Tuesday, 15 October 2024

മാതൃകാപരവും പ്രചോദനവുമായ രതൻ ടാറ്റയുടെ ജീവിത കഥ

  emiratesjobz       Tuesday, 15 October 2024

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുമ്പയിലെ ക്രോം സ്റ്റു‍‍ഡിയോയിലെ സ്റ്റോർ മാനേജർക്ക് ഒരു ഫോൺ കോൾ വന്നു.  കൊളാബയിൽ ഒരു ഉന്നത ബിസ്നസ്കാരന്റെ വീട്ടിലേക്ക് ഒരു പുതിയ ടി വി ‍ഡെലിവർ ചെയ്തിറ്റുണ്ട്. അത് ഇൻസ്റ്റോൾ ചെയ്യണം. ബോളിവു‍ഡ് താരങ്ങളും, വലിയ പണക്കാരും, മറ്റു താരങ്ങളും താമസിക്കുന്ന ഇടമാണ് കൊളാബ. ഏരിയ മാനേജർക്ക് നിർ​ദേശം കൊടുത്തു. മൂന്ന് പേർ അടങ്ങുന്ന സംഘം അവിയെ എത്തി. അവിടെ ചെന്നവർ പ്രതീക്ഷച്ചത് വലിയ മണിമാളികയും സെക്യൂരിറ്റിയുമാണ്. പക്ഷെ അതൊരു പഴയ ബ​ഗ്ലാവായിരുന്നു. സൗകര്യം നിറഞ്ഞ ആഡംബര സംവിധാനമുള്ള ബം​ഗ്ലാവായിരിക്കുമെന്ന പ്രതീക്ഷയിൽ അകത്ത് ചെന്ന ‍ജോലിക്കാരിൽ വലിയ നിരാശയാണ് ഉണ്ടായത്. പഴയ ഫർണിച്ചറുകൾ പഴയ ടി വി ഉപയോ​ഗിക്കാൻ  ഇനി സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് വീടിന്റെ ഒരു മൂലയിൽ എടുത്ത് വെച്ചിരിക്കുന്നു. പുതിയ കെട്ടിൽ എടുത്ത് വെച്ചിരിക്കുന്നത് 35 ന്റെ ഇഞ്ചിന്റെ സോണി കമ്പനിയുടെ ചെറിയ ടി വിയാണ് ഉണ്ടായിരുന്നത്.


ജോലിക്കാർ ആലോചിച്ചു പണക്കാർ മാത്രം താമസിക്കുന്ന ഈ കോളനിയിൽ ഇത്രയും സിമ്പിളായി ജീവിക്കുന്നവരോ ആരാണത്. ടി വി ഫിറ്റ്‌ ചെയ്ത് കഴിഞ്ഞപ്പോൾ വീട്ടുമസ്തൻ വന്നു. നിർമലമായ ചിരിയോടെയാണ് അയാൾ വരുന്നത്. ടി വി ഫിറ്റ്‌ ചെയ്യാൻ വന്നവർക്ക് കുടിക്കാൻ ചായ കൊടുത്തു. അത് മറ്റാരുമായിരുന്നില്ല.

ലോകത്തെ ഏറ്റവും ബ്രഹത്തായ 5 സ്റ്റാർ ഹോട്ടൽ ശ്രംഖലയുടെ ഉടമ. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ നെട്ടെല്ല്. ഇന്ത്യ കണ്ട ഏറ്റവും വിജയിച്ച സംരംഭകൻ, ലോകത്തെ ഏറ്റവും  വലിയ കാർ ബ്രാൻഡുകളുടെ ഉടമ, നിരവധി എയർക്രാഫ്റ്റും പ്രൈവറ്റ് ജെറ്റും സ്വന്തമായുള്ളയാൾ ഇങ്ങനെയുള്ള എല്ലാ വിജയവും നേടിയ എന്നാൽ നിത്യ ജീവിതത്തിൽ ഇക്കണോമിക് ക്ലാസിൽ സഞ്ചരിക്കുന്ന, ലോക്കൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന എല്ലാം ഉണ്ടായിട്ടും ആഡംബരങ്ങൾ ഒഴിവാക്കി ജീവിക്കുന്ന രഥൻ ടാറ്റയായിരുന്നു.

