Saturday, 8 June 2024

ബിസിനസ് വാട്സ്ആപ്പിലേക്ക് AI ടൂലുകൾ വരുന്നു. ബിസിനസുകൾ ഇനി വാട്സ്ആപ്പിൽ കൂടുതൽ സുതാര്യമാകും

  emiratesjobz       Saturday, 8 June 2024

 AI സംവിധാനം ഉപയോഗിച്ച് വാട്സ്ആപ്പിൽ കിടിലൻ മാറ്റം വരാൻ പോകുന്നു. ബിസിനസ്‌ കസ്റ്റമർ ബന്ധങ്ങൾ കൂടുതൽ എളുപ്പമാക്കാനുള്ള AI സഹാത്തോടെ പുതിയ ഫീച്ചറുകൾ കൊണ്ട് വരാനാണ് മെറ്റ കമ്പനിയുടെ പ്ലാൻ. സൗ പൗലോ യിൽ വെച്ച് നടന്ന വാട്സ്ആപ്പ് കമ്പനി മെറ്റയുടെ മൂന്നാം വാർഷിക സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ബിസിനസ് ഫീൽഡിൽ ആളുകൾക്ക് സഹായം ആകും വിധവും, വാട്സ്ആപ്പ് ൽ തന്നെ ബസിനസ് ചെയ്യാനും കഴിയുന്നതാണ് പുതിയ പദ്ധതി എന്നാണ് പരിപാടിയിൽ വെച്ച് അധികൃതർ പറഞ്ഞത്.



ഇന്ന് AI വലിയ മാറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വാട്സ്ആപ്പിൽ കൂടി അത്തരം ഫീച്ചറുകൾ കടന്ന് വരുമ്പോൾ കസ്റ്റമറുമായി വളരേ എളുപ്പത്തിൽ ബന്ധങ്ങൾ ഉണ്ടാക്കാനും കഴിയും. വലിയ ബിസിനസ്‌ ബന്ധങ്ങക്കായി വലിയ മാറ്റങ്ങൾ കൂടി അവരുടെ പദ്ധതിയിൽ ഉണ്ട്.

വാട്സ്ആപ്പ് സിഇഒ മാർക്ക്‌ സുകർ ബർഗ് തന്റെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ് " ബിസിനസ്‌ കസ്റ്റമർ സർവീസ് പുരോഗപ്പിക്കാൻ എങ്ങനെ AI ടൂൾസ് ഉപയോഗിക്കാം എന്ന കാഴ്ചപ്പാടിലാണ്, ബിസിനസ് ചെയ്യുന്നവർക്ക് അവരുടെ കസ്റ്റമേഴ്സുമായി പെട്ടന്ന് അടിക്കാനും, സംസാരിക്കാനും, അനുഭവങ്ങൾ ഷെയർ ച്ചെയ്യാനുമുള്ള സംവിധാനം വളരേ കൃത്യമായി കൊണ്ട് വരിക എന്നതാണ് പ്ലാൻ..

വാട്സ്ആപ്പ് ബിസിനസിൽ ഇങ്ങനെ ഒരു മാറ്റം മെറ്റ കൊണ്ട് വരുന്നത് വലിയ അത്ഭുതം ഒന്നും അല്ല. ഇതിലും വലിയ വലിയ മാറ്റങ്ങൾ ഇനിയുള്ള കാലത്ത് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. വാട്സ്ആപ്പ് ആരംഭിച്ച് ഇത്ര വർഷം കഴിഞ്ഞിട്ടും ഇപ്പോൾ അതിന്റെ ഡിമാൻഡ് ചോരാതെ ഇങ്ങനെ നിലനിൽപ്പിനുള്ള കാരണം തന്നെ ഇടയ്ക്കിടെ ആ കമ്പനി നൽകുന്ന പുതിയ പുതിയ മാറ്റങ്ങൾ തന്നെയാണ്.. ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ അധികം മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

കഴിഞ്ഞ വർഷം വാട്സ്ആപ്പ് ബിസിനസ് കമ്പനികൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന ഒരു റിസർച്ച് നടത്തിയിരുന്നു. അത്ഭുതകരമായ റിസൾട്ട്‌ അതിൽ നിന്നും കമ്പനിക്ക് ലഭിച്ചത്. അഥവാ, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി 50 മില്യൺ കമ്പനികൾ അതിന്റെ കച്ചവട അവശ്യത്തിനായി വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നു. മാത്രവുമല്ല, 127  ശതമാനത്തിൽ നിന്നും 225 ശതമാനത്തിലേക്ക് കസ്റ്റമർ സർവീസ് സ്റ്റാൻഡെർഡ് വാട്സ്ആപ്പ് ബിസിനസ് സർവീസ് ഉപയോഗിച്ച് കൊണ്ട് മാത്രം ഉയർത്താൻ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്.


