Saturday, 15 June 2024

അറഫ ദിവസത്തിന്റെ പുണ്യം.. നോമ്പ്.. അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ

  emiratesjobz       Saturday, 15 June 2024

 

ഇസ്ലാമിക ഖിലാഫത്തിന്റെ രണ്ടാമത്തെ ഖലീഫ ഉമർ (റ) ഒരു ദിവസം ഒരു വഴിയിൽ നടക്കുമ്പോൾ ഒരു ജൂത സമുദായത്തിൽ പെട്ട മനുഷ്യൻ ഉമർ തങ്ങളോട് പറഞ്ഞു.. " ഉമറേ നിങ്ങളുടെ മതത്തിൽ ഉള്ള ഒരു ദിവസം ഞങ്ങൾക്ക് നൽകുകയാണെങ്കിൽ, അന്നേ ദിവസം ഞങ്ങൾ പെരുന്നാളായി ആചാരിക്കും" ഇത് കേട്ട ഉമറിന് വല്ലാത്ത അത്ഭുതമായി ഏത് ദിവസത്തെ കുറിച്ചായിരിക്കും ഇയാൾ പറയുന്നത്.. ഉമർ അപ്പോൾ തന്നെ ചോദിച്ചു " അല്ല നേ ഇത് ദിവസത്തെ പറ്റിയാണ് അങ്ങനെ പറഞ്ഞത്" അയാളുടെ മറുപടി " നിങ്ങൾക്ക് അറഫ ദിവസം" അന്നേരം ഉമർ ചിന്തിച്ചു ഒരു അമുസ്ലിമായ ആളുകൾ പോലും ഈ ദിവസത്തെ ഇത്ര മഹത്വമായി കാണുന്നുണ്ടെങ്കിൽ നമ്മൾ എത്ര മാത്രം ഇതിനെ ബഹുമാനിക്കേണ്ടിയിരിക്കുന്നു.



വിശുദ്ധ ദിനങ്ങൾ ഒന്നായ അർഫാ ദിനം നമ്മിലേക്ക്‌ കടന്ന് വന്നിരിക്കുന്നു. അതിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയിരിക്കുക എന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം അനിവാര്യമായതാണ്.

എന്നാണ് അറഫ

നമ്മൾ നിൽക്കുന്ന രാഷ്ട്രത്ത് മാസം കണ്ട അടിസ്ഥാനത്തിലാണ് അറഫ ദിനം ഇപ്പോഴാണ് എന്ന് നിശ്ചിയിക്കുന്നത്...നമ്മുടെ നാട്ടിലെ ദിവസവും മക്കയിൽ അറഫയാവുന്ന ദിവസം ഒത്തു വന്നില്ലെങ്കിലും പ്രശനമില്ല. ഉദാഹരണം : ഈ വർഷം നമുക്ക് ഇന്നാണ് അറഫ എന്നാൽ മക്കയിൽ ഇന്നലെയായിരുന്നു അറഫ.

ഇങ്ങനെയാവുബോൾ സ്വഭാവികമായും നമുക്കൊരു സംശയം ഉണ്ടാകും. മക്കയിൽ അറഫയിൽ ഹാജിമാർ നിൽക്കുന്ന സംയത്ത് തന്നെയല്ലേ നമുക്കും അറഫയാക്കേണ്ടത്. അത് എങ്ങനെയാണ് മാറ്റം വരിക. എന്നാൽ അതിൽ കാര്യമായി ചിന്തിക്കാൻ ഒന്നും ഇല്ല. നോക്കൂ എല്ലാ കർമങ്ങളുടെ സമയത്തിലും ഈ ഒരു മാറ്റം നമുക്ക് കാണാൻ കഴിയും. ഉദാഹരണമായി നമുക്ക് ജുമാ നിസ്കാരം എടുക്കാം... നമ്മൾ നാട്ടിൽ നിസ്കരിക്കുന്നതിന്റെ രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിസ്കരിക്കുക. മറ്റൊരു ഉദാഹരണം നമ്മൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാരത്രികലിൽ സൽകർമങ്ങൾ ചെയ്യാറുണ്ട്. രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഇബാദത്തിൽ കഴിയാറുണ്ട്. എന്നാൽ ആ രാത്രി അമേരിക്കയിൽ പകലാണ്.. അത് കൊണ്ട് നമ്മൾ നിൽക്കുന്ന സ്ഥലത്ത് എങ്ങനെയാണോ ചന്ദ്രനെ കണ്ടത് അത് പോലെയാണ് ദിവസങ്ങളെ നിശ്ചയിക്കേണ്ടത്.

