Wednesday, 5 June 2024

മൊബൈൽ വഴി പൈസ ഇടപാട് നടത്തുമ്പോൾ നമ്മുടെ അക്കൗണ്ടിൽ നിന്നും ചാർജ് എടുക്കുന്നുണ്ടോ?

  emiratesjobz       Wednesday, 5 June 2024

ഓൺലൈൻ ബാങ്കിംഗ് വളരെ പ്രധാനമായ ഒന്നായി നമ്മുടെ ജീവിതത്തിൽ ഇപ്പോൾ മാറിയിരിക്കുന്നു.നമ്മൾ എല്ലാ വിധത്തിലുള്ള ഇടപാടുകൾക്കും ഓൺലൈൻ ബാങ്കിംഗിനെ ആശ്രയിക്കുകയാണ്. ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ പെ, ഫോൺ പെ യാണ്. എന്നാൽ ഈ പണമിടപാടുകൾക്ക് വേണ്ടി ഈ ആപ്പുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ അക്കൗണ്ടിൽ നിന്നും അറിയാതെ പണം കാട്ടാവുന്നുണ്ടോ? അവർ അതിന്റെ സർവീസ് ചാർജ് എടുക്കുന്നുണ്ടോ?ഒരുപക്ഷെ നമ്മൾ പറയുക ഇല്ല എന്നായിരിക്കാം. കാരണം ഈ സർവീസ് സൗജന്യമാണ് എന്നതാണ് നമ്മളോട് പറഞ്ഞിരിക്കുന്നത്. അല്ലേ?


എന്നാൽ ഇതിനെ കുറച്ച് കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ലോക്കൽ സർക്കിൾസ് ഒരു സർവേ നടത്തുകയുണ്ടായി. ആ സർവേയിൽ പങ്കെടുത്ത 63 ശതമാനം ആളുകളും പറഞ്ഞത് ഞങ്ങളുടെ അക്കൗണ്ടിൽ പണം കട്ട്‌ ആവുന്നുണ്ട് എന്നതാണ്. അതായത് ഓൺലൈൻ വഴി പണം അയക്കുമ്പോൾ നമ്മൾ അറിയാതെ അതിന്റെ ചാർജ് ബാങ്കുകാർ ഈടാക്കുന്നു എന്നതാണ്. എന്നാൽ  ഇങ്ങനെ ഇടപാടുകാർ അറിയാതെ പണം കട്ട്‌ ആവുന്നത് ബാങ്ക് ഉപഭോക്താക്കൾക് അതിന്മേലുള്ള വിശ്വാസം കുറയുന്നുണ്ടത്രെ. വളരെ കൃത്യവും സുധാര്യവുമായ രീതിയിൽ തന്നെയാണ് ലോക്കൽ സർക്കിൾസ് ഈ സർവ്വേ നടത്തിയത്. ഈ സർവെയിൽ ഇന്ത്യയിലെ 363 ജില്ലകളിൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്ന 44,000 ൽ അധികം ആളുകളെയാണ് പങ്കെടുപ്പിച്ചത്. ആ സർവ്വയിൽ പങ്കെടുത്തവരിൽ നിന്നും 63 ശതമാനം ആളുകളാണ് ഈ ഹിടനായി പണം പോവുന്നു എന്ന് അഭിപ്രായപ്പെട്ടത്..

എന്നാൽ കഴിഞ്ഞ വർഷം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ പറഞ്ഞ കാര്യം നമ്മൾ കുറിച്ച് ഗൗരവത്തിൽ കാണേണ്ടതുണ്ട് അതവാ "ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സേവന പാക്കേജുകൾ മുന്നോട്ട് വെക്കുന്നുണ്ട്" എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

മാത്രമല്ല ഡിജിറ്റൽ വായ്പകളുടെ കാര്യത്തിലാണ് ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ ഒരു ജാഗ്രതയും മനസ്സിലാക്കലും നമുക്ക് അനിവാര്യമാണ്.

ഓൺലൈൻ ബാങ്കിങ് എന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി നമ്മൾക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് വലിയ വലിയ നഗരങ്ങളിലും സിറ്റികളിലും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെറിയ ചെറിയ നാടുകളിൽ വലിയ അതിശയത്തോടെയായിരുന്നു അതിനെ പറ്റി സംസാരിച്ചിരുന്നത്. എന്നാൽ കൊറോണ കാലത്തിനു ശേഷം എല്ലാ ഇടങ്ങളിലും സജീവിമായി. ഫോൺ ബാങ്കിംഗ് സംവിധാനം ഇല്ലാത്തവർക്ക് കച്ചവടം തന്നെ നഷ്ടപ്പെടുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്.



