടോ എടുക്കാൻ വരുന്നവരെ തെറി പറഞ്ഞു ഓടിക്കുക. പ്രസംഗിക്കുമ്പോൾ മൈക് തകരാർ വന്നതിന് ഓപററേറ്റരോട് കയർത്ത് സംസാരിക്കുക, മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കുക, ചോദ്യം ചോദിക്കുന്നവരോട് ദേഷ്യപ്പെടുക ഇത്തരം പെരുമാറ്റങ്ങൾ ആരെയും അനിഷ്ടത്തിലാക്കുന്നു. അത്തരം കർക്കശ്യമുള്ള ഒരു നേതാവിനെയല്ല സത്യത്തിൽ കേരളം ആഗ്രഹിക്കുന്നത്. അത് കേരളം എന്നല്ല എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നത് അവരോട് മാന്യമായി സംസാരിക്കുന്ന പ്രശ്നങ്ങൾ ചോദിച്ചറിയുന്ന ഒരു നേതാവിനെയാണ്. അത് കൊണ്ട് തന്നേയായിരിക്കാം ഒരു വിരുദ്ധ വികരം ഈ തെരെഞ്ഞെടുപ്പിൽ കാണാനായത്.
ഇത്തരം സംഭവങ്ങൾ ഇനിയും രാഷ്ട്രീയ നേതാക്കൾക്ക് വലിയ പാഠമാണ്. ഇത്തരം സംഭവങ്ങളിൽ നിന്നും പാഠം ഉൾകൊള്ളാൻ തയ്യാറായാൽ ഇനിയും മുന്നോട്ട് പോവാൻ കഴിയും അല്ലെങ്കിൽ ജനങ്ങൾ ഇനിയും ചവിട്ടി എറിയും
2. ഭരണ വിരുദ്ധത
പിണറായിയുടെ ഭരണം ആളുകൾക്ക് മടുത്തു...ഗവർമെന്റിണ്ടെ എല്ലാ പൊള്ളത്തരങ്ങളും പ്രതിപക്ഷ പാർട്ടി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു.
ഈ സർക്കാരിന്റെ മേൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ സൂചന കൂടിയാണിത്. ഈ ഭരണം തന്നെയാണ് ഇനിയും മുന്നോട്ട് പോവുന്നതെങ്കിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ ജനാതിപത്യ പാർടിക്ക് അധികാരം നഷ്ടമാവുമെന്നതിൽ ഒരു സംശയവും ഇല്ല. ഒരു സർക്കാർ തന്നെ നിരന്തരമായി ഒരു നാട് ഭരിക്കുമ്പോൾ തന്റെ അധികാരത്തിൽ ജനങ്ങളുടെ വിശ്വാസം കയ്യിലെടുക്കേണ്ടതുണ്ട്.
3. ഫാസിസ്റ്റ് നയങ്ങളോടുള്ള എതിർപില്ലായ്‌മ.
രാജ്യത്തിന്റെ പല ഭാഗത്തും വളരേ ചർച്ച ചെയ്യപ്പെട്ട ഫാസിസ്റ്റ് തന്ത്രങ്ങളോട് ശക്തമായി ഏറ്റു മുട്ടാൻ സി പി എം തയ്യാറാവുന്നത് കണ്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കേന്ദ്ര ഭരണത്തിന് നൽകുന്ന താക്കീതായി കാണാൻ വോട്ടർമാർക്ക് കഴിഞ്ഞില്ല. മുസ്ലിം പാർട്ടികൾക്കിടയിൽ ഭിന്നത ഉണ്ടാക്കി വോട്ട് ആക്കാൻ ശ്രമിച്ചിട്ടും, ഞങ്ങളാണ് ന്യുനപക്ഷങ്ങളെ സംരക്ഷിക്കുന്നവർ എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചിട്ടും ന്യുന പക്ഷങ്ങൾക്ക് പൂർണമായി വിശ്വാസമർപ്പിക്കാൻ കഴിഞ്ഞില്ല.അത് കൊണ്ട് തന്നെ ഫാസിസ്സ് സർക്കാരിനെ ഇവിടെ താഴെ ഇറക്കാൻ ഏറ്റവും അനിവാര്യം കോൺഗ്രസ് തന്നെയാണ് എന്ന് ജനങ്ങൾ തീരുമാനിച്ചു. കോൺഗ്രസിന്റെ ഒപ്പം നിന്നു.
4. ഇന്ത്യ മുന്നണിയോടുള്ള താൽപര്യമില്ലായ്‌മ.
ഈ തെരഞ്ഞെടുപ്പിലുടെ നീളം ഇന്ത്യ സഖ്യത്തോട് ജനങ്ങൾക്ക് വല്ലാത്ത ആവേഷവും, ഇന്ത്യൻ സഖ്യം ഭരണത്തിൽ വരണമെന്ന അതിയായ ആഗ്രഹവും ജനങ്ങൾക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് കേരള ജനതയ്ക്ക്. എന്നാൽ ഈ സഖ്യത്തോട് കേരളത്തിലെ സി പി എം പുലർത്തിയിരുന്ന നിലപാട് നമുക്കറിയാം. പലപ്പോഴും ശക്തമായ എതിർപ്പായിരുന്നു കാണിച്ചിരുന്നത്. ഈ ഒരു മനോഭാവവും അവർക്ക് ഒരു തിരിച്ചടിയായിട്ടുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു.
കേരളത്തിൽ ബി ജ പി അക്കൗണ്ട് എങ്ങനെ തുറന്നു.