പേരിന്റെ പിന്നിൽ

അവിടെയുള്ള മൈതാനാത്തിന് അറഫ എന്ന പേര് വരാൻ ഉള്ള കാരണം ആദം നബിയും ഭാര്യ അവ്വാഹ് ബീവിയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട് ഭൂമിയിലേക്ക് വന്നപ്പോൾ രണ്ട് പേരും രണ്ട് വ്യത്യാസ്ത സ്ഥലത്താണ് വന്നിറങ്ങിയത്. ഇസ്ലാമിക ചരിത്ര പ്രമാണങ്ങളിൽ കാണുന്നത് പോലെ, ആദം നബി ഇറങ്ങിയത് സിലോൺ എന്ന സ്ഥലത്തും. എന്നാൽ ഭാര്യ ഹാവ്വാഹ് ബീവി ഉറങ്ങിയത് ജിദ്ദയിലാണ്..അതിന് ശേഷം രണ്ട് കണ്ട് മുട്ടാൻ വേണ്ടി ഒരുപാട് യാത്ര ചെയ്തു. അവസാനം നിരവധി ദിവസത്തെ അന്വേഷണത്തിന് ശേഷം മക്കയിലെ ഈ പറയപ്പെടുന്ന മണ്ണിലാണ് ഒരുമിച്ച് കണ്ട് മുട്ടിയത്. അത് കൊണ്ട് തിരിച്ചറിഞ്ഞു എന്ന അർത്ഥം വരുന്ന (അറഫ ) എന്ന പേര് ഈ സ്ഥലത്തിനു വന്നത്...

അറഫ എന്ന പേര് വരാനുള്ള മറ്റൊരു കാരണം ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മുസ്ലിമീങ്ങൾ വിത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ, ഭക്ഷണം കഴിക്കുന്നവർ, നിറമുള്ളവർ അങ്ങനെ എല്ലാവരും ഒരു മിച്ചു കൂടുന്ന, പരസ്പരം കണ്ട് മുട്ടുന്ന സ്ഥലമായത് കൊണ്ടാണ് ഈ മൈതാനാത്തിന് അറഫ എന്ന് പേര് വന്നത് എന്നും പറയപ്പെടുന്നു.

പുണ്യം

രാത്രികളിൽ വെച്ച് ഏറ്റവും മഹത്വമുള്ളത് ലൈലത്തുൽ ഖദറാണ് എന്നാൽ ഏറ്റവും മഹത്വമുള്ള പകൽ അറഫയുടെ ദിവസമാണ്... അള്ളാഹുവിന്റെ കാരുണ്യം പെയ്തിറങ്ങുന്ന പകലാണിത്. അള്ളാഹു തആല അവന്റെ റഹ്മത്തിന്റെ വാതിൽ ഭൂമിയുടെ നേരെ തുറന്ന് വെച്ച് കുടിക്കുന്ന ദിവസമാണ് അറഫയുടെ പകൽ.. അള്ളാഹു ഭൂമിയിലേക്ക് ഇറങ്ങി വരുന്ന പകൽ, അള്ളാഹുവിന്റെ മലക്കുകൾ ഉറങ്ങി വരുന്ന പകൽ, എന്നിങ്ങനെ അനവധി പ്രത്യേകതകളാണ് ഈ പകലിനുള്ളത്.. അക്രമങ്ങൾ മാത്രം ചെയ്ത് കൂട്ടുന്ന ഈ മനുഷ്യ വിഭാഗത്തെ എന്തിനാണ് പടക്കുന്നത് എന്ന് ചോദിച്ച മൽക്കുകളോട് അറഫ ദിനം ആരാധനയിൽ മുഴുകുന്ന മുസ്ലിമീങ്ങളെ കാണിച്ച് അള്ളാഹു പറയും ഞാൻ എന്തിനാണ് ഇവരെ സൃഷ്ടിച്ചത് എന്നതിന് നിങ്ങൾ ഇപ്പോൾ സാക്ഷിയാണ്...എന്റെ എല്ലാ അടിമകൾക്കും എല്ലാ ദോശവും പൊറുത്ത് കൊടുത്തിരിക്കുന്നു. ഇന്നേ ദിവസം നാഥൻ അടിമകൾക്ക് കൊടുക്കുന്ന പ്രതിഫലം കണ്ട് ഇബ്‌ലീസ് വാവിട്ട് കാര്യയുമെന്നും, അട്ടഹസിച്ച് ഭൂമി മുഴുവൻ ഓടുമെന്നും ഹദീസുകളിൽ കാണാം..പ്രതിഫലം മുഴുവൻ സ്വാഹാബികൾക്ക് നബി തങ്ങൾ വിഷദീകരിച്ച് കൊടുത്തമ്പോൾ സ്വഹാബികൾ ചോദിച്ചു.." നബിയേ അറഫയിൽ നിൽക്കുന്നവർക്ക് മാത്രമോ ഈ കൂലി അല്ല എല്ലാവർക്കുമുണ്ടോ" നബി തങ്ങളുടെ മറുപടി എല്ലാ മുസ്ലിമീങ്ങൾക്കും കൂട്ടും എന്നതായിരുന്നു.

