Wednesday, 5 June 2024

കേരള സർക്കാറിന് കീഴിൽ വിവിധ വകുപ്പുകളിലേക്ക് താൽകാലിക നിയമനം

  emiratesjobz       Wednesday, 5 June 2024

കേരള സർക്കാരിനു കീഴിൽ PSC  പരീക്ഷ ഇല്ലാതെ താൽകാലിക ജോലി ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ...നിലവിൽ അത്തരം ഒരുപാട് ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ ക്ലർക് അതേ പോലെ മറ്റു പോസ്റ്റിലേക്കുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്.. ഏതൊക്കെയാണ് ആ ഒഴിവുകൾ എന്നും, അപേക്ഷിക്കാനായി നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട വിദ്യഭ്യാസ അർഹത, എക്സ്പീരിയൻസ്, പ്രായ പരിധി ഇതെല്ലാം താഴെ വിശദമായി കൊടുക്കുകയാണ്..



താഴെ കൊടുക്കുന്ന വിവരങ്ങൾ വായിച്ച് നിങ്ങൾക്ക് ഏത് ജോലിയിലാണോ  കൂടുതൽ താൽപര്യം. അതുമായി നിങ്ങൾ വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി എന്നിവ യോചിക്കുന്നുണ്ടെങ്കിൽ അപേക്ഷ അയക്കേണ്ട ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.

ഒഴിവുകൾ ഒറ്റ നോട്ടത്തിൽ

1. മഹാ രാജാസിൽ ഗെസ്റ്റ് അദ്ധ്യാപകൻ, ലാബ് അസിസ്റ്റന്റ്, പാർട്ട് ടൈം ക്ലർക്ക് എന്നീ പോസ്റ്റിലേക്ക് ഒഒഴിവുകൾ 

2. നൂൽ പുഴ രാജീവ് ഗാന്ധി സ്മാരകം ആശ്രമം സ്കൂളിൽ ജെ പി എച് എൻ ഒഴിവ്

3. കമ്പ്യൂട്ടർ ഇൻസ്‌ട്രാ

 ക്ടർ ഒഴിവ്

 4.കമ്പ്യൂട്ടർ ഇൻസ്‌ട്രേസിറ്റീവ്, ലൈബ്രറിയൻ ഒഴിവുകൾ

 5. മിനി ജോൺ ഫെയർ

 6. കേരള ഡെന്റൽ കൗൺസിലിൽ എൽ ടി ക്ലർക്ക്, യു ടി ക്ലർക്ക് ഒഴിവുകൾ

 7. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ

 8. താൽകാലിക നിയമനം

 9. തെറാപിസ്റ്റ് ഹെൽപ്പർ താൽകാലിക നിയമനം

 10. കൈമനം വനിത പൊളി ടെക്നിക്കിൽ ഒഴിവുകൾ

 11. സെൻട്രൽ പൊളി ടെക്നിക്ക് കോളേജിൽ അഭിമുഖം

 12. ഫിഷറീസ് ടെക്‌നിക് ഹൈസ്കൂൾ അഭിമുഖം



ജോലി ഒഴിവുകൾ വിശദമായി നൽകുന്നു

1. മഹാ രാജാസിൽ ഗെസ്റ്റ് അദ്ധ്യാപകൻ, ലാബ് അസിസ്റ്റന്റ്, പാർട്ട് ടൈം ക്ലർക്ക് എന്നീ പോസ്റ്റിലേക്ക് ഒഒഴിവുകൾ


എറണാകുളം മഹാരാജ് കോളേജിലെ ഫിസിക്സ് കെമിസ്ട്രി ഡിപ്പാർമെന്റുകൾ നടത്തുന്ന ബി എസ് സി കെമിസ്ട്രി എൻവായോൺമെന്റ് & മാനേജ്‌മെന്റ്.