യു പി ഐ വഴി പണം നിക്ഷേപിക്കാൻ കഴിയുമോ എ ടി എം കാർഡുകൾ അപ്രസക്തമാകുമോ?


ഇന്ന് എല്ലാ സംവിധാനങ്ങളും ഫോൺ വഴി നടക്കുന്ന ഒരു കാലമാണ്. അത് ഞങ്ങൾക്ക് ഏറ്റവും എളുപ്പവുമാണ്. യു പി ഐ ഉപയോഗിച്ച് നാം ഇപ്പോൾ ഇഷ്ടം പോലെ പണം ഇടപാടുകൾ നടത്തുന്നു. എന്നാൽ യു പി ഐ ഉപയോഗിച്ച് പണം നിക്ഷേപിക്കാൻ കഴിയുമോ? അങ്ങനെ ഒരു സംവിധാനം കൊണ്ട് വരുമെന്നാണ് റീസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നത്.

എ ടി എം കാർഡ് ഉപയോഗിക്കാതെ മിഷനിൽ നിന്നും പൈസ എടുക്കാൻ കഴിയുന്ന സിസ്റ്റം അടുത്തായി നിലവിൽ വരാൻ പോവുകയാണ്. അത് യു പി എൻ വഴി എ ടി എം ഉയോഗിച്ച് കൊണ്ട് പൈസ എടുക്കുന്ന സിസ്റ്റമാണത്. ഇങ്ങനെ ഒരു സിസ്റ്റം സജീവമാകാൻ തുടങ്ങിയാൽ എ ടി എം കാർഡിന്റെ പ്രസക്തി നഷ്ടപ്പെടും, എന്ന് മാത്രല്ല എ ടി എം കാർഡ് ഇനി ഇല്ലാതാവാൻ പോവുകയുമാണ്.

യു പി ഐ വഴി പണം എടുക്കുന്ന രീതി നമുക്കറിയാം, നമ്മൾ അത് നിത്യമായി ചെയ്യുന്നു. എന്നാൽ എങ്ങനെയായിരിക്കും യു പി ഐ വഴി പണം നിക്ഷേപിക്കുക..

1. ക്യാഷ് ഡെപ്പോസിറ്റ് മെഷിൻ ( CDM), ഡെബിറ്റ്‌ കാർഡ് ഉപയോഗിക്കുന്നതിന് പകരം, "UPI ക്യാഷ് ഡെപ്പോസിറ്റ് എന്ന ഓപ്ഷൻ ഉണ്ടാവും"

2. സി ഡി എം സ്‌ക്രീനിൽ ഒരു ക്യു ആർ  കോഡ് പ്രദർശിപ്പിക്കും. ആ ക്യു ആർ കോഡ് സ്കാൻ ചെയ്യുക.

3. ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ ഉപയോഗിക്കേണ്ടത് ആപ്പ് ആണ്.

4. എത്ര രൂപയാണ് നിക്ഷേപിക്കുന്നത് എന്ന് തീരുമാനിക്കുക. നിക്ഷേപ തുക യു പി ഐ ആപ്പ് കാണിക്കും. നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പണവുമായി ഇത് പൊരുത്തപെടുന്നുണ്ടോ എന്ന് നോക്കുക.

5. യു പി ഐ- ലിങ്കിട് അക്കൗണ്ടുകളിൽ നിന്നും പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തെരെഞ്ഞെടുക്കുക. തുടർന്ന് യു പി എൻ പിന്ന് ഉപയോഗിച്ച് ഇടപാട് പുർത്തിയാക്കുക.


ഒരു കാലത്ത് എല്ലാവരുടെയും സ്വപ്നമായിരുന്ന ബാങ്ക് ജോലി ആളുകൾക്ക് മടുക്കുന്നു.

