സമകാലികമായിഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയം വഖഫാണ്.. കേന്ദ്ര സാർക്കർ കൊണ്ട് വന്ന വഖഫ് നിയമത്തിലെ പുതിയ മാറ്റം വലിയ ചർച്ചകൾക്കാണ് വഴി തുറന്നിട്ടുള്ളത്. എന്നാൽ പലരും ഇന്ന് വഖ്‌ഫ് ബോർഡിനെ കുറിച്ചും മാറ്റം വരുത്തിയ നിയമങ്ങളെ കുറിച്ചും അറിയാൻ വലിയ താൽപര്യപ്പെടുന്നു..
എന്താണ് വഖ്ഫ് ബോർഡ്. അത് പ്രവർത്തിക്കുന്നത്തിന്റെ ഉദ്ദേശം എന്താണ്.. മുമ്പ് ഉണ്ടായിരുന്ന നിയമം എന്താണ്... അതിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റം എന്താണ് എന്ന ഗഹനമായ വിഷയമാണ് ഇവിടെ വിവരിക്കുന്നത്...
എന്താണ് വഖ്‌ഫ്
വഖ്‌ഫ് എന്ന അറബി പദത്തിന്റെ അർത്ഥം ഒരു മുസ്ലിം വ്യക്തിയുടെ എല്ലാ സമ്പത്തുകളും ദൈവത്തിന്റെ വഴിയിൽ മതത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മുഴുവനായും സമർപ്പിക്കുക എന്നതാണ്. ഈ കാര്യത്തിൽ ഏറ്റവും പ്രധാനമായ നിബന്ധന ഒരിക്കൽ ഒരു സാധനം വഖഫ് ചെയ്ത് കഴിഞ്ഞാൽ അത് എല്ലാ കാലത്തേക്കും വഖഫായി തന്നെ ബാക്കിയാവും..അതായത് ഒരു വസ്തു ദാനം ചെയ്ത് കഴിഞ്ഞാൽ അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. മത പരമായ നിയമങ്ങൾക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ എന്നതും മറ്റൊരു നിയമമാണ്. ഇതിൽ ഉണ്ടാവുന്ന ലാഭവും നേരത്തെ നിർദ്ദേശിക്കപ്പെട്ട ഉദ്ദേശങ്ങൾക്ക് മാത്രമേ ചെലവഴിക്കാൻ കഴിയുകയുള്ളൂ...
നിയമം
മുഗൾ ഭരണ കാലത്ത് തന്നെ ഈ വഖഫ് കൈകാര്യം ചെയ്യുന്ന രീതി ആരംഭിച്ചിറ്റുണ്ട്.. ബ്രിട്ടീഷ് ഇന്ത്യ ഭരിക്കുന്ന സമയം വക്ഫുമായി ബന്ധപ്പെട്ട് നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യനന്തര ഇന്ത്യയിലും ഈ നിയമവുമായി വക്ഫ് ബോർഡ് മുന്നോട്ട് പോയി. എന്നാൽ 1995 ൽ കൊണ്ട് വന്ന വക്ഫുമായി ബന്ധപ്പെട്ട ഒരു നിയമം വളരേ ശ്രദ്ദേയമായിരുന്നു. അതേ പോലെ 2013 ൽ ഈനിയമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു. എന്നാൽ ഇത് വരെ ഈ നിയമങ്ങൾക്ക് അടിസ്ഥാനമായായിരുന്നു വക്ഫ് ബോർഡുകൾ പ്രവർത്തിച്ചിരുന്നത്.
നിരവധി സ്ഥലങ്ങൾ വക്ഫ് ബോർഡിന് കീഴിലുണ്ട്. 9.4 ലക്ഷം ഏക്കർ ഭൂമി ബോർഡിന്റെ അതീനതയിൽ വരുന്നുണ്ട്. 1.2 ലക്ഷം കോടി രൂപ ഏ മാനേജ്‌മെന്റ് നിയന്ത്രിക്കുന്നുണ്ട് എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലവിൽ പുറത്ത് വിട്ട കണക്ക്.
പുതിയ നിയമം
1. വെർബൽ ഡോക്യുമെന്റെഷൻ പറ്റില്ല
സാധാരണ നമുക്ക് നമ്മുടെ പ്രോപ്പർട്ടി മറ്റൊരു നൽകി എന്നതിന് കൃത്യമായ രേഖ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ വഖ്‌ഫ് ബോർഡിന് ഒരു പ്രോപ്പർട്ടി ധാനം ചെയ്യാൻ വെർബൽ സമ്മതം മതിയാകും... ആ നിയമം നിലവിലത്തെ അമേൻഡ്‌മെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട്.