ബി എസ് സി ഫിസിക്സ് ഇൻസ്‌ട്രുമെന്റെ ഷൻ എന്നീ പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്സ്, ഫിസിക്സ് ഇൻസ്‌ട്രുമെന്റെ ഷൻ, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എൻവായോൺമെന്റ് കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകൻ, ലാബ് അസിസ്റ്റന്റ്, പാർട്ട് ടൈം ക്ലർക്ക്, എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉള്ളവർക്ക് ഗസ്റ്റ്‌ അധ്യാപകരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള ലാബ് അസിസ്റ്റന്റ്, പാർട് ടൈം ക്ലർക്ക് എന്നിവർക്ക് മുൻഗണന. താൽ പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 6 രാവിലെ 10:30 ന് ബന്ധപ്പെട്ട രേഖകകുളുമായി നേരിട്ടു പ്രിൻസിപ്പളിന്റെ ഓഫീസിൽ ഹാജറാകണം. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.maharajas. ac.in. സന്ദർശിക്കുക.

2.നൂൽ പുഴ രാജീവ് ഗാന്ധി സ്മാരകം ആശ്രമം സ്കൂളിൽ ജെ പി എച് എൻ ഒഴിവ്

വയനാട് ജില്ലയിലെ നൂൽ പുഴ രാജീവ് ഗാന്ധി സ്മാരകം ആശ്രമം സ്കൂളിൽ പബ്ലിക് ഹെൽത്ത്‌ തസ്തികയിൽ ഒഴിവുകൾ.

യോഗ്യത: എസ് എസ് എൽ സി, ജി. എൻ. എം. എ. എൻ.എം, ഹെൽത് വർക്കേഴ്സ് ട്രെയിനിങ് സെർട്ടിഫിക്കറ്റ്, കൗൺസിൽ രെജിസ്ട്രേഷൻ, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർ ആറിന് ഇന്റർവ്യൂ വിൽ പങ്കെടുക്കാം.

ഫോൺ: 8075441167


3. കമ്പ്യൂട്ടർ ഇൻസ്‌ട്രാക്റ്റർ, ലൈബ്രേറിയാൻ ഒഴിവ്

വയനാട് ജില്ലയിലെ നൂൽ പുഴ രാജീവ് ഗാന്ധി സ്മാരകം ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്‌ട്രാക്റ്റർ, ലൈബ്രേറിയാൻ ഒഴിവ് പോസ്റ്റിലേക്ക് ഒഴിവ്. ബി. എസ്. സി. കമ്പ്യൂട്ടർ സയൻസ് / ബി. സി. അ. ഉബുണ്ട് സോഫ്റ്റ്വയർ അറിവാണ് കമ്പ്യൂട്ടർ ഇൻസ്‌ട്രക്റ്റർ യോഗ്യത:

ലൈബ്രറി സയൻസിൽ ബിരുദവും ക്യബ്യുട്ടറെയ്സിട് ലൈബ്രറിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് ലൈബ്രറിയൻ തസ്‌തികയിലേക്ക് അപേക്ഷ അയക്കാം..


സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർ ജൂൺ 5 ൻ രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ: 8075441167


4. കേരള ഡെന്റൽ കൗൺസിലിൽ എൽ ടി ക്ലർക്ക്, യു ടി ക്ലർക്ക് ഒഴിവുകൾ

കേരള ഡെന്റൽ കൗൺസിലിൽ എൽ ടി ക്ലർക്ക്, യു ടി ക്ലർക്ക് ഒഴിവിലേക്ക് സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾ എന്നിവയിൽ സമാന മേഖലയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സമാന കൗൺസിലുകളിൽ ജോലി പരിചയം ഉള്ളവർക്ക് മുൻ ഗണന.

www.dentalcouncil.kerala.gov.in

5. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോടതികളിൽ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളിൽ നിന്നോ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിച്ചവർ ആയിരിക്കണം.

വയസ്സ്: 62 പുർത്തിയാകാത്തവർ ആയിരിക്കണം.

കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന.

നിയമനം: തുടർച്ചയായി 179 ദിവസത്തെക്കൊ അല്ലെങ്കിൽ 62 വയസ്സ് പുറത്തിയാകുന്നത് വരെയോ ആയിരിക്കും.


താൽപര്യമുള്ളവർ പൂർണമായ ബയോടാറ്റയും ( മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ)

വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 15 ന് വൈകിട്ട് 5 മണിക്കകം ജില്ലാ ജഡ്ജ് ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 04902341008.