വാക്കുകളെ കൊണ്ടോ, ഡയലോഗുകളെ കൊണ്ടോ അല്ല, സ്വന്തം ശരീരം കൊണ്ട് ചെയ്ത് കാണിച്ച് ജീവിച്ചു കാണച്ച് ഒരു രാജ്യത്തിനു മുഴുവനും പ്രതീക്ഷയായി ജീവിച്ചു തീർത്ത മനുഷ്യനാണയാൾ. സ്വാതന്ത്രത്രത്തിന് ശേഷമുള്ള ഇന്ത്യയിൽ വെറും രണ്ട് പേർ മാത്രമേ നമുക്ക് അങ്ങനെയൊരു ജീവിതം നയിച്ചു എന്ന് ചൂണ്ടികാണിക്കാൻ കഴിയുകയുള്ളു. ഒന്ന് എ പി ജെ അബ്ദുൽ കലാമും മറ്റൊന്ന് രതൻ റ്റാറ്റയുമാണ്. ആഴത്തിലുള്ള അറിവും അളവറ്റ ധനവും, അധികാരവും ഉണ്ടായിട്ടും ആരാവങ്ങളിൽ നിന്നും മാറി നിന്ന് അഹങ്കാരവും ആർഭാടവുമില്ലാതെ ലളിതവും അങ്ങേയറ്റം അനുകമ്പയുടെയും ജീവിച്ച രതൻ. രത്നം പോലെ വിശുദ്ധിയുള്ള ഒരു മനുഷ്യൻ.

ഡിസംബറിലെ ഒരു തണുത്ത പുലർ കാലത്ത് മുംബയിലെ ഒരു നഗരത്തിൽ ജനിച്ച ഈ മനുഷ്യൻ  ലോകത്ത് നിന്നും ഇന്ന് മറഞ്ഞു പോയിരിക്കുന്നു. വിനയം വെക്തയും, ധൈര്യവും ഒരു നേതൃത്വത്തിനു എപ്പോഴും ഉണ്ടായിരിക്കേണ്ട മൂന്നു യോഗ്യതയാണിത്. എന്നാൽ ഈ യോഗ്യതകളെല്ലാം സമ്മേളിച്ച ഒരു മനുഷ്യനാണ് റ്റാറ്റ. മുന്നിലുള്ള പാഥ കണ്ടു അതിലുടെ നടക്കുന്ന മനുഷ്യനല്ല അയാൾ. മറിച്ച് വഴികളില്ലാത്തിടത്ത് പുതിയ പാഥകൾ വെ mട്ടിയുണ്ടാക്കുന്നയാളാണ്. വിനയവും, കാഴ്ചപാടുകളും, ബിസിനസ് രംഗത്തെ കഴിവുറ്റ മുന്നേറ്റവുമാണ് രഥൻ ടാറ്റയെ ലോകത്ത് ശ്രദ്ധിക്കപെടുന്ന വെക്തിയാക്കി മാറ്റുന്നത്.


ജനനവും വിദ്യാഭ്യാസവും 

മുമ്പയിലാണ് രതൻ റ്റാറ്റ ജനിക്കുന്നത്. ടാറ്റ കമ്പനിയുടെ സ്ഥാപകാനായ ജംഷീജി ടാറ്റയുടെ കൊച്ചു മകനായാണ് അയാൾ ജനിക്കുന്നത്. സമ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന കുടുംബങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നുന്നില്ല. തന്റെ പത്താം വയസിൽ മാതാപിതാക്കൾ പരസ്പരം വേർ പിരിഞ്ഞു. ശേഷം രഥൻ ടാറ്റയെ വളർത്തിയത് അദ്ദേഹത്തിന്റെ മുത്തഷിയായിരുന്നു. ആ കാലഘട്ടത്തിൽ വിവാഹ മോചനം എന്നത് ഒരു പുതുമയുള്ളതും കൗതുകമുള്ളതുമായിരുന്നു. അത് കൊണ്ട് തന്നെ മാതാ പിതാക്കളുടെ വേർപിരിയൽ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത് രഥൻ തന്നെയായിരുന്നു. ആ കാരണം പറഞ്ഞു അദ്ദേഹത്തിന്റെ കൂട്ടുകാർ സ്കൂളിൽ പരിഹസിക്കാനും കളിയാക്കാനും തുടങ്ങി. എന്നാൽ അവരോട് കയർത്ത് സംസാരിക്കാനോ അടി കകൂടാനോ രതൻ ഒരിക്കലും പോയില്ല.

