Monday, 24 June 2024

നിലവിൽ വന്നിട്ടുള്ള താൽകാലികവും അല്ലാത്തതുമായ ജോലി ഒഴിവുകൾ അറിയാം

  emiratesjobz       Monday, 24 June 2024

കേരള സർക്കാറിന് കീഴിൽ ജോലി ചെയ്യാൻ അതീവ താൽപര്യം ഉള്ളവരാണോ നിങ്ങൾ. എങ്കിൽ, നിലവിൽ സംസ്ഥാന സർക്കാരിനു കീഴിലായി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് വായിച്ചു അറിയാം. നിങ്ങളുടെ ഇഷ്ടപെട്ട പോസ്റ്റുകൾ ഉണ്ടെങ്കിൽ ധൈര്യത്തോടെ അപേക്ഷ അയച്ചോളു...


KSRTC ഡ്രൈവർ കം കണ്ടക്ടർ

കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് കരാർ നിയമനത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

യോഗ്യത: നിർബന്ധമായും പത്താം ക്ലാസ്സ്‌ യോഗ്യത ഉണ്ടായിരിക്കണം.

ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ള വ്യക്തിയായിരിക്കണം.

പരിചയം: അഞ്ചു വർഷത്തെ പരിചയം വേണം

അത്യാവശ്യമായും വേണ്ടത് : വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും. ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും വേണം.

പ്രായം : 24 ന്റെയും 55 വയസ്സിന്റെയും ഇടയിൽ ഉള്ളവൻ ആയിരിക്കണം...

ദിവസ വേതന: 715 രുപയാണ് ടദിവസ വേതന ( അധിക മണിക്കൂറിന് 130 രൂപ നൽകും )

PF, ESI തുടങ്ങിയ ആനുകുല്യങ്ങൾ ലഭിക്കുന്നതാണ്..

അപേക്ഷ: ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്

APPLY ONLINE: CLICK HERE


ജോലി ഒഴിവ്: 2

ലൈബ്രറിയൻ

ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയത്രണത്തിലുള്ള മോഡൽ ററെസിഡെൻഷ്യൽ സ്കൂളിൽ ലൈബ്രറിയൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് ഈ നിയമനം. സ്ഥാപനത്തിൽ താമസിച്ചു ജോലി ചെയ്യാൻ താൽപര്യമുള്ള സ്ത്രീകളെയാണ് നോക്കുന്നത്.

യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദം.

പരിചയം: കമ്ബ്യുട്ടറൈസിട് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം.

പ്രതിമാസ വേതന: 22,000

എല്ലാം തെളിയിക്കുന്ന ഡോക്യുമെന്റ് കൾ ഈ മാസം 28 ന് മുമ്പായി  ട്രൈബിൾ  ഡെവലപ്പ്മെന്റ് ഓഫീസർ,ട്രൈബിൾ  ഡെവലപ്പ്മെന്റ് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307, എന്ന വിലാസത്തിൽ ലഭ്യമാകണം. ഫോൺ : 04802706100.


ജോലി ഒഴിവ്: 3

കേരള റോഡ് സുരക്ഷ അതോരിറ്റിയിൽ ക്ലർക്ക്, ഓഫിസ് അറ്റൻഡൻസ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ജീവനിക്കാർക്ക് അപേക്ഷ അയക്കാം.



കേരള സർവ്വീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 30നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 233636


ജോലി ഒഴിവ്: 4

സ്വാതി തിരുനാൾ സംഗീത കോളേജിൽ താൽക്കാലിക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾക്ക് ജൂൺ 21നും ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾക്ക് 26നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾക്ക് 27നും മൃദംഗം വിഭാഗം ഉദ്യോഗാർഥികൾക്ക് 28നും അതാത് ദിവസം രാവിലെ 10ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.


ജോലി ഒഴിവ്: 5

സ്വകാര്യ സ്ഥാപനങ്ങളിലെ 100 വരെ ഒഴിവിലേക്ക് അഭിമുഖം ജൂൺ 26 ന് നടക്കുന്നു..

സ്വകാര്യ സ്ഥാപങ്ങളിലെ 100 ഒഴിവിലേക്ക് മുവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - മോഡൽ കാരിയർ സെന്ററിൽ ജൂൺ 26 ന് അഭിമുഖം നടത്തുന്നു. പത്താം ക്ലാസ്സ്‌, പ്ലസ് ടു, ഡിപ്ലോമ, അല്ലെങ്കിൽ ഐ ടി ഐ ( എലെക്ട്രിഷൻ, വെൽഡർ ) ഏതെങ്കിലും ഡിഗ്രി, ബി ബി എ / എം ബി എ ഡിജിറ്റൽ മാർക്കറ്റിംഗ് സർട്ടിഫിക്കറ്റ്, ബി ടെക് എലെക്ട്രിക്കൽ, വിത്ത് പ്രൊജക്റ്റ്‌ മാനേജ്മെന്റ് സർട്ടിഫികേഷൻ, നെറ്റ്‌വർക്ക് എഞ്ചിനിയർ, CCTV & കമ്ബ്യുട്ടർ ടെക്‌നിഷ്യൻ, ഓട്ടോമോഷൻ ഇഞ്ചിനിയർ, തുടങ്ങിയ യോഗ്യത ഉള്ളവർക്ക് ഈ പറയപ്പെട്ട ഇന്റർവ്യൂവിൽ പങ്കെടുക്കാം...

logoblog

Thanks for reading നിലവിൽ വന്നിട്ടുള്ള താൽകാലികവും അല്ലാത്തതുമായ ജോലി ഒഴിവുകൾ അറിയാം

Previous
« Prev Post

No comments:

Post a Comment