എന്താണ് മൊസാദ്.....
ഏത് രാജ്യത്ത് ചെന്നും ആരെയും ഒരു ബുദ്ധിമുട്ട്മില്ലാതെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ ചാര സംഘടന മൊസാദ്.. 1972 ൽ ഒളിമ്പിക്സ് അരങ്ങേറുന്ന സ്ഥലത്ത് ഇസ്രായേലിന്റെ കായിക താരങ്ങളും അവിടേക്ക് എത്തി. എന്നാൽ സെപ്റ്റംബർ,5 ന് പുലർച്ച 4:30 ആയപ്പോൾ ഇസ്രായേൽ കായിക താരങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് 8 പേരടങ്ങുന്ന തീവ്രവാദികൾ കയറി വന്നു. അവർ ആദ്യം തന്നെ കായിക താരങ്ങളിൽ നിന്നുമുള്ള 2 ആളുകളെ വെടിവെച്ചു കൊല്ലുകയും 9 ആളുകളെ ബന്ധിയാക്കുകയും ചെയ്തു. പിന്നീടവർ ജർമനിയുമായി വിലപെഷൽ ആരംഭിച്ചു.അവർ മുമ്പിൽ വെച്ച ആശയം തീവ്രവാതികളുടെ കൂട്ടത്തിൽ പെട്ട ജയിൽ പുട്ടിയിട്ടവരെ മോചിപ്പിക്കണം എന്നതായിരുന്നു. അത് പോലെ ഒളിമ്പിക്സ് സ്ഥലത്ത് നിന്നും സുരക്ഷിതമായി കടന്ന് കളയാനുള്ള അവസരം ഒരുക്കണം എന്നതായിരുന്നു.
വളരെ ശ്രദ്ധയോട് കൂടെ തന്നെയായിരുന്നു ജർമനി തുടക്കത്തിൽ ഈ കാര്യങ്ങളെ സമീപിച്ചിരുന്നത്, വേണ്ടതായ എല്ലാ കാര്യങ്ങളും തുടക്കത്തിൽ തന്നെ അവർ കൈ കൊണ്ടിരുന്നു. ഈ വാർത്ത കിട്ടിയപ്പോൾ തന്നെ ഇസ്രായേൽ അതിനോട് പ്രതികരിച്ചത് ഞങ്ങളുടെ സൈന്യത്തെ അയച്ചു തടങ്കിൽ കിടക്കുന്ന ഞങ്ങളുടെ കായിക താരങ്ങളെ മോചിപ്പിക്കാം. പക്ഷെ ജർമൻ അത് വേണ്ട എന്ന് വെക്കുകയായിരുന്നു. പക്ഷെ ജർമന്റെ എല്ലാ പ്രധിരോദങ്ങളും പരാജയത്തിലായിരുന്നു. തടങ്കിൽ ഉണ്ടായിരുന്ന 9 പേരെയും തീവ്ര വാദികൾ കൊന്നു കളഞ്ഞു. ഈ വലിയ പരാജയം മൂലം വലിയ വിമർശനങ്ങളാണ് ജർമൻ കേൾക്കെണ്ടി വന്നത്. തങ്ങളുടെ രാജ്യത്തെ പ്രധിനിതീകരിച്ച് കൊണ്ട് കള്ളിക്കാനായി ചെന്നവരെ കൊലപ്പെടുത്തിയവരോട് കടുത്ത തിരിച്ചടി നൽകാൻ തന്നെ ഇസ്രായേൽ തീരുമാനിച്ചു. ഈ ദൗത്യം വിജയകരമാക്കാൻ മൊസാദിനെ ഏല്പിക്കുകയും ചെയ്തു. ദൈവ കോപം എന്ന് മിഷൻ തുടങ്ങി ഈ കൊല നടത്തിയവരെല്ലാം തിരഞ്ഞു പിടിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ കൊന്നൊടുക്കി.
ഇസ്രായേൽ രാജ്യം തുടക്കം കുറിക്കുന്നതിന് മുമ്പ് തന്നെ ചെറിയ രീതിയിൽ ചാർപ്രവർത്തങ്ങൾ ചെയ്ത് തുടങ്ങിയിരുന്നു മൊസാദ്. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നിരവധി ജൂതന്മാർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറി പാർത്തിരുന്നു.വിവിധ രാജ്യങ്ങളിൽ കിടക്കുന്ന ആളുകളെ ബന്ധപ്പെടുത്തി വിവരങ്ങൾ ശേഖരിച്ചു കൊണ്ട് തന്നെയായിരുന്നു ഈ മൊസാദിന്റെ തുടക്ക കാല പ്രവർത്തങ്ങൾ. വിവിധ രാജ്യങ്ങൾ ആളുകൾ ജൂതന്മാർ താമനിക്കുന്നത് അവർക്ക് വലിയ ഉപകാരമായി ത്തീർന്നു. അമേരിക്കയുടെ ചാര സംഘടനകളിൽ 20000 ത്തിലധികം ആളുകൾ നിലവിൽ ജോലി നടത്തുന്നു. പക്ഷെ മൊസാദിന് പിന്നിൽ വെറും 2000 പേർ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. എന്നിട്ടും അവർ ലോകത്തെ അത്ഭുതപ്പെടുത്തുന്നു സംഘമാണ്.