ഭാവിയിൽ ഒരു വലിയ ആർക്കിടെക്ട് ആകാനായിരുന്നു രഥനിന്റെ ഏറ്റവും വലിയ ആഗ്രഹം എന്നാൽ തന്റെ മാതാപിതാക്കൾ ആ ആഗ്രഹത്തോട് കൂടെ നിന്നില്ല. തന്റെ മൂത്തശ്ശി മാത്രം ആ ആഗ്രഹത്തോട് ചേർന്ന് നിന്ന് അവന് വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് കൊടുത്തു. അങ്ങനെ ആർക്ടെക്ട് പഠിക്കാനായി അമേരിക്കയിലെ കോണൽ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ചേർന്നു.രണ്ട് വർഷത്തിന് ശേഷം അയാൾ ആ ബിരുദവും നേടി.അതേ വർഷം തന്നെ ജോലിയും ലഭിച്ചു. പിന്നീടുള്ള തന്റെ ജീവിതം അമേരിക്കയിലെ ലോസ് ഏഞ്ചൻസിലായിരുന്നു. ജോലി ചെയ്ത് സമ്പാദിച്ച് ഒരു കാർ വാങ്ങി. മെല്ലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലുമായി.

പെട്ടന്നാണ് രഥനിന് ഒരു ഫോൺ കാൾ വന്നത്. മുത്തശ്ശിക്ക് സുഖമില്ല. നാട്ടിലേക്ക് പോകണം. അയാൾ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. മുത്തശ്ശിയുടെ ആരോഗ്യം വളരേ മോശമായത് കൊണ്ട് തന്നെ കുറച്ചു കാലം നാട്ടിൽ തന്നെ മുത്തശ്ശിയുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചു. താൻ സ്നേഹിക്കുന്ന പെണ്ണിനെയും ഇന്ത്യയിലേക്ക് ക്ഷണിച്ചെങ്കിലും മാതാപിതാക്കൾ സമ്മതിക്കാത്തത് കൊണ്ട് അവൾ വന്നില്ല. എന്ന് മാത്രമല്ല അവളെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.

തന്റെ കുടുംബ ബിസിനസിന്റെ ഭാഗമായി തന്നെ പ്രവർത്തിക്കാനായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ തീരുമാനം. അങ്ങനെ ടാറ്റ സ്റ്റീൽ കമ്പനിയിൽ ചെറിയ തൊഴിലാളിയായി ജോലിയിൽ കയറി.തന്റെ അറിവും, നേതൃത്വ പാടവം കൊണ്ട് കമ്പനിയിലെ ഉയർന്ന പദവികളിലേക്ക് രതനെ നിയമിച്ച് കൊണ്ടിരുന്നു. അതിനിടയിൽ ടാറ്റ കമ്പനി ഇന്ത്യയിൽ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പായി മാറി. രഥൻ ടാറ്റ കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.1991 ൽ ഇന്ത്യയുടെ സുദാര്യ വത്കരണത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര കമ്പനികളിൽ നിന്നും  കച്ചവടത്തിനായി പലതും ഇന്ത്യയിൽ എത്തി. ഈ കമ്പനികളുടെ രംഗപ്രവേശനം ടാറ്റ കമ്പനിയുടെ വരുമാനത്തിൽ വലിയ തകർച്ച ഉണ്ടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ട രതൻ ടാറ്റ ആലോചനയിലായി. ഇങ്ങനെ പോയാൽ കമ്പനിക്ക് വലിയ തകർച്ച നേരിടേണ്ടി വരുമെന്ന് മനസ്സിലാക്കിയ ടാറ്റ തന്റെ കമ്പനിയെ ഇന്റർനാഷണൽ കമ്പനിയാക്കി മാറ്റാൻ തീരുമാനിച്ചു. വിവിധ കമ്പനികളെ പണം കൊടുത്ത് വാങ്ങിയും, കരാറിലേർപ്പെട്ടും ടാറ്റ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു.

