Friday, 28 June 2024

കേരള സർക്കാറിൽ താൽകാലിക ഒഴിവുകൾ വീണ്ടും

  emiratesjobz       Friday, 28 June 2024

സർക്കാർ താൽക്കാലിക ഒഴിവുകൾ വീണ്ടും..

സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. ഒരു താൽകാലിക ഒഴിവ് നിങ്ങക്ക് കിട്ടിയാൽ ഏറ്റെടുക്കാൻ തായ്യാറാണോ?.. ജോലി താൽകാലികമാണെങ്കിലും, സർക്കാർ ജോലിയിൽ ഒരു സ്ഥിരത ആഗ്രഹിക്കുന്ന നിങ്ങൾക്ക് ഈ താൽകാലിൽ ജോലി വളരെ സഹായകരമാകും. സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം ഉണ്ട് എന്ന പരിഗണന നിങ്ങൾക്ക് അലഭിക്കും ഇതിലൂടെ..


ഈ ജോലി കേരള സർക്കാരിന്റെ കീഴിലാണെങ്കിലും PSC എഴുതേണ്ട ആവശ്യം ഈ ജോലിക്കില്ല. ഏതെയാണ് ഏറ്റവും പുതുതായി വന്നിട്ടുള്ള താൽകാലിക സർക്കാർ ജോലികൾ എന്നും, എന്തൊക്കെ യോഗ്യതയാണ് ഈ ജോലിക്ക് വീണ്ടത് എന്ന മുഴുവൻ വിവരങ്ങളും താഴെ കൊടുക്കുന്നു. അതാത് യോഗ്യതകൾ നോക്കി ബന്ധപ്പെട്ട ഓഫിസിൽ അപേക്ഷ നൽകുക.

1) ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ

മലപ്പുറം ജില്ലയിൽ മംഗലം ഗ്രാമ പഞ്ചായത്തിൽ ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലിൽ നിയമനം

ഒഴിവുകൾ: ഫാർമസിസ്റ്റ്, ഓഫിസ് അറ്റണ്ടന്റ് ( OFFICE ATTANDANT), പാർട്ട്‌ ടൈം സ്വീപ്പർ...

അപേക്ഷ: വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂലൈ 1 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി സമർപ്പിക്കണം.

അയക്കേണ്ട വിലാസം : മെഡിക്കൽ ഓഫിസർ, ആയുഷ് പ്രൈമറി ഹെൽത് സെന്റർ ( ആയുർവേദം), മംഗലം പി ഒ,

കൂടുതൽ വിവരങ്ങൾ ഈ നമ്പറിൽ ബന്ധപ്പെട്ട് അറിയുക : 0494- 2564485

2) ഇടുക്കി ജില്ലാ ആശുപത്രിയിൽ കരാർ നിയമനം

ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ടി അഡിക്ഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒഴിവുകൾ: സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ,.

അപേക്ഷ: ജൂൺ 9 രാവിലെ 11:00 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസിൽ ഇന്റർവ്യൂ നടക്കും. അതിൽ പങ്കെടുക്കുക.

യോഗ്യത: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആണ്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കില്‍ എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ സര്‍ട്ടിഫിക്കറ്റുമാണ്.

NB: താൽപര്യമുള്ളവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കട്ടും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ / വാട്ടർ ഐ ഡി എന്നിവയും സാക്ഷ്യപ്പെടുത്തേണ്ടതാണ്.

3) ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഒഴിവ്:  ജൂനിയർ ലാബ് അസിസ്റ്റന്റിനെ 

വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒരു ഒഴിവാണുള്ളത്.

യോഗ്യതകൾ: ഗവ. അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

പ്രായം:  2024 ജനുവരി ഒന്നിന് 40 കവിയരുത്.

ഉദ്യോഗാര്‍ഥികള്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.

 പ്രതിമാസം 14500 രൂപയാണ് ശമ്പളം. പ്രതിദിനം 200 രൂപ ഫ്യുവല്‍ ചാര്‍ജും ലഭിക്കും. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമിനോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ്, ഇരുചക്രവാഹന ലൈസൻസ് പകര്‍പ്പുകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. ജൂലൈ ആറിന് രാവിലെ 10.30 ന് എടവണ്ണ സി.എച്ച്.സി കോൺഫറൻസ് ഹാളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2701029.

4) കൊല്ലം മെഡിക്കൽ കോളേജിൽ താൽകാലിക ഒഴിവ്

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി നിയമനം നടത്തുന്നു.

ഒഴിവ് : ഡാറ്റ എൻട്രി ഓപ്പറേട്ടർ ( രണ്ട് ഒഴിവുകൾ ഉണ്ട് )

പ്രായം : 18 ന്റെയും 41 ന്റെയും.

