അടിസ്താനപരമായി എക്സിറ്റ് പോൾ എന്ന് പറയുമ്പോൾ സാമ്പിൾസ് എടുത്തിറ്റ് നടത്തുന്ന ഒരു പോളാണ്. അത് കൊണ്ട് തന്നെ ഈ പോളിന് ചില ദൗർബല്യങ്ങൾ ഉണ്ട് എന്നത് നാം ആദ്യം മനസ്സിലാക്കണം. ഇപ്പോൾ പുറത്തിരിക്കുന്ന എക്സിറ്റ് പോളകൾ കണ്ട് ഇന്ത്യൻ ജനത ആശ്ചര്യപ്പെട്ടിരിക്കുകയാണ്. മൂന്നാം തവണയും മോദി ഭരണം തുടർന്ന് വരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും വിധി പറഞ്ഞത്. എന്നാൽ ഈ വിധികൾ അതേ പോലെ തുടർന്ന് പോവുമോ അല്ല എക്സിറ്റ് പോളുകളെ കാറ്റിൽ പറത്തി സഖ്യ കക്ഷിയായ ഇന്ത്യ അധികാരത്തിൽ വരുമോ.
കഴിഞ്ഞ കാല എക്സിറ്റ് പോളുകളുടെ ചരിത്രം നമ്മൾ പരിശോധിച്ച് നോക്കുമ്പോൾ അത് യാതാർത്ഥ്യമായത് പോലെ തന്നെ പ്രവചനങ്ങൾ തെറ്റിയതും നമ്മൾക്ക് നിരവധി കാണാൻ കഴിയും. ഇതിന് ഉധാഹരണമായി ഇഷ്ടം പോലെ സംഭവങ്ങൾ നമുക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 2004 ലെ തെരെഞ്ഞെടുപ്പിൽ നടന്ന് കനത്ത പ്രവചന മാറ്റമായിരുന്നു. വലിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് നടന്ന തെരെഞ്ഞെടുപ്പായിരുന്നു. വലിയ കാമ്പയിനുകൾ തന്നെ തെരെഞ്ഞെടുപ്പായിരുന്നു അന്നത്തെ തെരെഞ്ഞെടുപ്പ്. ശെെൻ ഇന്ത്യ എന്ന തലക്കെട്ടിൽ ആധിനുക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പ്രചാരണം ശക്തമായി നടന്നത്. അന്ന് ഭരിച്ചിരുന്ന വാജ്പെയ് തന്നെ അധികാരത്തിൽ വരുമെന്ന് എല്ലാ കണക്കുകളും അന്ന് പ്രവചിച്ചിരുന്നു. എല്ലാ മീഡിയകളും സംശയലേശമന്നേ വാജ്പയ് അധികാരത്തിലേറുമെന്ന് വിശ്വാസത്തിലായിരുന്നു. പക്ഷെ ആ എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ചായിരുന്നു യതാർഥ കണക്ക് പുറത്ത് വന്നത്. ഇന്നുണ്ടാവുന്നത് പോലെ ഒരു വലിയ ബി ജെ പി അനുകൂല ചുറ്റ്പാട് അന്നും ഉണ്ടായിരുന്നു. മീഡിയകളിലെ ശക്തമായ സ്വാധീനവും, പാർട്ടി കൂറ് മറിപ്പോക്കും, എന്ന് വേണ്ട എല്ലാ രീധിയിലുള്ള അനുകൂല ചുറ്റു പാടും അന്നുമുണ്ടായിരുന്നു. എന്നാലും കണക്ക് കൂട്ടലുകൾ മാറ്റി മറിച്ചായിരുന്നു വിധി എത്തിയിരുന്നു.
ഇത്തരം ചുറ്റുപാടുകൾ മനസ്സിലാക്കി നമുക്ക് ക്യത്യമായി എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല. രണ്ട് സാധ്യതകളും തുറന്ന് കാണാൻ പറ്റുന്ന ചുറ്റുപാടുകളാണി ഉപ്പോഴും ഉള്ളത്. എന്നാലും ജനങ്ങൾ വല്ലാത്ത ആകാംഷയിലാണ്. ഇപ്പോൾ ആളുകൾ ഏറ്റവും അധികം കേൾക്കാനും ചർച്ച ചെയ്യാനും ഇഷ്ടപ്പെടുന്ന വിഷയമായി മാറിയിരിക്കുന്നു. പ്രവചിച്ച കണക്കുകളിൽ തന്നെ രസകരമായ ചില സംഭവങ്ങളും ഉണ്ടായിറ്റുണ്ട്. ബിഹാറിൽ ഒരു പാർട്ടിക്ക് കിട്ടുമെന്ന് പ്രവചിച്ച സീറ്റ് അവർ മത്സരിച്ച് സീറ്റുകളേക്കാളും അധികമാണ്. അത് പോലെ ഝാർകണ്ടിൽ സി പി എം ന് ലഭിച്ചത് അവർ മത്സരിച്ച സീറ്റിനേക്കാളും അധികമാണ്. ഇത്തരം തെറ്റുകൾ സംഭവിക്കാറുണ്ട്.
