Tuesday, 4 June 2024

ജയിച്ചാലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് പറയാൻ കഴിയില്ല...എന്തും സംഭവിക്കാം

  emiratesjobz       Tuesday, 4 June 2024

ലോക സഭ തെരഞ്ഞെടുപ്പ് കണക്കെടുപ്പ് നടക്കുകയാണ്.. NDA മുന്നണിയും, INDIA മുന്നണിയും ഇഞ്ചോടിഞ്ച പോരാട്ടം നടക്കുകയാണ്.. NDA സഖ്യമാണ് മുന്നിൽ നിൽക്കുന്നതെങ്കലും BJP ക്ക് ഒറ്റക്കായി ഭൂരിപക്ഷം ലഭിച്ചിട്ടില്ല..ഇവിടെയാണ് ഇനിയുള്ള ട്വിസ്റ്റ്‌ നടക്കാൻ പോകുന്നത്...



Bjp ക്ക് ഭരിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ കൂടെയുള്ള സഖ്യ കക്ഷികളുടെ കൂടെ നിൽപ്പ് അനിവാര്യമാണ്...

കൂടെ നിൽക്കുന്നവരിൽ അത് മുറുകെ കിട്ടുമെന്ന് കാണുന്നില്ലാ.. പലയാളുകളും കൂർ മാറാൻ സാധ്യത ഉണ്ട്....

ചന്ദ്ര ബാബു വിന്റെയും, നിധിഷ് കുമാറിന്റെ തീരുമാനവമാണ് ഇനി ആര് ഭരിക്കണം എന്ന് തീരുമണിക്കും. അതിനിടയിലാണ് നിധീഷിനെ പ്രധാന മന്ത്രിയാക്കണമെന്ന് മമത ബാനർജിയുടെ പ്രഖ്യാപനം വന്നിട്ടുള്ളത്..


എക്സിറ്റ് പോൾ കണക്കുകൾ കാറ്റിൽ പരത്തിയാണ് ഈ തെരെഞ്ഞെടുപ്പിന്റെ വിധി. എക്സിറ് പോൾ എവിടെയാണ് എന്ന് ജനങ്ങൾ ചോദിക്കുന്നു.. ജൂൺ 4 ന് ശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന മന്ത്രിയാവില്ല എന്നാണ് പറഞ്ഞത്.. കോൺഗ്രസ്‌ അല്ലങ്കിൽ INDIA സഖ്യം വിജയിക്കും എന്ന് പറയുന്നതിനേക്കാൾ അദ്ദേഹം പറഞ്ഞത് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന മന്ത്രിയാവില്ല എന്നായിരുന്നു... എന്നാൽ ആ വാക്കുകൾ പുലരുന്ന കാഴ്ചയാണ് കാണുന്നത്... കാരണം ഇരിക്കുന്ന സീറ്റിൽ മുറുകെ ഇരിക്കാൻ കഴിയാതെ ആ സീറ്റിൽ ഇരിക്കാൻ തയ്യാറാകുമോ എന്ന് കാണേണ്ടിയിരിക്കുന്നു...


കേരളത്തിൽ കോൺഗ്രസ്‌ തേരോട്ടം നമ്മൾ കണ്ടു... അവർക്ക് നഷ്ടപ്പെട്ടത് ഒരു സീറ്റ് മാത്രം കിട്ടയത്. ആ ഒരു സീറ്റിൽ  ബി ജി പി അക്കൗണ്ട് തുറന്നിരിക്കുന്നു.വലിയ ആഘോഷം ബി ജി പി കേരളത്തിൽ കാണുന്നത്. തിരിവനന്ത പുരത്തും താമര വിരിയുന്നത് അവസാനം വരെ കണ്ടെങ്കിലും, വിരിഞ്ഞ താമര പെട്ടന്ന് താഴെ വീഴുകയായിരുന്നു..

തൃശൂർ ഞാൻ എടുക്കുവാ എന്ന് കാലങ്ങൾക്ക് മുമ്പ് പറഞ്ഞ സുരേഷ് ഗോപി പറഞ്ഞിരുന്നു.. എന്നാൽ അതൊക്കെ അന്ന് അത്ര കാര്യമായി കണ്ടില്ല.. പക്ഷേ വലിയ വിജയമാണ് അദ്ദേഹം കൈവരിച്ചത്..


ആവിശ്വസനീയമായ ഒരു പരാജയമാണ് NDA സർക്കാർ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്.. വിജയം ഉറപ്പിച്ച സത്യം പ്രതിജ്ഞക്ക് ഒരുങ്ങാൻ തയ്യാറായിരുന്ന ഒരു പാർട്ടിയെയാണ് ദുഃഖത്തിന്റെ മുൾ മുനയിൽ നിർത്തിയിരിക്കുകയാണ്..

യു പി യിൽ, ബംഗാളിൽ അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് NDA സഖ്യം നേരിട്ടിരിക്കുന്നത്. സ്‌മൃതി ഇറാനി തോറ്റിരിക്കുന്നു. വലിയ മന്ത്രിമാർ തോറ്റിരിക്കുന്നു.. ഇത് വരെ കണക്ക് പ്രകാരം ന്യുനപക്ഷ മേഖലകളിൽ, മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ, മറ്റു പിന്നാക്ക സമൂഹം നിൽക്കുന്ന മേഖലകളിലാണ് വലിയ തിരിച്ചടി കാണുന്നത്... തെരെഞ്ഞെടുപ്പ് സമയം മുന്നിൽ വെച്ച പല കാര്യങ്ങളും INDIA സഖ്യത്തിനു തുണയായിട്ടുണ്ട്. ജാതി സെൻ, തുടങ്ങിയ പദ്ധതിതികൾ വലിയ അവർക്ക് തുണയായിരിക്കുന്നു...