എന്തിനായിരുന്നു മൊസാദ് രുപീകരിച്ചത്.
അവരുടെ സ്ഥാപിത ലക്ഷം എന്താണ്. കൃത്യമായ ലക്ഷ്യത്തോട് കൂടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. അവരുടെ ഓരോ പ്രവർത്തനങ്ങളും അവരുടെ ലക്ഷ്യത്തിലേക്ക് എത്താൻ തന്നേയായിരുന്നു. ആദ്യത്തെ പ്രധാനമായ ലക്ഷ്യം ഇസ്രായേൽ സൈന്യത്തിനെതിരെ വരുന്ന എല്ലാ ശക്തികളെയും നിർദാക്ഷിണ്യം ഇല്ലാതാക്കുക എന്നത് തന്നെയാണ്. ജൂതന്മാരെ അക്രമിക്കുന്ന ഏതൊരു വെക്തിയേയും പിടിച്ചു കൊണ്ട് വന്ന് നിയമത്തിന്റെ മുമ്പിൽ ഹാജറാക്കുക എന്നതും അവർ ചെയ്യുന്ന മറ്റൊരു പ്രവർത്തനമാണ്.കൊല ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ വളരേ കൃത്യമായ പദ്ധതികൾ ആവിശ്കരിച്ചാണ് കൊലയ്ക്ക് അവർ മുതിരുന്നത്. അതിന്റെ സ്റ്റെപ്പുകൾ എന്തൊക്കെയാണ് എന്ന് വിവരിക്കാം...
1. പേര് നാമ നിർദേശം നൽകുക: ആരെയാണ് കൊല്ലുന്നത് എന്ന് കൃത്യമായി നാമ നിർദേശം നൽകും. ഇത് തയ്യാറാക്കുന്നത് വെക്തമായ കാരണത്തിന്റെ അടിസ്ഥാനത്തിലാണ്.
2. രണ്ടാമതയുള്ള അവരുടെ നീക്കം കൊല്ലാൻ ഉദ്ദേശിക്കുന്നയാളെ എങ്ങനെ വധിക്കുമെന്നതാണ്... എങ്ങനെയാണ് അയാളെ വധിക്കാൻ കഴിയുക എന്നതിനെ കുറിച്ചുള്ള പദ്ധതികളായിരിക്കും അവർ നടത്തുന്നത്.
3. മൂന്നാമാതായി അവർ കണ്ടെത്തിവെച്ചിറ്റുള്ള ഈ പദ്ധതിതിയെ അവരുടെ കമ്മിറ്റിയുടെ മുമ്പിൽ അവതരിപ്പിക്കുക എന്നതാണ്..വളരേ പ്രാർപ്തരായ ഇന്റലിജന്റ് വിഭാഗം ആളുകൾ ഉൾകൊള്ളിച്ചിറ്റുള്ള പ്രത്യക വിഭാഗത്തിനാണ് ഈ ചർച്ച വിട്ടു കൊടുക്കുന്നത്. ആ ചർച്ചയിൽ അവതരിപ്പിച്ച പദ്ധതി സ്വീകാര്യമായാൽ മാത്രമാണ് മുന്നോട്ടിറങ്ങാൻ കഴിയുകയുള്ളൂ..കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് ലഭിക്കാൻ അവരിൽ തന്നെ ഒരു വിഭാഗമായ കൈസരിയെ ഏൽപിക്കും...
4. എല്ലാവരും തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഇസ്രായേൽ മറ്റൊരു സന്നദ്ധ വിഭാഗമായ കൈസരിയെ അവർ ഈ ടാർഗറ്റ് ഏൽപിക്കും. അവരാണ് തുടർന്നുള്ള കാര്യങ്ങൾ ചെയ്യുക. വലിയ നേതാക്കളുടെ പോലും ഇടപെടൽ മൂലമായിരിക്കും ഈ ദൗത്യം നിർവഹിക്കപ്പെടുന്നത്.
No comments:
Post a Comment