1997 സെപ്റ്റമ്പർ 27 സമയം രാവിലെ 10 മണിക്ക്. ജോർദാൻ തലസ്ഥാന നഗരിയായ അമ്മാനിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് രണ്ട് പേർ ഖാലിദ് മിഷ്അലിനെ കാത്ത് നിന്നു. കാറിൽ വന്നിറങ്ങിയ മിഷ്അലിനെ അവർ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. ഖാലിദ് മിഷ്അൽ കാറിൽ നിന്നും ഇറങ്ങു ഓഫിസിലേക്ക് പ്രവേശിച്ചു. പെട്ടന്ന് അവരിൽ നിന്നും ഒരാൾ കയ്യിലെ ബാണ്ടേജിനുള്ളിൽ ഒളിപ്പിച്ചിരുന്ന കണ്ടെയ്നർ പുറത്തെടുത്തു. മിഷ്അലിന്റെ ചെവി പുറത്തേക്ക് അതി ശക്തമായി സ്പ്രൈ ചെയ്ത ശേഷം അമ്മാനിലെ തെരുവിലൂടെ ഓടി. ഹമാസ് പോരാട്ട ചരിത്രങ്ങളിൽ കണ്ട ഏറ്റവും വലിയ കൊലപാതക ശ്രമമായിരുന്നു അത്. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇസ്രായേൽ ചാര സംഘടനയായ മൊസാദായിരുന്നു.
യഹ്യ സിൻവാറിന്റെ മാരണത്തിനു ശേഷം ഹമാസിനെ ആര് നയിക്കുമെന്ന ചർച്ചകൾ നടക്കുമ്പോൾ മേൽ പറയപ്പെട്ട സംഭവവും ആളുകൾ വീണ്ടും ചർച്ച ചെയ്യുകയാണ്. കാരണം യഹ്യ സിനവാറിന്റെ പിൻഗാമി ഖാലിദ് മീശൽ.
നേതാക്കൾ കൊല്ലപ്പെടുന്നത് ഹമാസിന് പുത്തരിയല്ല. സ്ഥാപക നേതാവ് മുതൽ യഹ്യ സിൻവാർ വരെ നീണ്ടു നിൽക്കുന്നു ആ ലിസ്റ്റുകൾ. വീൽ ചെയറിൽ മാത്രം സഞ്ചരിച്ചുന്ന ഹമാസ് സ്ഥാപകനായ യാസീനിനെ പള്ളിയിൽ നിന്നും മടങ്ങുമ്പോൾ ബോംബിട്ട് കൊല്ലുകയായിരുന്നു. അതിനു പിന്നാലെ രണ്ടു മാസത്തിനുള്ളിൽ ഹമാസ് തലവൻ അസീസിയെയും ഇസ്രായേൽ വകവരുത്തി.ഗാസ മുൻ പ്രധാന മന്ത്രിയും ഹമാസ് തലവനുമായിരുന്ന ഇസ്മായിൽ ഹനിയ്യയെ കഴിഞ്ഞ ജൂലൈ 31 ന് ഇറാനിലെ തെഹ്റാനിൽ വെച്ചായിരുന്നു കൊലപ്പെടുത്തിയത്. സോലിക് അബ്രോരി ലബിനാനിലും കൊല ചെയ്യപ്പെട്ടു.ഇങ്ങനെ നീണ്ടു കിടക്കുന്നു ഹമാസ് കൊല ചെയ്ത തള്ളിയ ഹമാസ് നേതാക്കളുടെ നീണ്ട നിര.
