Friday, 14 June 2024

പരീക്ഷ ഇല്ല.. കേരള സർക്കാർ ഓഫീസുകലിൽ താൽകാലിക ഒഴിവുകൾ

  emiratesjobz       Friday, 14 June 2024

ഒരു ജോലിയും ഇല്ലാത്തവരണോ നിങ്ങൾ. അല്ല നല്ലൊരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ. താൽകാലികമാണെങ്കിലും നല്ലൊരു ജോലി ഒത്തു വന്നിരിക്കുകയാണ്. അതും സർക്കാർ ഓഫീസുകളിൽ. നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുണ്ടാവാൻ സാധ്യത ഉണ്ട്. ഇതിലേക്ക് പരീക്ഷ എഴുതേണ്ട ആവശ്യം ഇല്ലം.

താൽപര്യമുണ്ടെങ്കിൽ താഴെ എല്ലാ വിവരങ്ങളും കൊടുക്കുന്നുണ്ട്. വായിച്ച് അപേക്ഷ അയക്കാം...



ഒഴിവുകൾ ഒറ്റ നോട്ടത്തിൽ

1. ഓഫിസ് അസിസ്റ്റന്റ് ഇന്റർവ്യ

2. കൗൺസിലർ നിയമനം

3. ഡോക്ടർ & ഫാർമിസ്റ്റ്

4. ഫിസിയോ തറാപ്പിസ്റ്റ്

5. ഹോം ഗാർഡ് നിയമനം

6. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്റർവ്യൂ നടക്കുന്നു

7. കേരള മഹിളാ സമഖ്യ സോസൈറ്റിയിൽ ഇന്റർവ്യൂ

8. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൽ ഇന്റർവ്യൂ

9. ക്യാമ്പ് ഫോളോവർ നിയമനം

10. ക്ലർക്ക് കം ടൈപ്പിസ്റ്റ്

11. ഡ്രൈവർ തസ്തികളിലേക്ക് അപേക്ഷ


1) ഓഫീസ് അസിസ്റ്റന്റ് അഭിമുഖം

സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഓഫീസ് അറ്റണ്ടന്റ് താൽകാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.

ഇന്റർവ്യൂ: ജൂൺ 22 രാവിലെ 10:30 ന്

വികാസ് ഭവൻ Complex ലുള്ള ഓർഫനേജ് കണ്ട്രോൾ ബോർഡ് ഓഫീസിലാണ് ഇന്റർവ്യൂ

യോഗ്യത: പത്താം ക്ലാസ്സ്‌

വയസ്സ് : 40 ന് താഴെ യാണ് പ്രായ പരിധി.

താൽപര്യമുള്ള ഉദ്യോഗാർത്തികൾ വ്യക്തകത വിവരങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയ ബയോഡാറ്റ, സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം അന്നേ ദിവസം ഹാജരാക്കേണ്ടതാണ്..

കൂടുതൽ വിവരങ്ങൾ അറിയാൻ: 0471- 2303077


2) കൗൺസിലർ നിയമനം

വയനാട് ജില്ലയിലെ അഞ്ചു മോഡൽ റെസിഡന്ഷ്യൽ സ്കൂളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗൺസിലർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത: എം എ സൈക്കോളജി, എം എസ് ഡബ്ല്യൂ, ( സ്കൂളുൽ താമസിക്കുന്ന ആളായിരിക്കണം )

കേരളത്തിനു പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സെർറ്റിഫിക്കട്ട് ഹാജരാക്കണം.

ഇന്റർവ്യൂ: ജൂൺ 25 രാവിലെ 10 ന്..

ഫോൺ: 04936 202230, 949670333..


3) ഡോക്ടർ - ഫാർമിസിസ്റ്റ് നിയമനം

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആയുർ ആരോഗ്യ സൗഖ്യം പദ്ധതിയിൽ ഡോക്ടർ, ഫാർമിസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത: എം ബി ബി എസ്/ റ്റി. സി. എം. സി രെജിസ്ട്രേഷൻ, അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി-ഫാo, ബി ഫാമ്.

ഇന്റർവ്യൂ: ജൂൺ 19 ഉച്ചക്ക് 12 മണിക്ക്.

ഫോൺ: 04936- 247290


ഫിസിയോ തെറാപിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ഹോസ്പിറ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപിസ്റ്റ് നിയമിക്കുന്നു.

യോഗ്യത: ബി, പി, ടി.

അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.

ഇന്റർവ്യൂ: ജൂൺ 20 ഉച്ചക്ക് 12 ന്.

ഫോൺ: 9446614577..


