ദുൽ ഹിജ്ജ മാസം ആരംഭിച്ചു. മുസ്ലിമീങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ മഹത്വം ഉള്ള മാസമണിത്. പ്രത്യേകിച്ച് ഈ മാസത്തിലെ ആദ്യത്തെ 10 ദിവസം വളരെ പുണ്യമുള്ളതാണ്. വിശുദ്ധ റമദാനിലെ പകലിനേക്കാളും മഹത്വം ദുൽ ഹിജ്ജയുടെ ആദ്യത്തെ 10 ദിവസത്തിനാണെന്നാണ് അഭിപ്രായം. അത്രയും മഹത്വം ലഭിക്കാൻ പ്രധാന കാരങ്ങളിൽ ഒന്ന് വിശുദ്ധ ഇസ്ലാമിക നിർബന്ധ കാര്യങ്ങളിൽ അധികവും ഒരുമിച്ച് കൂടുന്ന ദിവസങ്ങളാണ് ഇത് എന്നതാണ്. അഥവാ, നിസ്കാരം, നോമ്പ്, ഹജ്ജ് എന്നീ കർമങ്ങൽ ഒരുമിച്ച് കൂടുന്ന മറ്റൊരു മാസമോ ദിവസമോ ഇല്ല. റമദാനിൽ എല്ലാ കർമങ്ങളും ചെയ്യുന്നുണ്ടെങ്കിലും ഹജ്ജ് ചെയ്യാൻ പറ്റില്ല....അത് ദുൽ ഹിജ്ജ മാസത്തിൽ മാത്രമാണ് ചെയ്യേണ്ടത്.
എന്നാൽ ഈ മാസത്തിൽ ഇസ്ലാമിക വിശ്വാസപ്രകാരം ഏറ്റവും പ്രതിഫലം ലഭിക്കുന്ന മറ്റൊരു ആരാധനയാണ് ബലി അറുക്കുക എന്നത്...
അതിന് ഉളുഹിയ്യത് എന്നാണ് പറയുക. പല കാര്യങ്ങളും ശ്രദ്ധിച്ചും മനസ്സിലാക്കിയും ചെയ്യേണ്ട കർമമാണിത്. നിരവധി നിയമങ്ങളും നിർദേശങ്ങളും കർമ ശാസ്ത്രം ഉളുഹ്യത്തിന് കൽപിച്ചിട്ടുണ്ട്. അത് എന്താണ് എന്ന് ഇവിടെ വിശദീകരിക്കുകയാണ്...വായനക്കാർക്ക് എളുപ്പമായി മനസിലാക്കാൻ വേണ്ടി ചോദ്യം ഉത്തരം എന്ന രീതിയിലാണ് ഇവിടെ എഴുതിയിട്ടുള്ളത്...
1) എന്താണ് ഉളുഹിയ്യത്
A) ദുൽ ഹിജ്ജ മാസം 10, 11, 12,13 ദിവസങ്ങളിൽ അള്ളാഹുവിന്റെ പ്രീതിക്ക് വേണ്ടി പ്രത്യേക നിബന്ധനകളോടെ മൃഗത്തെ അറുക്കപ്പെടുന്ന കർമത്തിനിക്കാണ് ഉളുഹിയ്യത് എന്ന് പറയുന്നത്..
2) ഉളുഹിയ്യതിന് തെളിവായി ഖുർആനിക ആയത് ഏതാണ്.
A) "നബിയെ, താങ്കളുടെ നാഥന് വേണ്ടി നിസ്കരിക്കുകയും അറവ് നടത്തുകയും ചെയ്യുക" (സൂറത്ത് കൗസർ ). ഇവിടെ അറവ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഉളുഹിയ്യത് ആണ് എന്ന് ഒരുപാട് മുഫസ്സിരീങ്ങൾ പറഞ്ഞിറ്റുണ്ട്.
3) നബി ( സ) എത്ര ഉളുഹിയ്യത് അറുത്തിറ്റുറ്റുണ്ടോ.
A) നബി തങ്ങൾ 100 ഒട്ടകത്തെ ബലി ദാനം ചെയ്തിട്ടുണ്ട്. അതിൽ 63 ഒട്ടകത്തെ സ്വന്തം കൈ കൊണ്ട് തന്നെ അറുത്തതാണ്. ബാക്കി വന്ന 37 ഒട്ടകത്തെ അറുക്കാൻ അലി (റ) വിനെ ഏൽപിച്ചു.
4) ഉളുഹിയ്യത് അറുക്കൽ സുന്നത് അല്ലേ?