തൃശൂരിൽ ബി ജി പെ ജയിക്കാൻ പല കാരണങ്ങളും ഉണ്ട്. സുരേഷ് ഗോപി തൃശൂരിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയത് ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അല്ല. കഴിഞ്ഞ അഞ്ചു വർഷമായി അദ്ദേഹം അവിടെ സജീവമായി പ്രവർത്തിക്കുന്നു. തൃശൂരിന്റെ എല്ലാ മേഖലയിലും അയാൽ സഞ്ചാരിച്ചുട്ടുണ്ട്. ആളുകളുമായി സാ
മ്പർകത്തിലായിട്ടുണ്ട്. എന്നാൽ കോൺഗ്രസ് മുരളീതരൻ സീനിയറും, ശക്തനും, അനുഭവ സമ്പത്തുള്ളയാണെങ്കിൽ പോലും വളരേ വൈകിയാണ് അദ്ദേഹം തൃശൂരിൽ എത്തുന്നത്. വടകരയിലെ സ്ഥാനാർഥിയായിട്ടായിരുന്നു അദ്ദേഹത്തെ ആദ്യം പാർട്ടി തീരുമാനിച്ചിരുന്നത്. പക്ഷേ തൃശൂരിൽ ശക്തമായ പോരാട്ടം നടത്താൻ വേണ്ടിയായിരുന്നു അവിടേക്ക് അയച്ചത്.
മുരളീധരൻ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത് ശക്തമായ എതിർപ്പാണ്.. ഞാൻ ഇനി പാർട്ടി പ്രവർത്തനത്തിനില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മാത്രവുമല്ല, എന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ നേതാക്കൾ വേണ്ടത് പോലെ ഇടപെട്ടില്ല എന്ന വലിയ എതിർപ്പും അദ്ദേഹം ഉന്നയിച്ചിരിക്കുന്നു.
മുരളീധരന്റെ ലേറ്റ് എൻട്രി ഈ പരാജയത്തിനു കരണമെന്ന് നല്ലൊരു വിലയിരുത്തൽ നടക്കുന്നുണ്ട്. ഒരു പക്ഷെ അതൊരു കാരണമായേക്കാം.. അതിനേക്കാളേറെ കോൺഗ്രസിന്റെ സംഘടന ദൗർഭല്യം ഇതിന് വലിയ കാരണമായി കാണേണ്ടതുണ്ട്.. പോസ്റ്റർ പോലും നേരായി ഒട്ടിക്കാനോ, ഇറങ്ങി നിന്ന് പ്രവർത്തിക്കനോ ഇവിടെ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല എന്നത് കൂടി ഇതിനോട് നമുക്ക് ചേർത്ത് വായിക്കാം.
പക്ഷേ, സുരേഷ് ഗോപിയുടെ വിജയം അദ്ദേഹം ഉണ്ടാക്കിയതാണ് എന്ന നിരീക്ഷണമാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.. ബി ജി പെ ജയിച്ചാൽ സുരേഷ് ഗോപിക്ക് ഒരു മന്ത്രി സ്ഥാനം കിട്ടുമെന്ന വിശ്വാസത്തിലുമായിരുക്കാം ജനങ്ങൾ സുരേഷ് ഗോപിയിൽ വിശ്വാസമർപിച്ച് വോട്ട് നൽകിയത്. നിരന്തരമായി തൃശൂരിൽ കാണുന്നത് കൊണ്ട് തന്നെ ഇത്രയും കാലം ഇവിടെ നിന്നല്ലോ ഒന്ന് വിജയിപ്പിക്കാം എന്ന് ഒരു പക്ഷേ നാട്ടുകാർ വിചാരിച്ചിട്ടുണ്ടാകാം.. പക്ഷേ എന്ത് പറഞ്ഞാലും കലക്കാക്കി വോട്ട് പിടിക്കാം എന്ന തന്ത്രം വളരെയധികം ബി ജി പി തൃശൂരിൽ പയറ്റിയുണ്ട്..
ക്രിസ്ത്യൻ വോട്ടുകൾ തന്റെ പക്ഷത്ത് കിട്ടാൻ പല വഴികളും ശ്രമിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലമാണ് ഈ കാണുന്ന വിജയം ലഭിച്ചത്.. കേരളത്തിൽ നിന്നും ബി ജെ പി ക്കൊരു ആദ്യത്തെ എം പി എന്ന സ്ഥാനം സുരേഷ് ഗോപിയിൽ എത്തിയിരിക്കുകയാണ്. തൃശൂർ ഞാൻ എടുക്കുവാ എന്ന വാക്ക് ഇപ്പോൾ പൂർണമായിരിക്കുന്നു.
പിണറായിയും ബി ജി പി യും തമ്മിലുള്ള ഒത്തു കളിയാണ് ഈ വിജയത്തിന്റെ പിന്നല്ലെന്ന് സംശയിക്കുന്നവരുണ്ട്.
പൊന്നാനിയിലെ സമദാനിയുടെ വിജയം
യഥാർത്ഥത്തിൽ പൊന്നാനിയിലെ സ്ഥാനാർഥി ഇ ടി ബഷീർ ആയിരുന്നു. എന്നാൽ പൊന്നാനിയിൽ നിന്നും അദ്ദേഹത്തെ മലപ്പുറത്തേക്ക് മാറ്റിയത് അവിടെ ഒരു ഫൈറ്റ് വരാൻ സാധ്യത ഉണ്ട്. അതിനെ നേരിടാൻ വയസായ ഇ ടി ക്ക് കഴിയില്ല. അത് കൊണ്ട് പൊന്നാനി സമദാനിക്ക് നൽകി മലപ്പുറം ഇ ടി ക്ക് കൊടുത്തു.പക്ഷേ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ് അദ്ദേഹം.
No comments:
Post a Comment