ഹോം ഗാർഡ്സ് നിയമനം

തൃശൂർ ജില്ലയിൽ ഹോം ഗാർഡ്സുകളെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പത്താം ക്ലാസ്, നല്ല ശാരീരിക ക്ഷമത, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പി എഫ്, എന്‍ എസ് ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക/ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ചവരാകണം. ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും.

വയസ്സ്: 38-58 വയസ്സ്. ശാരീരിക ക്ഷമത ടെസ്റ്റുകളിൽ വിജയിക്കണം. ജൂലൈ 15 ന് അപേക്ഷ അയക്കണം.

ഫോൺ: 04872420183


കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്റർവ്യൂ

കണ്ണൂർ ജില്ല ആശുപത്രിയിൽ എലെക്ട്രിഷ്യൻ & പമ്പ്ലർ തസ്തികയിലേക്ക് താൽകാലിക നിയമനം. എസ് എസ് എൽ സി തത്തുല്യം, ഇലക്ട്രിഷൻ ട്രെഡിലുള്ള ഐ ടി ഐ സെർട്ടിഫികറ്റ് അല്ലെങ്കിൽ തത്തുല്യം.

താൽപര്യമുള്ളവർ ജൂൺ 14 ന് ഉച്ചക്ക് രണ്ട് മണിക്ക് ഇന്റർവ്യൂ ൽ പങ്കെടുക്കുക.


കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ ഇന്റർവ്യൂ 25 ന്

കേരള മഹിളാ  സമഖ്യ സോസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ്, കയർ ടാക്കർ, കുക്ക് എന്നീ തസ്തികയിൽ താൽകാലിക നിയമനത്തിൽ ഇന്റർവ്യൂ നടക്കുന്നു.

ഇന്റർവ്യൂ: ജൂൺ 25 രാവിലെ 11 ന് കാസറഗോഡ് പഞ്ചായത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

ഫോൺ: 0471- 2348666...


സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ നടപ്പാക്കി വരുന്ന അടിയന്തര കാല വെറ്റിറിനറി സേവനം പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽ വൈപ്പിൻ, അങ്കമാലി എന്നീ ബ്ലോക്കുകളിലേക്കും ജൂൺ ജൂലൈ മാസങ്ങളിൽ ഒഴിവ് പ്രതീക്ഷിക്കുന്ന മൂവാറ്റുപ്പുഴ, മുളന്തുരുത്തി, പറവുർ, വാഴക്കുളം, കോതമംഗലം, കൂവപ്പടി, ആലങ്ങാട്, പാമ്പാക്കുട, പാറവ,പാറക്കടവ്,വടവുകോട്, ഇടപ്പള്ളി, പള്ളുരുത്തി എന്നീ ബ്ലോക്കുകളിലേക്കും രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ താല്പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് ജൂണ്‍ 13 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.


ക്യാമ്പ് ഫോളോവർ നിയമനം

അരീക്കോട് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനിത്തിൽ ധോബി, കുക്ക്, ബാർബർ, വിഭാഗങ്ങളിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. താൽകാലിക അടിസ്ഥാനത്തിൽ 59 ദിവത്തേക്കാണ് നിയമനം.

ഇന്റർവ്യൂ: ജൂൺ 19 രാവിലെ 10 ന് വ്യമ്പ് ഓഫീസിൽ ഇന്റർവ്യൂ..

പ്രയോഗിക പരീക്ഷയും ഉണ്ടാകും..


ക്ലർക്ക് കം ടൈപ്പിസ്റ്റ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോരിറ്റിയുടെ അനുബന്ധ സ്ഥാപനമായ നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ഓഫീസിലെ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു..

ഇന്റർവ്യൂ: ജൂൺ 19 ന് അപേക്ഷ നൽകണം.


ഡ്രൈവർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു...

മുട്ടത്തറ സിമാറ്റ് കോളേജ് ഓഫ് നേഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

യോഗ്യത: എസ് എസ് എൽ സി, 10 വർഷത്തെ പ്രവർത്ത പരിചയം.

വയസ്സ് : 62 വയസ്സ് കവിയരുത്.

സർക്കാർ ബസുകളിൽ നിന്നും വിരമിച്ചവർക്ക് മുൻ ഗണന.താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളജ് ഓഫ് നഴ്സിങ്, മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

logoblog

Thanks for reading പരീക്ഷ ഇല്ല.. കേരള സർക്കാർ ഓഫീസുകലിൽ താൽകാലിക ഒഴിവുകൾ

Previous
« Prev Post

No comments:

Post a Comment