A) അതെ, ഉളുഹിയ്യത് അറുക്കൽ വെറും സുന്നത് അല്ല. ശക്തമായ സുന്നത്താണ്.
5) എല്ലാവരും ആറുക്കേണ്ടതുണ്ടോ. ആർക്കാണ് ഇത് സുന്നത്താവുന്നത്?
A) ബലി പെരുന്നാൾ ദിനത്തിൽ തന്റെയും തന്റെ ആശ്രീദരുടെയും ഭക്ഷണം, വസ്ത്രം, പാർപിടം, കടം എന്നിവക്കാവശ്യമായ ധനം കഴിച്ച് ബാക്കി വരുന്നവർക്ക് ബുദ്ധിയുള്ള, സ്വാതന്ത്രനുമായ എല്ലാ മുസ്ലിമിനും ഈ കർമം ശക്തമായ സുന്നത്താണ്..
6) മറ്റൊരാൾക് വേണ്ടി നമ്മൾ ഉളുഹിയ്യത് കൊടുത്താൽ മതിയാകുമോ?
A), അങ്ങനെ കൊടുക്കാൻ അയാളുടെ സമ്മതം വേണം. സമ്മതം ഇല്ലെങ്കിൽ ഉളുഹിയ്യത്ത് ശരിയാവില്ല. വസിയ്യത്തോടെ മരിച്ചവർക്ക് വേണ്ടി അറുത്താൽ ശരിയാവും. വസിയ്യത്ത് ഇല്ലെങ്കിൽ അതും ശരിയാവില്ല.
7) ചെറിയ കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് അറുത്ത് കൊടുക്കാമോ
A) പിതാവ്, പിതാ മഹാൻ എന്നീ രണ്ട് രക്ഷിതാക്കൾക്ക് അവരുടെ സ്വത്തിൽ നിന്നും അറുത്ത് കൊടുക്കാം. പക്ഷേ അവരല്ലാത്ത രക്ഷിതാക്കൾക്ക് പറ്റില്ല.
8) ഉളുഹിയ്യത്തിന് നിയ്യത് നിർബന്ധമാണോ?
A) അതെ നിയ്യത്ത് വെച്ചെങ്കിൽ മാത്രമേ ഉളുഹിയ്യത് ശരിയാവുകയുള്ളു..
9) നിയ്യത്ത് എങ്ങനെയാണ് വെക്കേണ്ടത്?
A) സുന്നത്തായ ഉളുഹിയ്യത് അറുക്കുന്നു.
10) എപ്പോഴാണ് നിയ്യത്ത് വെക്കേണ്ടത്
A) മൃഗത്തെ നിർണയിക്കുന്ന സമയത്തോ, അറുക്കുന്ന സമയത്തോ നിയ്യത്ത് വെക്കണം.
11) അറുക്കേണ്ട സമയം എപ്പോഴാണ്?
A) പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ചതിന് ശേഷം രണ്ട് റകഅത് നിസ്കാരവും ചുരുങ്ങിയ നിലയിൽ രണ്ട് ഖുതുബയും നിർവഹിക്കാനുള്ള സമയവും കഴിഞ്ഞാൽ ഉളിഹിയ്യത്ത് അറുക്കാനുള്ള സമയമായി.അയ്യാമു തഷ്രീഖിന്റെ അവസാന ദിവസം വരെ അറുക്കാവുന്നതാണ്.
12) അറുക്കേണ്ട മൃഗങ്ങൾ ഏതോക്കെയാണ്?
A) ആട്, മാട് (പശു, എരുമ, പോത്ത്) ഒട്ടകം
13) ഇതിൽ വയസ്സ് നിബന്ധനയുണ്ടോ
A) ഉണ്ട്...
a) ഒട്ടകം : 5 വയസ്സ് പൂർത്തിയാകണം
b) മാട്: രണ്ട് വയസ്സ് പൂർത്തിയാകണം
C) ആട്: നമ്മുടെ നാട്ടിൽ കാണുന്ന ആടിന് രണ്ട് വയസ്സ്.
14) ഒരു മൃഗത്തെ എത്ര പേർക്ക് ചേർന്നു അറുക്കാൻ പറ്റും?
A) മാടിലും ഒട്ടകത്തിലും ഏഴ് ആളുകൾക്ക് വരെ ഒന്നിച്ചു ചേർന്ന് പൈസ ഇട്ട് അറുക്കാം. പക്ഷെ ആടിന് പറ്റില്ല ഒരാൾ തന്നെ അറുക്കണം.