ഈ തെരെഞ്ഞെടുപ്പിൽ വലിയ നേട്ടമാണ് രാഹുൽ ഗാന്ധി കൈവരിച്ചിരിക്കുന്നത്. മത്സരിച്ച രണ്ട് സ്ഥലങ്ങളിലും 3 ലക്ഷം ഭൂരിപക്ഷം കടന്നിരിക്കുന്നു. സ്നേഹത്തിന്റെ കട രാഹുൽ ഗാന്ധി തുറക്കുന്ന കാഴ്ച്ച നമ്മൾ കാണുകയാണ്. ഏതായാലും രാഹുൽ കേരളത്തെ ഒഴിവാക്കി ഹിന്ദി മണ്ണ് തെരെഞ്ഞെടുക്കാനാണ് സാധ്യത.. എന്നാൽ ബറേൽവിയിലാണ് ആ സീറ്റ് തെരെഞ്ഞെടുക്കാൻ സാധ്യത..

അങ്ങനെ ആയാൽ കേരളത്തിൽ വയനാടിൽ ഇനിയൊരു തെരെഞ്ഞെടുപ്പ് നമ്മൾ കാണേണ്ടി വരും...


ലോക സഭയെ കുറിച്ച്

ലോക സഭ എന്നത് പാർലമെന്റിലെ ഏറ്റവും പ്രധാന ഘടകമാണ്..നമ്മുടെ പാർലിമെന്റിൽ രണ്ട് സഭകളുണ്ട്. രാജ്യ സഭ ലോക സഭ എന്നിങ്ങാനെയാണ്. ഇതിൽ ഏറ്റവും മുൻഗണന ലോക സഭയ്ക്കാണ്...ഹൗസ് ഓഫ് പീപ്പിൾ എന്നാണ് ഇതിനെ പറ്റി പറയുന്നത്. മൊത്തം നമ്മുടെ ലോക സഭയിൽ 543സീട്ടുകളാണ് ഉള്ളത്.. ഓരോ അഞ്ചു വർഷത്തിനിടയിലും അവിടേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും...ഇന്ത്യയിലെ എല്ലാ സമസ്ഥാനങ്ങളിലും ഓരോ മന്ധലമായി തിരിച്ചു മന്ധലം മുഖേന ഡയറക്ടായി വോട്ട് ചെയ്യുന്ന രീതിയാണ് നിലവിൽ നമ്മുടെ രാജ്യത്ത് നിലവിലുള്ളത്.എന്നാൽ രാജ്യ സഭയിലേക്ക് ഇണ്ടയർക്ക്ടായി തെരെഞ്ഞെടുക്കുന്നത്..

ഒരു പാർട്ടിക്ക് ഭരിക്കണമെങ്കിൽ ഭൂരിപക്ഷം ആളുകളുടെ സപ്പോർട്ട് ഉണ്ടായിരിക്കണം. അങ്ങനെ വരുമ്പോൾ ചുരുങ്ങിയത് 272 സീട്ടോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം. എന്നാൽ ആ പാർടിക്ക് ഭരണം ഉറപ്പിക്കാവുന്നതാണ്.ആരായിരിക്കും മുന്നോട്ടുള്ള 5 വർഷക്കാലം ഭരിക്കുക.


കേബിനറ്റ് മന്ത്രിമാർ

മന്ത്രിസഭയിൽ ഒരുപാട് മന്ത്രിമാരുണ്ടാവും... അതിൽ ഏറ്റവും സുപ്രധാന മന്ത്രിമാർ ഈ കേബിനാറ്റിലാണ് ഉൾപെടുക...സഹ മന്ത്രി മാർ ഇതിൽ പെടില്ല...



സ്പീക്കർ

ലോക സഭയിൽ പ്രധാന സ്ഥാനം സ്പീക്കറാണ്. എല്ലാ മീറ്റിങ്ങുകളും നിയന്ദ്രിക്കേണ്ടത് ഈ സ്പീക്കറാണ്.. പക്ഷേ ആദ്യത്തെ മീറ്റിംഗിൽ സ്‌പീക്കറെ തെരെണ്ടുത്തിട്ടുണ്ടാവില്ല... അപ്പോൾ ആ സഭയിലെ മുതിർന്നവരെയാണ് സ്പീക്കർ ആയി നിർത്തുക..


പ്രതിപക്ഷ പാർട്ടി

ഒരുപാട് അധികാരം ഉള്ള പാർട്ടിയാണ്...മിനിമം 55 സീറ്റുകൾ നേടിയെടുത്താൽ മാത്രമേ പ്രതിപക്ഷ അധികാരം ഉണ്ടാവുകയുള്ളൂ...


ബില്ല് അവതരം

രാജ്യത്ത് എന്ത് നിയമം വരുന്നുണ്ടെങ്കിൽ അതെല്ലാം രണ്ട് സഭയിലും ചർച്ച ചെയ്തതിന് ശേഷമേ തീരുമാനമാവുകയുള്ളു.. ആദ്യം ബില്ല് ചർച്ച ചെയ്ത് അത് പാസ്സായാൽ നിയമമായി മാറും..


logoblog

Thanks for reading ജയിച്ചാലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് പറയാൻ കഴിയില്ല...എന്തും സംഭവിക്കാം

Previous
« Prev Post

No comments:

Post a Comment