ദുആക്ക് പ്രതിഫലം

ഈ ദിവസത്തിൽ ആളുകളുടെ ദുആ അള്ളാഹു സ്വകാരിക്കും, നരക്തത്തിൽ നിന്നും ആളുകളെ മോചിപ്പിക്കും.

അറഫയിലെ നോമ്പ്

സ്വഹാബികൾ നബി തങ്ങളോട് ചോദിച്ചു. നബിയെ എത്രയോ മഹത്വമേറിയ ഈ അറഫ ദിവസത്തിൽ എന്ത് ഇബാദത്താണ് ഞങ്ങൾ ചെയ്യേണ്ടത്. നബി തങ്ങളുടെ മറുപടി : അന്നേ ദിവസം നോമ്പ് നോൽക്കുക...

നബി തങ്ങൾ ഈ നോമ്പിനെ കുറച്ച് പറഞ്ഞത് "അറഫ ദിവസം ഒരാൾ നോമ്പ് നോക്കിയാൽ അവന്റെ കഴിഞ്ഞ പോയ ഒരു വർഷത്തെ നോമ്പും ഇനി വരാൻ ഒരു വർഷത്തെ നോമ്പും അള്ളാഹു പൊറുക്കും"

നോമ്പിന്റെ നിയ്യത്ത്

"അറഫ ദിവസത്തിന്റെ സുന്നത്തായ നോമ്പ് ഞാൻ നോൽക്കുന്നു" എന്ന് നിയ്യത്ത് വെക്കുക.. റമളാൻ കലാഹ് ആയ പോയ നോമ്പിനെ ഇതിന്റെ കൂടെ കരുതാവുന്നതാണ്...നോമ്പ് തുറക്കുന്ന സമയം വലിയ പുണ്യമുള്ളതാണ്. അറഫ അവസാനിക്കുന്ന സമയമായത് കൊണ്ട് തന്നെ ദുആ ചെയ്യാൻ മാർക്കാതിരിക്കുക.

തക്ബീർ അധികരിപ്പിക്കുക..

അറഫ ദിവസത്തിൽ തക്ബീർ അധികരിപ്പിക്കുന്നത് വലിയ പുണ്യമുള്ള കാര്യണം. അത് കൊണ്ട് നിസ്കാരം കഴിഞ്ഞ ഉടനെ എല്ലാവരും ചുരുങ്ങിയത് മൂന്ന് തക്ബീർ എങ്കിലും പറയുക..

പാപ മോചനം

ഇതൊരു പാപ മോചനത്തിന്റെ ദിവസമാണ്. അത് കൊണ്ട് പാപം പൊറുക്കപ്പെടുന്ന സിക്റുകൾ നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുക.

ഖുർആൻ പാരായണം

സുറത് യാസീൻ, ഫജ്റ്, ഇഖ്ലാസ്, ആയത്തുൽ കുർസി തുടങ്ങിയ സൂറത്തുകൾ അധികരിപ്പിക്കുക.അത് പോലെ നിരന്തരം സിക്റുകൾ ചെല്ലി കൊണ്ടിരിക്കുക.

ഇത്രയേറെ മഹത്വമുള്ള ദിവസം നമ്മൾക്ക് അല്ലാഹു നൽകിയിട്ടും അതിന്റെ പ്രധാന്യം കുറച്ച് പോലും മനസ്സിലാക്കാത്ത പലരും നമ്മളിൽ ഉണ്ട്. അത് എത്ര മാത്രം നന്ദി കേടാണ് നമ്മൾ ചെയ്യുന്നത്.. അള്ളാഹുവിന്റെ ശിഹാറുകളെ മറ്റുള്ള മത വിശ്വാസികൾ കളിയാക്കി എന്ന് കേൾക്കുമ്പോൾ നമുക്ക് എത്ര ദേശ്യം വരാറുണ്ട്. എന്നാൽ അള്ളാഹു നൽകിയ ഒരു നല്ല ദിവസങ്ങളെ വീണ്ടത് പോലെ നമ്മൾ പരിഗണിക്കുന്നില്ലെങ്കിൽ നമ്മൾ അതിനോട് ചെയ്യുന്ന കളിയാക്കൽ അല്ലേ. അള്ളാഹു അറഫയുടെ പുണ്യം ലഭിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെയും പെടുത്തട്ടെ... ആമീൻ....

logoblog

Thanks for reading അറഫ ദിവസത്തിന്റെ പുണ്യം.. നോമ്പ്.. അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ

Previous
« Prev Post

No comments:

Post a Comment