14) അറുക്കുന്ന മൃഗത്തിൽ എന്തൊക്കെയാണ് നിബന്ധനകൾ?
A) ഗർഭം, മുടന്ത്, വ്യക്തമായ രോഗം, അവയവം മുറിഞ്ഞു പോയത്, ചെവി, വാല് എന്നിവ നഷ്ടപ്പെട്ടത് തുടങ്ങിയ ന്യുനത മൃഗത്തിനു ഇല്ലാതിരിക്കൽ നിർബന്ധമാണ്.
15) കൊമ്പ് മുറിഞ്ഞത് പറ്റോ?
A) കൊമ്പ് മുറിഞ്ഞതിനെ അറുത്താൽ ശരിയാകും പക്ഷേ ഉത്തമം കൊമ്പ് ഉള്ളതാണ്.
16) ചെവിയിൽ ദ്വാരം അല്ലെങ്കിൽ കീറൽ ഉള്ളത് അറുക്കാൻ പറ്റുമോ?
A) അങ്ങനെയുള്ള മൃഗങ്ങളും പ്രശനമില്ല. ചെവി മുഴുവമായിട്ട് നഷ്ടപ്പെട്ടത് പ്രശനമാണ്.
17) ഉളുഹിയ്യത് അറുത്ത് നമുക്ക് തന്നെ എടുക്കാമോ. മറ്റുള്ളവർക്ക് കൊടുക്കേണ്ടതുണ്ടോ
A) അതിന്റെ നിയമം രണ്ടു രീതിയിലാണ്. നേർച്ച ആക്കിയ മൃഗം - സാധാ ഉളഹിയ്യത്ത്
18) നേർച്ചയാക്കിയതിൽ എത്ര കൊടുക്കണം.
A) ഒരാൾ ഞാൻ ഉളുഹിയ്യത് അറുക്കുന്നു എന്ന് നേർച്ച ചെയ്താൽ അവൻ അത് അറുക്കൽ സുന്നത് അല്ല, നിർബന്ധമാണ്.
അത് കൊണ്ട് തന്നെ, ആ ഇറച്ചി മുഴുവനും അർഹരായ ആളുകൾക്ക് കൊടുക്കണം. നേർച്ച ആക്കിയവനോ അവൻ ചെലവ് കൊടുക്കുന്ന ആൾക്കാരോ അത് കഴിക്കാൻ പാടില്ല.
19) അർഹരായ ആളുകൾ ആരാണ്
A) ഫഖീർ, മിസ്കീൻ മുതലായവർ
20) സുന്നത്തായ ഉളുഹിയ്യത്തിൽ എടുക്കാൻ പറ്റുമോ?
A) സുന്നത്തായി ഉളുഹിയ്യത്തിൽ അൽപം ബറകതിന് വേണ്ടി എടുക്കൽ സുന്നതാണ്. അത് കരളിൽ നിന്നാവലാണ് നല്ലത്.
21) ഉളുഹിയതിന്റെ മാംസം അമുസ്ലിമീങ്ങൾക്ക് നൽകാൻ പറ്റുമോ?
A) അത് പറ്റില്ല,
22) ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർ പോലോത്തവർക്ക് ആറുക്കാനായി വേറെ ആളുകളെ ഏൽപിക്കാമോ?
A) അങ്ങനെ ഏൽപിക്കാവുന്നതാണ്. പുരുഷന് സ്വന്തം കൈ കൊണ്ട് അറുക്കലാണ് ഉത്തമം, മറ്റുള്ളവരെ ഏൽപ്പിക്കുന്നുണ്ടെങ്കിൽ അവിടെ ഹാജറാകൽ സുന്നത് ഉണ്ട്.
23) അറുക്കുമ്പോൾ ഉള്ള സുന്നത്തുകൾ എന്തൊക്കെ?
A)...
1) തടിയുള്ള മൃഗമാവൽ
2) പെരുന്നാൾ നിസ്കാരത്തിനു ശേഷം അറുക്കൽ
3) അറവ് പകൽ ആവൽ
4) മൃഗവും, അറുക്കുന്നവനും ഖിബിലക്ക് മുന്നിടൽ
5) അറുക്കുന്നവൻ ബിസ്മിയും സ്വലാത്തും സലാമും ചെല്ലൽ
6) ബിസ്മിയുടെ മുമ്പും ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലൽ
7) സ്വീകരിക്കാൻ വേണ്ടി അറവ് നാഥൻ ദുആ ചെയ്യൽ
24) കറാഹതായ കാര്യങ്ങൾ എന്തൊക്കെ
A) ബലിദാനം ഉദ്ദേശിച്ചവനിക്ക് ദുൽ ഹിജ്ജ ഒന്നു മുതൽ അറുക്കും വരെ ശരീരത്തിലെ നഖം മുടി ശരീരത്തിലെ മറ്റു ഭാഗങ്ങൾ എന്നിവ നീക്കം ചെയ്യൽ കറാഹതാണ്.