ബാങ്ക് ജോലി കിട്ടിയാൽ പിന്നെ നോക്കാനില്ല ജീവിതം കളറായി എന്നായിരുന്നു 1980 കളിലും 90 കളിലും പലരും വിശ്വസിച്ചിരുന്നത്. അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്, സമൂഹത്തിൽ അത്യാവശ്യം വിലയും അന്തസും ഉണ്ടാവും ബാങ്ക് ജോലിക്കാരന്, അത് പോലെ നല്ല ശമ്പളവും ലഭിക്കുന്ന ജോലിയാണത്, അതേ പോലെ ബാങ്ക് സേവനങ്ങൾ, ലോൺ തുടങ്ങിയ കാര്യങ്ങളൊക്കെ എളുപ്പത്തിലാവുകയും ചെയ്യും. എന്നാൽ ഇപ്പോൾ ബാങ്ക് ജോലിയിൽ നിന്നും വലിയ കുഴഞ്ഞ് പോക്കാണ് നമ്മൾ കാണുന്നത്. അന്നത്തെ ആ ചിന്തയിൽ നിന്നും ആളുകൾ മാറിയിരിക്കുന്നു.ബാങ്ങുകൾക്ക് ജീവനക്കാരെ പിടിച്ചു നിർത്താൻ കഴിയുന്നില്ല എന്നത് വലിയ പ്രശനമാണ് എന്നാണ് റീസർവ് ബാങ്ക് ഓഫ് ഇന്ത്യൻ കഴിഞ്ഞ വർഷം ആശങ്ക പ്രകടിപ്പിച്ചത്. ഇപ്പോൾ ചില ഒറ്റപ്പെട്ട ബാങ്കുകളും, ബാങ്ക് മേധാവികളും അത്തരം ആശങ്കകൾ വീണ്ടും പങ്ക് വെക്കുകയാണ്.

എന്നാൽ എന്താണ് എല്ലാവരും ആഗ്രഹിച്ചിരുന്ന ഒരു ഫീൽഡിൽ നിന്നും ഇത്തരം ഒരു കൊഴിഞ്ഞു പോക്കിന് കാരണം.

പുതുതായി ജോലിയിൽ പ്രവേശിക്കുന്ന അഥവാ എൻട്രി ലെവലിൽ നിന്നും കോഴിഞ്ഞ് പോക്ക് 40-45 ശതമാനം വരെയാണ്. എന്നാൽ ജോലിയിൽ കടന്ന് കുറിച്ച് വർഷം കഴിഞ്ഞ മിഡിൽ ലെവലിൽ ഉള്ളവരിൽ നിന്നും 20-25 ശതമാനവും, വർഷങ്ങൾ ജോലി ചെയ്തിട്ടുള്ളവരിൽ നിന്നും 10-15 ശതമാനം വരെയാണ് കോഴിഞ്ഞ് പോക്ക് നടക്കുന്നത്. പൊതു മേഖല ബാങ്കുകളെക്കാൾ കൂടുതൽ സ്വകാര്യ ബംഗുകളിലാണ് ഇത് സംഭവിക്കുന്നത്.

ജോലിഭാരം : ജോലി ഭാരം കാരണമാണ് പലയാളുകളും ഈ ജോലി ഉപേക്ഷിക്കുന്നത് എന്ന് പല സർവ്വേകളും കാണിക്കുന്നു. രാവിലെ മുതൽ രാത്രി വരെ നിർത്താതെയുള്ള ജോലി അവരെ വല്ലാതെ മടുപ്പിലാക്കുന്നു.വലിയ ഭാരം അവർക്ക് ചുമക്കേണ്ടി വരുന്നു. ബാങ്കുകൾ നാൾക്കുനാൾ പല മേഖലയിലേക്കും ബിസിനസ്‌ വ്യാപിക്കുകയും അത് മേഖലയെല്ലാം ബാങ്ക് ജീവനക്കാർ കൈകാര്യം ചെയ്യേണ്ടി വരുന്നതും അവരെ വലിയ സമ്മർദ്ദത്തിലാകുന്നു. പുതിയ ശാഖകൾ തുറക്കുമ്പോൾ പുതിയ ഒന്നോ രണ്ടോ സ്റ്റാഫുകളെ മാത്രം വെക്കുകയും നിലവിൽ ഉണ്ടായവരെ കൊണ്ട് തന്നെ ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നത് ജീവനാക്കാർക്ക് വല്ലാത്ത തല വേദനയാവുന്നു.