ഓരോ നേതാക്കൾ കൊല്ലപ്പെടുമ്പോഴും ഹമാസ് തകരുകയല്ല, കൂടുതൽ കരുത്താർജിക്കുകയാണ്. ചെറുത്ത് നിൽപ്പിന് കോപ്പ് കൂട്ടുകയും ചെയ്യുന്നു. ഇനി യഹ്യ സിൻവാറിന് ശേഷം ആരായിരുക്കും ആ തലപ്പത്തു വരിക. ഗാസ കേന്ദ്രീകരിച്ചുള്ള നേതാവ് വേണമോ അല്ല ഖത്തർ കേന്ദ്രീകരിച്ച നേതാവ് വേണമോ എന്ന ചേർച്ചയായിരുന്നു ഉയർന്നത്.ഒടുവിൽ ഇപ്പോൾ നടക്കുന്ന പ്രശനങ്ങളിൽ അന്തർദേശീയ തലത്തിൽ അംഗീകരിക്കുന്ന നേതാവ് വീണമെന്ന അഭിപ്രായത്തിലേക്ക് സംഘടന നേതൃത്വം എത്തിയിരിക്കുകയാണ്. ഇസ്മായിൽ ഹനിയ്യയെ പോലെ ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നേതാവാണ് ഖാലിദ് മീശൽ. ഹമാസിന്റെ മുൻ പോളിറ്റികൾ തലവനായിരുന്ന മിശേൽ ഇസ്രായേലിന്റെ വധ ശ്രമത്തെ അതിജയിച്ച് അന്തർ രാജ്യ ശ്രദ്ധ നേടിയ വെക്തിയാണ്.
1997 ൽ ഹമാസ് രാഷ്ട്രീയ കാര്യ തലവനായിരിക്കെയാണ് മിഷേലിനെ ഇസ്രായേൽ ചാര സംഘടനയായ മോസാദിന്റെ ചാരന്മാർ കൊല്ലാൻ നോക്കിയത്. ജോർദാനിലെ അമ്മാനിലുള്ള ഓഫിസിന്റെ പുറത്ത് വെച്ചായിരുന്നു വധിക്കാൻ ശ്രമിച്ചത്.അന്നും നൈതന്യാഹു തന്നെയായിരുന്നു ഇസ്രയിൽ പ്രധാന മന്ത്രി. ഇസ്രായേലിന്റെ ഈ ക്രൂരതയെ ജോർടാൻ നേതാവ് ഹുസൈനി അതി ശക്തമായി എതിർത്തു. വിഷത്തിനു മറു മരുന്ന് നൽകിയല്ലെങ്കിൽ ഇസ്രായേലുമായുള്ള സമാധാന ഉടമ്പടികളിൽ നിന്നും ജോർദാൻ പിൻ വലിയുമെന്ന് ഹുസൈന് രാജാവ് നിലപാടെടുത്തു. പശ്ചിമീഷ്യയിലെ ശക്തനായ നേതാവായിരുന്ന ഹുസൈൻ രാജാവിന്റെ ആവശ്യത്തിനു മുന്നിൽ ഇസ്രായേൽ നു ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.
വിഷത്തിന്റെ മറു മരുന്ന് അവർക്ക് നൽകേണ്ടി വന്നു. ഇതോടെ മിഷേലിന് കിട്ടിയത് താര പരിവേഷമായിരുന്നു. ആ മിഷേലാണ് ഹമാസിന്റെ പ്രതിസന്ധി കാലത്ത് നയിക്കാനായി എത്തുന്നത്. യഹ്യ സിൻവറിന്റെ സഹോദരനും ഹമാസ് സൈനിക കമാന്ററുമായ മുഹമ്മദ് സിൻവ, പൊളിറ്റിക്കൽ ബ്യുറോ ഡെപ്യുട്ടി ചീഫ് മൂസ അബു മർസൂക് സിൻവാറിന്റെ ഡെപ്യുട്ടിയായ കലീൽ അൽ ഹയ്യ എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഉണ്ട്.
എന്നാൽ ഇസ്രയിൽ ബന്ധികളുടെ കാര്യത്തിലും, സമാധാന ചർച്ചകളിലും ഉത്തരവാദിത്വം നൽകി ഖാലിദ് മിഷേലിനെ ആക്ടിങ് തലവനായി തീരുമാനിച്ചുവെന്ന് ലബനാൻ ആസ്ഥാനമായ എൽമിസി ന്യുസ് പുറത്ത് വിട്ടു. മിതവാദിയായ മിഷേലിന് ഇപ്പോഴുത്തെ പ്രശനങ്ങളിൽ നിന്ന് ഹമാസിനെ രക്ഷിക്കാനും ഗാസയെ സംരക്ഷിക്കാനും കഴിയുമെന്നാണ് നേതാക്കൾ വിശ്വസിക്കുന്നത്.
No comments:
Post a Comment