എങ്ങനെ മെറ്റയുടെ പുതിയ സംവിധാനം വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നവർക്ക് കോസ്റ്റമെഴ്സിനും ഉപകരിക്കുമെന്ന് പരിശോധന നടത്താം.

സിംഗപ്പൂർ, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഈ AI ബിസിനസ്‌ സഹായ വാട്സ്ആപ്പ് ഫീചർ ആരംഭിക്കാൻ വേണ്ടി പദ്ധതി ആവശ്കരിച്ചിട്ടുള്ളത്. കമ്പനിയുമായി വാട്സ്ആപ്പ് ലൂടെ ബന്ധപ്പെടുന്ന കസ്റ്റമറിഎല്ലാ ചോദ്യങ്ങൾക്കും വാട്ട്‌സാപ്പ് തന്നെ ഉത്തരം പറയുന്ന സിസ്റ്റമാണ് ഡെവലപ്പ് ചെയ്യുന്നത്..അങ്ങനെ വരുമ്പോ മെസ്സേജ് അയച്ചു മറുപടി കിട്ടാൻ കാത്ത് നിലകണമെന്നില്ല. AI മറുപടി പറയും.

ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം, എന്നിവടങ്ങളിൽ AI തന്നെ പരസ്യങ്ങൾ പ്രദർശിപ്പിച്ചു കസ്റ്റമർ വാങ്ങുന്ന സാധനത്തിനെ കുറിച്ച് എല്ലാ വിവരങ്ങളും ഡിസ്‌കൗണ്ട് വിവരങ്ങളും ഈ സോഷ്യൽ മീഡിയകളിൽ പ്രദർഷിപ്പിക്കുന്നതായിരിക്കും.

ഇത് പോലുള്ള പല പ്ലാനുകളും ആരംഭിക്കാം മെറ്റ കമ്പനി ആലോചിക്കുകയാണ്.


വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ കാരണം എത്ര ആളുകളാണ് പരസ്പരം ബന്ധങ്ങൾ ഉറപ്പാക്കുന്നത്...എത്ര മാത്രം ഗ്രൂപ്പുകൾ വാട്സാപ്പിൽ ഉണ്ട്. സ്കൂൾ ഗ്രൂപ്പുകൾ, അയൽവാസി ഗ്രൂപ്പുകൾ, സുഹൃത് ഗ്രൂപ്പുകൾ, രാഷ്ട്രീയ ഗ്രൂപ്പുകൾ. ഇതിലൂടെ പരസ്പരം ബന്ധപ്പെടാനും, ഒത്തു കൂടാനും സാധിക്കുന്നു. ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ വേണ്ടി, വാട്സ്ആപ്പ് ഇവന്റ് നടത്താനുള്ള അവസരം കൊണ്ട് വരികയാണ്. അത് പോലെ അഡ്മിനിന്റ അനൗൺസ്മെന്റിന് റെസ്പോണ്ട് ചെയ്യുന്ന ഫീച്ചർ ആരംഭിക്കുകയാണ്.

ഈ ഫീച്ചറോട് കൂടി വാട്സ്ആപ്പിൽ തന്നെ പരസ്പരം ഒരുമിച്ച് കൂടുക എന്നത് എളുപ്പമാവുകയാണ്. ആർക്ക് വേണമെങ്കിലും ഇവന്റ് ക്രീയേറ്റ് ചെയ്യാവുന്നതാണ്. മറ്റുള്ളവർക്ക് അതിൽ റെസ്പോണ്ട് ചെയ്യാവുന്നതും ആണ്.


റിമെെണ്ടർ സംവിധാനം

അടുത്തായി വരാൻ പോകുന്ന വാട്സപ്പിലെ‍ മറ്റൊരു മാറ്റമാണ് റിമെെണ്ടർ സംവിധാനം. ഈ സംവിധാനം കൊണ്ട് ഉദ്ധേഷിക്കുന്നത്.. വരാനിരിക്കുന്ന സംഭവങ്ങളെ ഓർമ്മപ്പെടുത്താനാണിത് ഉപകരിക്കുക.വാട്സപ്പ് ​ഗ്രുപ്പുകളിടെ അഡ്മിൻമാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മാറ്റമായിക്കും ഇത്. കാരണം ​ഗ്രൂപ്പുകളിൽ വരുന്ന പരിപാടികളുടെ ദിവസങ്ങളോ അല്ലെങ്കിൽ മറ്റു സംഭവങ്ങളുടെ ദിവസയോ സമയമോ ഓർമ്മപ്പെടുത്താൻ ഇത് നന്നായി ഉപകിക്കും. ഈ മേൽ പറയപ്പെട്ട മാറ്റങ്ങളെ കുറിച്ച് മനസ്സിലാക്കി, അത്തരം മാറ്റങ്ങൾ നിങ്ങൾക്ക് എപ്പോഴാണോ ഉപകാരപ്പെടുന്നത് ആ സമയത്തൊക്കെ ഉപയോ​ഗപ്പെടുത്തുക. ഇത്തരം ഉപകാരപ്രദമായ മാറ്റങ്ങൾ ലഭിക്കാൻ നിങ്ങളുടെ ഫോണിൽ ഉപയോകിക്കുന്ന വാട്സപ്പ് അപ‍‍ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുക.