ശമ്പളം: 17,000 രൂപ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഫിസിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ അയക്കുക.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: ജൂലൈ 3 വൈകുന്നേരം 5  ന്.

ഇന്റർവ്യൂ തിയ്യതി കൊല്ലം നേടിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

NB: അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി സുപ്രണ്ടിന്റെ ഓഫിസിൽ അഭിമുകത്തിന് ഹാജറാക്കണം.

ഫോൺ: 04742575050.

5) രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ജോലി ഒഴിവുകൾ

കോട്ടയം  ജില്ലയിലെ ബ്ലോക്ക്പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിൽ ജോലി ഒഴിവിലേക്ക് താൽകാലിക നിയമനം.

ഒഴിവ്: അഡീഷണൽ ഫാക്കൽറ്റി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: കുടുംബശ്രീ അയൽക്കൂട്ടഅംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള എം.എസ്.ഡബ്‌ള്യൂ/എം.ബി.എ(എച്ച്.ആർ.)/എം.എ. സോഷ്യോളജി/ ഡവലപ്‌മെന്റ് സ്റ്റഡീസ്, യോഗ്യതയും, മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായം 2024 ജൂൺ ഒന്നിന് 40 വയസ് കഴിയരുത്.

 യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാ ഫീസ് ഇനത്തിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിൽ അപേക്ഷകൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പു സമർപ്പിക്കണം. അപേക്ഷ ബന്ധപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടം, സി.ഡി.എസ് എന്നിവർ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷാഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ്സൈറ്റിലും (workudumbashreeem), സിഡിഎസ് ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481-2302049

6) മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രണ്ട് നിയമനം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലയിലെ ഓഫീസിൽ താൽകാലിക നിയമനം.

ഒഴിവ്: പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റീസ്

യോഗ്യത: 50 ശതമാനം മാർക്കോടെ കെമിസ്ട്രി, മൈക്രോ ബയോളജി, എൻവിറോണമെന്റൽ സയൻസ്, എന്നിവയിലുള്ള എം, എസ്,സി ബിരുദമാണ്.

പ്രായം: 28 വയസ്സ്.ഒരു വർഷത്തെ പരിശീലനം ആവശ്യമാണ്.

താൽപര്യമുള്ളവർ ജൂലൈ 5 ന് രാവിലെ 10:30 ന് മലപ്പുറം കുന്നുമ്മൽ പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുൻപരിചയ രേഖകൾ (ഉണ്ടെങ്കിൽ) എന്നിവ സഹിതം ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്കായി ഫോണിൽ ബന്ധപ്പെടുക: 04832733211

7) ജില്ലാ ആശുപത്രിയിൽ കരാർ നിയമനം.

ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ടി അഡിക്ഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒഴിവുകൾ: സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ,.

അപേക്ഷ: ജൂൺ 9 രാവിലെ 11:00 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസിൽ ഇന്റർവ്യൂ നടക്കും. അതിൽ പങ്കെടുക്കുക.

യോഗ്യത: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആണ്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കില്‍ എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ സര്‍ട്ടിഫിക്കറ്റുമാണ്.

8) മാനസിക ആരോഗ്യ പദ്ധതിയിൽ താൽകാലിക ഒഴിവുകൾ

മലപ്പുറം ജില്ലയിൽ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി, എന്നവയ്ക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു.

ഒഴിവുകൾ: സൈക്രാസ്ട്രിക്, മെഡിക്കൽ ഓഫീസർ

യോഗ്യത: (യോഗ്യത: എം.ബി.ബി.എസ്, സൈക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബി, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം)

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍/ പി.ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), സ്റ്റാഫ് നഴ്സ് (യോഗ്യത: പ്ലസ്ടു സയന്‍സ്, ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്റ് മിഡ്‍വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം),

ക്ലര്‍ക്ക്- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത: പി.ജി.ഡി.സി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി.കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കും, മലയാളം ടൈപ്പിങ് പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.), അറ്റന്‍ഡര്‍ (യോഗ്യത: ഏഴാം ക്ലാസ് വിജയവും ആശുപത്രികളില്‍ ക്ലീനിങ് സ്റ്റാഫ്/ അറ്റന്‍ഡറായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), പ്രൊജക്ട് ഓഫീസര്‍ (യോഗ്യത: മെഡിക്കല്‍ ആന്റ് സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യു, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളിലാണ് നിയമനം.

ഇന്റർവ്യൂ: ജൂൺ 28 ന് രാവിലെ 10:30 ന് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫിസിൽ വെച്ച് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുക: 0483 2733211.

logoblog

Thanks for reading കേരള സർക്കാറിൽ താൽകാലിക ഒഴിവുകൾ വീണ്ടും

Previous
« Prev Post

No comments:

Post a Comment