ഫിൻ ടെക് കമ്പനികളുടെ ശമ്പളം: പുതിയ ഫിൻ ടെക് കമ്പനികൾ നൽകുന്നത് നല്ല ശമ്പളമാണ്. ഇപ്പോൾ ബാങ്ക് ജീവനക്കാർക്ക് കിട്ടുന്നതിന്റെ ഇരട്ടി അവിടെ ശമ്പളം ലഭിക്കുന്നു. ഇതു ഒരുപാട് ബാങ്ക് ജീവനക്കാരെ ആകർഷിപ്പിക്കുകയും ചെയ്യുന്നു. ബാങ്കുകളിൽ നിന്നുമുള്ള കൊഴിഞ്ഞ് പോക്ക് ഈ മേഖലയിലേക്ക് മാറിയതായി നമുക്ക് നിരവധി കാണാൻ കഴിയും. ബാങ്ക് ജീവനക്കാരുടെ കൊഴിഞ്ഞ് പോക്കിന് ശമ്പളം കൂടി മറ്റൊരു കാരണമാണ്.

കടുത്ത മത്സരം : ബാങ്കുകൾ ചെയ്യുന്ന പല ബിസിനസ്‌ പരിപാടികൾ മറ്റു ചില കമ്പനികൾ ഏറ്റെടുത്തത് കൊണ്ട് തന്നെ കടുത്ത മത്സരമാണ് ഇവിടെ കാണാൻ കഴിയുന്നത്. അത് കൊണ്ട് തന്നെ ബാങ്കുകൾക്ക് പുതിയ പുതിയ കാര്യങ്ങളിൽ ഇത് വരെ കൈവെക്കാത്ത പല മേഖലകളിലേക്കും ബാങ്കുകൾ ഇറങ്ങി ചെല്ലാൻ തുടങ്ങി. ഇത് മൂലം ഉണ്ടാകുന്ന ജോലി ഭാരം ആളുകളെ വല്ലത്തെ പ്രയാസപ്പെടുത്തുന്നു.

ലാഭം വർധിപ്പിക്കാൻ : കുറഞ്ഞ പണിക്കാരെ കൊണ്ട് കൂടുതൽ ലാഭം ഉണ്ടാക്കുക, എന്നതാണ് മിക്ക ബാങ്കുകളുടെയും നയം. ഈ നയം ജീവനിക്കാർക്ക് താങ്ങുന്നതിലും അപ്പുറമാണ്. ബാങ്ക് സിസ്റ്റം ടാർഗറ്റ് പുർത്തിയാക്കാൻ ഇരുന്ന് പണിയെടുക്കേണ്ടി വരുമ്പോൾ വീട്ടിലെ കാര്യങ്ങൾ, കുടുംബത്തിലെ കാര്യങ്ങൾ സുഹൃത്തുകളുമായുള്ള നേരം പൊക്കൽ ഇതിനൊന്നും സമയം കിട്ടാതെ വരുന്നു. ഇത് വല്ലാതെ മാനസിക വിശമമാണ് നൽകുന്നത്.

മുഷിപ്പിക്കുന്ന പണി : ബാങ്ക് ജോലികളിൽ നിന്നും കൊഴിഞ്ഞ് പോക്കിന് മറ്റൊരു കാരണം, ചെയ്ത ജോലി തന്നെ നിരന്തരമായി പിന്നെയും ചെയ്യേണ്ടി വരുന്നു എന്നതാണ്. വലിയ ക്രീയേറ്റിവിറ്റി ഒന്നും അവരുടെ ജോലിയിൽ കാണുന്നില്ല. ചെയ്ത ജോലി തന്നെ വർഷങ്ങളോളം ചെയ്യുകയാണ്. കമ്പ്യൂട്ടറിന്റെ മുന്നിൽ യന്ത്രം പോലെ ഇരിക്കുകയാണ്. ഇതെല്ലാം കോഴിഞ്ഞ് പോക്കിന് കാരണമാകുന്നു. പ്രത്യേകിച്ച് ക്രീറ്റിവിറ്റി ആഗ്രഹിക്കുന്ന എല്ലാത്തിലും ഒരു വൈബ് കാണുന്ന പുതിയ തലമുറക്ക് പ്രത്യേകിച്ചു.

logoblog

Thanks for reading മൊബൈൽ വഴി പൈസ ഇടപാട് നടത്തുമ്പോൾ നമ്മുടെ അക്കൗണ്ടിൽ നിന്നും ചാർജ് എടുക്കുന്നുണ്ടോ?

Previous
« Prev Post

No comments:

Post a Comment