സോഷ്യൽ മീഡിയ എന്ന ലോകം വളർന്ന് കൊണ്ടിരിക്കുയാണ്. നാൾക്കുനാൾ പുതിയ പുതുയ ആപ്പുകളുടെ കണ്ട് പിടിത്തങ്ങളും മാറ്റങ്ങളും നടന്ന് കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ദെെനംദിന ജീവിതത്തിൽ അനിവാര്യമായ ഒന്നായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. മനുഷ്യ ജീവിതത്തിൽ പല പ്രയാസങ്ങളും നഷ്ടങ്ങളും സോഷ്യൽ മീഡിയ വഴി സംഭവിക്കുന്നുണ്ടെങ്കിലും അത മൂലം ആളികൾക്ക് കിട്ടുന്ന ഉപകാരം എണ്ണാൻ കഴിയാത്തതാണ്. എന്നാൽ ഏറ്റവും പ്രാധാനമാണ് നമ്മുടെ വാട്സപ്പ്. കുട്ടികൾ മുതിർന്നവർ, ചെറുപ്പക്കാർ എന്ന് വേണ്ട എല്ലാവറും ഇതിൻ നിരന്തരമായ ഉപയോുക്കുന്നവരാണ് എന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്നത്.  മനുഷ്യൻ ബന്ധങ്ങൾ ചേർന്ന് നിൽക്കാനും, അവയെ മുറുകെ പിടിച്ച് നിർത്താനും വാട്സപ്പ് നൽകുന്ന സഹായം ചെറുതെന്നുമല്ല.  നിരന്തരമായ മാറ്റങ്ങൾ നടത്തുന്നത് കൊണ്ട് തന്നെ വലിയ ഉപകാരം തന്നെ ഇത് കൊണ്ട് ആളുകൾക്ക് ലഭിക്കുന്നു. കുടംബക്കാർക്ക് കുഷലം പറയാനുള്ള വേധിയാകുന്നു വാട്സപ്പ്, രാഷ്രീയക്കാർക്ക് ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കുന്നു വാടസപ്പ്, സുഹ്യത്ത് ബന്ധങ്ങൾക്ക് സ്നേ​ഹത്തിന്റെ വലിയ വിസ്മയ ലോകം തന്നെ തുറക്കുന്നു വാട്സപ്പ്. ഇതിന് വിപിരീതമായി വിദ്വേഷത്തിൻ വെറുപ്പിൻ വഴികൾ ഉണ്ടാക്കാൻ ഈ മീ​ഡിയകൾ കളമൊരുക്കുന്നു..ഇത്തരം മീഡിയകളുടെ ഉപയോ​ഗം വളരെ ജാ​ഗ്രതയോടെ ഉപയോ​ഗിക്കുക എന്നതാണ് ഈ കാലത്ത് ഒരു മനുഷ്യ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്.സ്നേ​ഹം നിറയുന്ന നല്ല സന്ദേശങ്ങൾ നൽകുന്ന ഇടമായി വാട്സപ്പും മറ്റു സോഷ്യൽ മീഡിയകൾ മാറട്ടെ. അതാണ് ഒരു നാടിൻ നന്മയ്ക്കും, പുരോ​ഗമനത്തിനും നല്ലത്.


ഇനിയും ഒരുപാട് കണ്ട് പിടിത്തങ്ങൾ നമ്മൾ കാണേണ്ടിയിരിക്കുന്നു. പലവിധത്തിലും മനുഷ്യ ജീവിതത്തിന് ഉപകാരപ്ര​ദമാക്കുന്ന് പല സംവിധാനങ്ങൾ. അത്തരം ഫീൽഡിൽ നിന്നും മാറി നിൽക്കുക എന്നത് ഈ കാലത്ത് ‍ജീവിക്കുന്ന ഒരാൾക്കും  സാധ്യമല്ല. അതിനെ കുറിച്ച് മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കുക.

logoblog

Thanks for reading ബിസിനസ് വാട്സ്ആപ്പിലേക്ക് AI ടൂലുകൾ വരുന്നു. ബിസിനസുകൾ ഇനി വാട്സ്ആപ്പിൽ കൂടുതൽ സുതാര്യമാകും

Previous
« Prev Post

No comments:

Post a Comment