ടാറ്റ കമ്പനി കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുമായിരുന്നെങ്കിലും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളിൽ നിന്നും വാഹനത്തിന്റെ ഭാഗങ്ങൾ കൊണ്ട് വന്നായിരുന്നു അതിന്റെ നിർമാണം നടത്തിയിരുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ മുഴുവനായും ഒരു വണ്ടി നിർമിക്കുന്ന സംരംഭം അതായിരുന്നു രഥൻ ടാറ്റയുടെ സ്വപ്നം. പലരോടും ഈ കാര്യം പറഞ്ഞപ്പോൾ അവരെല്ലാം നടക്കില്ലെന്ന് പറഞ്ഞു പരിഹസിച്ചു. പക്ഷെ അയാളുടെ നിശ്ചയദാർഢ്യം കൊണ്ട് വിജയം കണ്ടു.1998 ൽ ആ കാർ പുറത്തിറങ്ങി. പൂർണമായും ഇന്ത്യയിൽ നിർമിച്ച വണ്ടിക്ക് ഇന്ദിക്ക എന്ന പേര് നൽകി. പക്ഷെ വിചാരിച്ചത് പോലെ കാര്യം നടന്നില്ല. കാർ വിപണിയിൽ ടാറ്റ കമ്പനിക്ക് വൻ നഷ്ടമുണ്ടാവാൻ തുടങ്ങി. ഇത് കമ്പനി മൊത്തത്തിൽ തന്നെ ബാധിക്കാൻ തുടങ്ങി... നീണ്ട ആലോചിനയ്ക്ക് ശേഷം തന്റെ കാർ ഷെഡ് വിൽക്കൻ തീരുമാനിച്ചു...തന്റെ കമ്പനി ബി ഫോഡിന് വിൽക്കാൻ തീരുമാനവുമായി... നീണ്ട ചർച്ചകൾകളും മീറ്റിംഗുകളും നടന്നു. വാങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാകാൻ അടുത്തപ്പോൾ ബി ഫോഡിന്റെ പരിഹാസത്തിന്റെ ചില വാക്കുകൾ രതൻ ടാറ്റയെ കമ്പനി വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും പിറ mകോട്ടടിച്ചു. ഇത് ഞാൻ വിൽക്കില്ലെന്നും എന്ത് വില കൊടുത്തും ഞാൻ ഈ സ്വപ്നം സാധ്യമാക്കുമെന്നും അയാൾ നിശ്ചയിച്ചു.

അങ്ങനെ ഇന്റിക്കയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചായി രതന്റെ ചിന്ത..3 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഇന്റിക്കയുടെ പുതിയ മോഡലിൽ ഇന്റിക വി ടു പുറത്തു വിട്ടു. അതിന്റെ ഫലം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ടാറ്റ മോട്ടർസിന്റെ ലാഭം കുത്തനെ ഉയർന്നു.പക്ഷെ അമേരിക്ക സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്ന സമയമായിരുന്നു അത്.. സാമ്പത്തിക പ്രയാസം നേരിട്ട കമ്പനികളിൽ ഫോർഡും ഉണ്ടായിരുന്നു. അവർ അവരുടെ ആഡംഭര കാറായ ജാഗ്വാർ ലാൻഡ്രോവർ ഡിവിഷൻ വിൽക്കാൻ തീരുമാനിച്ചു. അത്  വാങ്ങിയത് സാക്ഷാൽ രഥൻ ടാറ്റയായിരുന്നു.

ടാറ്റ ഗ്രൂപ്പ്‌

ഇന്ന് ലോകത്ത് ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ടാറ്റ ഗ്രൂപ്പ്‌. 100 രാജ്യങ്ങളിൽ ഇന്ന് ടാറ്റ കമ്പനിയുടെ വിവിധ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ആസ്തി 72,75,14,76,00 ഇന്ത്യൻ രൂപയാണ്. ടാറ്റ ഗ്രൂപ്പിന്റെ പല ബ്രാഞ്ചുകളിലായി ഏഴരലക്ഷം ആളുകൾ ജോലി ചെയ്യുന്നു. ഇത്രയേറെ ആസ്തികൾ ഉണ്ടെങ്കിൽ പോലും, ഈ കമ്പനിയുടെ ലാഭത്തിന്റെ നല്ലൊരു ശതമാനം സമ്പത്ത് ചാരിറ്റി പ്രവർത്തങ്ങൾക്ക് വേണ്ടി നീക്കി വെക്കുന്നു.

logoblog

Thanks for reading മാതൃകാപരവും പ്രചോദനവുമായ രതൻ ടാറ്റയുടെ ജീവിത കഥ

Previous
« Prev Post

No comments:

Post a Comment