ആര് ജയിച്ചാലും, വിധി എന്ത് തന്നെയായാലും രാജ്യത്തിന്റെ മഹത്വത്തിൽ സ്വഭാവത്തിൽ വലിയ മാറ്റം സംഭവിക്കാൻ പോവുന്ന തെരെഞ്ഞെടുപ്പായി ഇത് മാറാൻ പോവുകയാണ്. രാജ്യത്തിന്റെ ക്വാളിറ്റിയിൽ വലിയ മാറ്റം വരാൻ പോകുന്നത്.
ഇനി ഇന്ന് മുതൽ തെരെഞ്ഞെടുപ്പ് ചർചാകളാണ് അധികവും നടക്കുക
ലോക സഭ എന്നത് പാർലമെന്റിലെ ഏറ്റവും പ്രധാന ഘടകമാണ്..നമ്മുടെ പാർലിമെന്റിൽ രണ്ട് സഭകളുണ്ട്. രാജ്യ സഭ ലോക സഭ എന്നിങ്ങാനെയാണ്. ഇതിൽ ഏറ്റവും മുൻഗണന ലോക സഭയ്ക്കാണ്...ഹൗസ് ഓഫ് പീപ്പിൾ എന്നാണ് ഇതിനെ പറ്റി പറയുന്നത്. മൊത്തം നമ്മുടെ ലോക സഭയിൽ 543സീട്ടുകളാണ് ഉള്ളത്.. ഓരോ അഞ്ചു വർഷത്തിനിടയിലും അവിടേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും...ഇന്ത്യയിലെ എല്ലാ സമസ്ഥാനങ്ങളിലും ഓരോ മന്ധലമായി തിരിച്ചു മന്ധലം മുഖേന ഡയറക്ടായി വോട്ട് ചെയ്യുന്ന രീതിയാണ് നിലവിൽ നമ്മുടെ രാജ്യത്ത് നിലവിലുള്ളത്.എന്നാൽ രാജ്യ സഭയിലേക്ക് ഇണ്ടയർക്ക്ടായി തെരെഞ്ഞെടുക്കുന്നത്..
ഒരു പാർട്ടിക്ക് ഭരിക്കണമെങ്കിൽ ഭൂരിപക്ഷം ആളുകളുടെ സപ്പോർട്ട് ഉണ്ടായിരിക്കണം. അങ്ങനെ വരുമ്പോൾ ചുരുങ്ങിയത് 272 സീട്ടോ അതിൽ കൂടുതലോ ഉണ്ടായിരിക്കണം. എന്നാൽ ആ പാർടിക്ക് ഭരണം ഉറപ്പിക്കാവുന്നതാണ്.ആരായിരിക്കും മുന്നോട്ടുള്ള 5 വർഷക്കാലം ഭരിക്കുക.
കേബിനറ്റ് മന്ത്രിമാർ
മന്ത്രിസഭയിൽ ഒരുപാട് മന്ത്രിമാരുണ്ടാവും... അതിൽ ഏറ്റവും സുപ്രധാന മന്ത്രിമാർ ഈ കേബിനാറ്റിലാണ് ഉൾപെടുക...സഹ മന്ത്രി മാർ ഇതിൽ പെടില്ല...
സ്പീക്കർ
ലോക സഭയിൽ പ്രധാന സ്ഥാനം സ്പീക്കറാണ്. എല്ലാ മീറ്റിങ്ങുകളും നിയന്ദ്രിക്കേണ്ടത് ഈ സ്പീക്കറാണ്.. പക്ഷേ ആദ്യത്തെ മീറ്റിംഗിൽ സ്‌പീക്കറെ തെരെണ്ടുത്തിട്ടുണ്ടാവില്ല... അപ്പോൾ ആ സഭയിലെ മുതിർന്നവരെയാണ് സ്പീക്കർ ആയി നിർത്തുക..
പ്രതിപക്ഷ പാർട്ടി
ഒരുപാട് അധികാരം ഉള്ള പാർട്ടിയാണ്...മിനിമം 55 സീറ്റുകൾ നേടിയെടുത്താൽ മാത്രമേ പ്രതിപക്ഷ അധികാരം ഉണ്ടാവുകയുള്ളൂ...
ബില്ല് അവതരം
രാജ്യത്ത് എന്ത് നിയമം വരുന്നുണ്ടെങ്കിൽ അതെല്ലാം രണ്ട് സഭയിലും ചർച്ച ചെയ്തതിന് ശേഷമേ തീരുമാനമാവുകയുള്ളു.. ആദ്യം ബില്ല് ചർച്ച ചെയ്ത് അത് പാസ്സായാൽ നിയമമായി മാറും..
No comments:
Post a Comment