6. തെറാപിസ്റ്റ് ഹെൽപ്പർ താൽകാലിക നിയമനം


തൃപ്പണിത്തുറ ഗവ: ആയുർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 

തെറാപിസ്റ്റ് ഹെൽപ്പർ   തസ്തികയിലേക്ക്  550 രൂപ ദിവസ വേദനടിസ്ഥാനത്തിൽ  താൽകാലിക നിയമനം നടത്തുന്നു.

യോഗ്യത: 50 വയസിൽ താഴെ ആയിരിക്കണം. ഒരു വർഷം ക്രിയക്രമങ്ങളിൽ സഹായിച്ചു അനുഭവമുണ്ടായിരിക്കണം.

താല്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് മായി ജൂൺ 11 ന് രാവിലെ 11 മണിക്ക്

തൃപ്പണിത്തുറ ഗവ: ആയുർവേദ ആശുപത്രി ഓഫീസിൽ എത്തണം.

കൂടുതൽ വിവരങ്ങൾ അറിയാൻ പ്രവർത്ത സമയങ്ങളിൽ 04842777489, 04842776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിലേക്ക് നേരിട്ടോ വിളിക്കാം


7. കൈമനം വനിത പൊളി ടെക്നിക്കിൽ ഒഴിവുകൾ

തിരുവന്തപുരം കൈമനം വനിത പൊളി ടെക്നിക്കിൽ കോളേജിൽ ഇൻസ്‌ട്രുമെന്റെഷൻ എഞ്ചിനീയറിംഗ് വകുപ്പിൽ വിവിധ പോസ്റ്റിലേക്ക് ദിവസ വേദനടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു.ഇൻസ്‌ട്രുമെന്റെഷൻ എഞ്ചിനീയറിംഗ്  വിഭാഗം ലക്‌ചറർ, ഇൻസ്‌ട്രുമെന്റെഷൻ എഞ്ചിനീയറിംഗ് വിഭാഗം ട്രെഡ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്‌ട്രുമെന്റെഷൻ, ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെൻറെഷൻ, ഇൻസ്‌ട്രുമെന്റെഷൻ & കണ്ട്രോൾ എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി ടെക് ബിരുദമുള്ളവർക്ക് ഇൻസ്‌ട്രുമെന്റെഷൻ എഞ്ചിനീയറിംഗ് ലച്ചർ പോസ്റ്റിലേക്ക് അപേക്ഷ അയക്കാം.

ഇൻസ്‌ട്രുമെന്റെഷനിൽ ഐ. റ്റി. ഐ തത്തുല്യത യോഗ്യത, ഉയർന്ന യോഗ്യത ഉള്ളവർക്ക് ഇൻസ്‌ട്രുമെന്റെഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രെഡ്മാൻ ഒഴിവിവിലേക്ക് അപേക്ഷ അയക്കാം. ജൂൺ 11 ന് രാവിലെ 10:00 മണിക്ക് ഇന്റർവ്യൂ നടക്കും.

താൽപര്യമുള്ള ഉദ്യോഗാർതികൾ ബയോഡാറ്റ, വിദ്യാഭ്യാസ, യോഗ്യത, പ്രവർത്ത പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി നിശ്ചിത് ദിവസം സ്ഥാപനത്തിൽ ഇന്റർവ്യൂ വിനു ഹാജർകണം.


8. സെൻട്രൽ പൊളി ടെക്നിക്ക് കോളേജിൽ അഭിമുഖം

തിരുവനന്തപുരം വറ്റിയൂർകാവ് സെൻട്രൽ പൊളി ടെക്നിക്ക് കോളേജിൽ എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം ജൂൺ 7 ന് രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് സെൻട്രൽ പൊളി ടെക്നിക്ക് കോളേജിൽ വെച്ച് നടത്തുന്നു. ഒഴിവ്: 02

യോഗ്യത: റ്റി, എച്, എസ്, എൽ, സി / ഐ, റ്റി, ഐ / ഡിപ്ലോമ ഇലക്ട്രികൽ.

നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടു ഹാജറാകണം. വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ( www.cpt.ac.in) ൽ ലഭ്യമാണ്. ഫോൺ: 04712360391.

logoblog

Thanks for reading കേരള സർക്കാറിന് കീഴിൽ വിവിധ വകുപ്പുകളിലേക്ക് താൽകാലിക നിയമനം

Previous
« Prev Post

No comments:

Post a Comment