അസ്സലാമു അലെെകും വറഹ്മതുള്ളാഹി വബറകാതുഹു
അൽഹംദുലില്ലാഹ് അസ്സലാത്തു വസ്സലാമു അലാ സയ്യിദിനാ മുഹമ്മദിൻ (സ) വഅലാ ആലിഹി വസഹ്ബിഹി അജ്ഈൻ അമ്മാ ബഅ്ദ്
കലകളെ ആഭാസമാക്കിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ സർഗ വസന്തത്തിലൂടെ നേരിന്റെ വെളിച്ചവും ധാർമിക മൂല്യങ്ങളും പകരുന്ന സമസ്തയുടെ skssf ന്റെ സർഗ്ഗലയ വേദിയിൽ സമസ്ത തീർത്ത വിപ്ലവം എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം കിട്ടയതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു... നാഥന് ഒരായിരം സ്തുതി അൽഹംദുലില്ലാഹ്....
പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ തങ്ങളും മുത്ത് സ്വഹാബത്തും പഠിപ്പിച്ച വിശുദ്ധ ദീനുൽ ഇസ്ലാം ഒരു വള്ളി പുള്ളിക്ക് പോലും മാറ്റമില്ലാതെ അതിന്റെ യഥാർത്ഥ രൂപത്തിൽ ഇന്നും ഈ മണ്ണിൽ നില നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം സമസ്ത കേരള ജംഇയതുൽ എന്ന മഹിതമായ സംഘടന മാത്രമാണ്..
1926 ലാണ് സമസ്ത രൂപീകരിച്ചത്.. എന്തിനായിരുന്നു സമസ്ത ഉണ്ടാക്കിയത്. നമ്മൾ പഠിക്കണം. പാരമ്പര്യമായി മുസ്ലിം സമൂഹം അനുഷ്ഠിച്ച് പോന്നിരുന്ന ആചാരങ്ങളെ, വിശ്വസിച്ചിരുന്ന വിശ്വാസങ്ങളെ എതിർക്കുകയും ഇസ്ലാമിന്റെ ആദർശങ്ങളിലേക്ക് സ്വന്തം അഭിപ്രായങ്ങളെ കടത്താൻ ശ്രമിച്ച ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികളായ ഐക്യ സംഘത്തെയും, പുത്തനാശയക്കാരെയും തകർക്കാനായിരുന്നു ഈ പ്രസ്ഥാനം രൂപീകരിച്ചത്.. സമസ്ത എന്ന പ്രസ്ഥാനം പിറവി കൊണ്ടില്ലായിരുന്നുവെങ്കിൽ ഔലിയാക്കന്മാരെ ബഹുമാനിക്കുന്ന, നബി തങ്ങളുടെ മദ്ഹുകൾ പാടുന്ന യഥാർത്ഥ മുസ്ലിമീങ്ങൾ ഇവിടെ ഉണ്ടാകുമായിരുന്നില്ല.കയ്യിൽ തസ്ബീഹ് മാലയും, കഴുത്തിൽ നീണ്ടു നിൽക്കുന്ന പച്ച പുതപ്പും പുതച്ച് കള്ള ശൈഖുമാരും തരീഖതുകാരും മുസ്ലിം ഉമ്മതിന്റെ ഈമാനിനെ ചൂഷണം ചെയ്യാൻ ശ്രമിച്ചപ്പോൾ അത്തരം കള്ള തരീഖതുകളെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞു സമസ്ത കേരള ജംഇയത്തുൽ ഉലമ.
1951 സമസ്തയുടെ ചരിത്രത്തിലെ സുപ്രധാനമായ വർഷമാണ്. പത്തായിരത്തിലധികം മദ്റസകളും, ഒരു ലക്ഷം അധ്യാപകരും, 10 ലക്ഷത്തോളം വിദ്യാർത്ഥികളുമടങ്ങുന്ന മദ്രസ എന്ന അത്ഭുതകരമായ സംവിധാനത്തിനു ചുക്കാൻ പിടിക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടത് ഈ വർഷത്തിലാണ്. മത വിദ്യഭ്യാസ രംഗത്ത് മാത്രമല്ല പ്രൊഫഷണൽ കോളേജുകൾ, ഇഞ്ചിനിയറിങ് സ്ഥാപനങ്ങൾ, മത ഭൗധിക സാമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവകളിലൂടെ ഭൗതിക വിദ്യഭ്യാസ രംഘത്തും മുസ്ലിം ഉമ്മതിന്റെ വികാസത്തിന് വേണ്ടി സമസ്ത പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. കൃത്യമായ കാഴ്ചപ്പാടുകളോടെ, ഉത്തമമായ അക്കാദമിക് സംവിധാനത്തിലൂടെ ആരംഭിച്ച SNEC വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്.