( ശരീരത്തിന്റെ എല്ലാ ഭാഗംത്തേക്കും കൂലി എത്തണം എന്നതാണ് ഇത് കൊണ്ടുള്ള ഉദ്ദേശം)
25) പല്ല് പറിക്കുന്നത് ബുദ്ധി മുട്ട് ഉണ്ടോ
A) വേദന മാറാൻ ആണ് പഠിക്കുന്നതെങ്ങിൽ കറാഹത് ഇല്ല.
26) പുത്തൻ ആശയക്കാർക്ക് ഉളുഹിയതിന്റെ ഇറച്ചി ദാനം ചെയ്യാൻ പറ്റുമോ?
A) അത് കൊടുക്കുകയും അവനിൽ നിന്ന് വാങ്ങുകയും ചെയ്യാം. വിരോധമില്ല.
27) ഏഴ് പേര് ഒന്നിച്ചു അറുക്കുമ്പോൾ ഒരാളുടെ വിഹിതത്തിൽ നിന്ന് മാത്രം സ്വാദഖ കൊടുത്താൽ മതിയോ?
A) ഇല്ല മതിയാവില്ല ഓരോരുത്തരും അവരവരുടെ വിഹിതത്തിൽ നിന്ന് കൊടുക്കണം.
28) ഉളുഹിയതിന്റെ കൂടെ അഖീക കരുതിയാൽ ശരിയാവുമോ?
A) ഒട്ടകം, മാട് എന്നീ വർഗീത്തിൽ പെട്ടത്തിനെ അറുക്കന്നവനിക്ക് രണ്ടും കരുതാം.രണ്ടും ലഭിക്കും.. പക്ഷെ അതിൽ തന്നെ ഏഴിൽ ഒന്നാണ് അവനെങ്കിൽ കരുതാൻ പറ്റില്ല.കരുതിയാൽ രണ്ടും കിട്ടില്ല.
ഈ വിശുദ്ധ മാസത്തിൽ വളരെ അധികം നമ്മൾ പ്രാധാന്യം കൊടുക്കേണ്ട കർമമാണ് ഉളുഹിയ്യത്. ഇതിന് ലഭിക്കുന്ന കൂലിയും ഇരട്ടിയാണ്. ബലി മൃഗത്ത് അറുക്കുന്ന ഒരാൾ ആ മൃഗം അറുക്കുന്ന സമയത്ത് അതിന്റെ രക്തം ഭുമിയിലേക്ക് ഉറ്റുന്നതിനു മുമ്പ് അയാളുടെ പാപങ്ങൾ പൊറുത്തു കിട്ടുമെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, നാളെ അഖിറത്തിൽ ഏറ്റവും കടിനമായ രംഗമാണല്ലോ സ്വിറാത്ത് പാലം വിട്ടു കടക്കുക എന്നത്. ആ പാലം വിട്ടു കടക്കാൻ പ്രയാസപ്പെടുന്ന സമയം അവനെ ഭുമിയിൽ വെച്ച് അറുത്ത ബലി മൃഗത്തിന്റെ സഹായം ഉണ്ടാകുമാത്രേ...
ഇത്രയും പവിത്രമായ കാര്യമായതു കൊണ്ട് തന്നെ നമ്മൾ കഴിവിന്റെ പരമാവധി ഇത് ചെയ്യാൻ ശ്രമിക്കുക. ഇനി ഒരു മൃഗത്തെ അറുത്ത് കൊടുക്കാൻ സാമ്പത്തികമായി കഴിവ് ഇല്ലാത്ത ആള് ആണ് എങ്കിൽ, ഒരു കോഴിയെ എങ്കിലും അറുത്ത് കൊടുകാൻ ശ്രമിക്കണം.
മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു, ഉളുഹിയ്യത് അറുക്കാൻ കഴിവില്ലാത്ത ആളുകൾ ഉളുഹിയത്തിനു നിശ്ചയിച്ച സമയത്ത് ഒരു കോഴിയെ അറുത്ത് കൊടുക്കുക. ആ സമയത്തെ ബഹുമാനിച്ചു എന്ന കാരണം കൊണ്ട് അയാൾക് ആ പ്രതിഫലം ലഭിക്കും.
No comments:
Post a Comment