2. മറ്റൊരു നിയമം.. മുമ്പ് ഏതൊരു വ്യക്തിക്കും അവരുടെ ഏത് പ്രോപ്പർട്ടിയും വക്ഫാക്കി മാറ്റാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അതിനു കഴിയില്ല. അഞ്ചു വർഷം മുസ്ലിമായി ജീവിച്ചവർക്ക് മാത്രമേ അവരുടെ സമ്പത്ത് വഖഫ് ആക്കി മാറ്റാൻ കഴിയുകയുള്ളൂ..ഏതൊരു വസ്തു എന്തിലും മാറ്റം വന്നിട്ടുണ്ട് അഥവാ, തന്റെ കീഴിലുള്ള നീക്കം ചെയ്യാൻ പുർണമായും സ്വാതന്ത്ര്യമുള്ള വസ്തുക്കൾ മാത്രമേ വഖ്‌ഫ് ചെയ്യാൻ കഴിയുകയുള്ളൂ...
3. പ്രൈവറ്റ് വഖ്‌ഫ് : ഒരാൾ വഖ്‌ഫ് ചെയ്യുമ്പോ അതിൽ നിന്നുമുള്ള നിശ്ചിത ശതമാനം വഖ്ഫ് പ്രവർത്തനത്തിലേക്കും ചെറിയ ശതമാനം സ്വന്തത്തിനും വേണ്ടി എടുക്കാവുന്നതാണ്. അതിന്റെ അവകാശി മരിച്ചാൽ അനന്തരർക്ക് പോകും.. എന്നാൽ തുടർച്ചവകാശി ഇല്ലെങ്കിൽ അവിടെ അവസാനിക്കും.. എന്നാൽ ഇതിലും ഒരു മാറ്റം കേന്ദ്ര സർക്കാർ കൊണ്ട് വന്നിട്ടുണ്ട്.. വിധവകളായ പെണ്ണിന് പെൺ മക്കളുണ്ടെങ്കിൽ അവർക്കും കൂടി പോകണം എന്നതാണ് നിയമം.
4. ഇത് വരെ വഖഫ് സ്വത്തുമായി ബന്ധപ്പെട്ട എല്ലാ സർവേകളും നടത്തിയിരുന്നത് സ്റ്റേറ്റ് കമ്മിറ്റിയാണ്.. എന്നാൽ അതിലും മാറ്റം വരാൻ പോകുകയാണ്. പുതിയ നിയമപ്രകാരം ഏത് ജില്ലയിലാണോ വഖഫ് സ്വത്തുക്കൾ ഉള്ളത് അവിടത്തെ കളക്ടറാണ് ഇതിന്റെ സർവ്വേയുടെ കാര്യങ്ങൾ ചെയ്യേണ്ടത്...ജില്ലാ അധികാരികൾക്ക് വഖഫ് സ്വത്തിൽ പ്രത്യേകമായ അധികാരങ്ങൾ നൽകുന്നതായി നമുക്ക് ഏ പുതിയ ബില്ലിൽ കാണാൻ കഴിയും.
5. വഖഫ് സ്ഥലമാണോ അല്ല സർക്കാർ സ്ഥലമാണോ എന്ന് ഒരു ഭൂമിയെ ചൊല്ലി ചർച്ച വന്നാൽ അതിന്റെ അന്ത്യ തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കാണ് നൽകിയിട്ടുള്ളത്. എല്ലാ പരിശോധിച്ചതിനനു ശേഷം കളക്ടറാണ് അതിലൊരു തീരുമാനമെടുക്കേണ്ടത്.
6. ഏതെങ്കിലും ഒരു ഭൂമി വക്ഫ് അധികാരത്തിലാണ് എന്ന് വകഫ് ബോർഡ് വിശ്വസിക്കുകയാണെങ്കിൽ അവിടെ ചെന്ന് അത് അന്വേഷിച്ച് അതിലൊരു തീരുമാനമെടുക്കാൻ വഖഫ് ബോർഡിന് അധികാരമുണ്ടായിരുന്നു. എന്നാൽ ആ അധികാരം പൂർണമായും എടുത്ത് കളയുന്നത്താണ് കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ നിയമം.
7. വഖഫുമായി ബന്ധപ്പെട്ട എന്ത് പ്രശനമാണെങ്കിലും അത് ചർച്ച ചെയ്യേണ്ടതും അതിലൊരു തീരുമാനമെടുത്തിരുന്നതും വഖഫ് ട്രൈബു ൺ ആയിരുന്നു. എന്നാൽ ഇതിന്റെ വിധി അവസാനമല്ലെന്നും മേൽ കോടതികൾക്ക് ഇതിന്റെ അധികാരങ്ങൾ വിട്ട് കൊടുക്കുന്നതുമാണ് അടുത്ത നിയമം.
8. വഖഫ് കൗൺസിലിൽ ഇത് വരെ ഉണ്ടായിരുന്നത് മുസ്ലിമീങ്ങളായ അംഗങ്ങൾ മാത്രമായിരുന്നു എന്നാൽ, ചുരുങ്ങിയത് 2 അമുസ്ലിം അംഗങ്ങൾ കൂടി ഇതിലേക്ക് ചേർക്കണമെന്ന് നിയമം വന്നിരിക്കുന്നു.
No comments:
Post a Comment