ഇന്നേ വരെ മുസ്ലിം ഉമ്മത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെയെല്ലാം ധൈര്യസമേധം ഏറ്റെടുത്ത് നെഞ്ച് വിരിച്ചു നേരിട്ടു ഈ പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ..എതിരാളികൾക്ക് മുന്നിൽ ആദർശങ്ങൾ പണയം വെക്കാനോ മുഖം മറച്ച് തോറ്റോടാനോ വരേണ്ട ഗതികേട് സമസ്തക്ക് ഇതുവരെ ഉണ്ടായിട്ടില്ല. 1980 ക്രിസ്ത്യൻ പാതിരിമാർ മതം മാറ്റാൻ ശ്രമിച്ചപ്പോൾ, വിജ്ഞാനം കൊണ്ടും, ബുദ്ധി ശക്തി കൊണ്ടും ഈ സമുഹത്തിന് കാവലിരുന്നത് മഹാനായ ശംസുൽ ഉലമയാണ്. 2018 ൽ കേന്ദ്ര സർക്കാർ CAA പൗരത്വ ഭേദഗതി ബില്ല് പാസാക്കിയപ്പോൾ പിറന്ന വീണ മണ്ണിൽ നിന്നും കുടിയേറിപോകേണ്ടി വരുമെയെന്ന് ഭയന്ന വിശ്വാസികളെ കോഴിക്കോട് കടപ്പുറത്തേക്ക് വിളിച്ചു വരുത്തി നിങ്ങളുടെ രോമത്തിൽ തൊടാൻ ഒരാളെയും സമ്മതിക്കില്ലന്ന പ്രഖ്യാപനം വിശ്വസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. ലവ് ജിഹാദും, നാർകോട്ടിക് ജഹാദും, മാർക്ക് ജിഹാദുമെല്ലാം മുസ്ലിംകളുടെ മേൽ കുത്തി വെച്ച് സമൂഹത്തിൽ മത സ്പർദ്ധ ഉണ്ടാക്കാൻ നോക്കിയപ്പോഴെല്ലാം അനുയോജ്യമായ ഇടപെടലിലൂടെ മത സൗഹർദ്ധം കാത്ത് സൂക്ഷിച്ചത് നമ്മുടെ ഈ പ്രസ്ഥാനമാണ്.
ലോകത്തെ മുഴുവനും നിശ്ചലമാക്കിയ കൊറോണ വൈറസ് മനുഷ്യനെ വീടുകളിൽ തളച്ചിട്ടപ്പോൾ സ്വന്തം ശരീരം പോലും മറന്ന് സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന വിഖായ പ്രവർത്തകന്മാർ സമസ്ത വളർത്തിയെ ടുത്ത സന്നദ്ധ സേവകരാണ്. പ്രളയം വയ നാടിന്റെ മണ്ണിൽ കണ്ണീർ വിതച്ചപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാതെ ദുരന്തം വിതച്ച മണ്ണിലേക്ക് പാഞ്ഞെടുത്ത വിഖായ സംഘത്തിന്റെ പ്രവർത്തനത്തെ പ്രശംസിക്കാത്തവർ സമൂഹത്തിൽ ആരുമില്ല..വിവേകത്തോടെയും തന്ത്രപരമായും അള്ളാഹുവിന്റെ മാർഗത്തിലേക്ക് നിങ്ങൾ ആളുകളെ ക്ഷണിക്കണമെന്ന് ഖുർആനിക വാഖ്യത്തെ അന്വർതമാക്കി സുന്നി അഫ്കാർ, സത്യധാര, കുടുംബം, കുരുന്നുകൾ തുടങ്ങിയ മാസികകളിലൂടെ ദീനീ പ്രബോദനത്തിന്റെ കാലം തേടുന്ന വഴികൾ തീർക്കുകയാണ്.
പ്രിയമുള്ളവരെ ഞാൻ അവസാനിപ്പിക്കുകയാണ്.. ഇത് സത്യ പ്രസ്ഥാനമാണ്, സകല മേഖലകളിളും വിപ്ലവം സൃഷ്ടിക്കുന്ന ഇലാഹി പ്രസ്ഥാനം. ഇതിന്റെ പിന്നിൽ നാം അണി നിരക്കുക അല്ലാഹു തൗഫീഖ് നൽകട്ടെ...
No comments:
Post a Comment