അസ്സലാമു അലൈകും വരഹ്മതുല്ലഹി വബറകാതുഹു.
അൽഹംദുലില്ലാഹ്, അസ്സലാത്തു വസ്സലാമു അലാ റസൂലില്ലാഹി സല്ലല്ലാഹു അലൈഇവ സല്ലം, വഅലാ ആലിഹി വസഹ്ബിഹി വസല്ലം, അമ്മാ ബാദ്….
തിരു നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഇവ സല്ലമ തങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലോക്തത്തെ എല്ലാ ഭാഗങ്ങളിൽ അതി വിഭുലമായി ജന്മ ദിനം ആഘോശിക്കുമ്പോൾ അതിൽ ഒരു കണ്ണിയാകാൻ വേണ്ടി………(മദ്രസയുടെ പേര്)..... നടക്കുന്ന ഈ മീലാദ് പരിപാടിയിൽ പ്രവാചകൻ വിശ്വ വിമോചകൻ എന്ന വിഷയത്തിൽ അൽപം നിങ്ങളുമായി സംസാരിക്കുകയാണ്…. അള്ളാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ..
പ്രിയപ്പെട്ടവരെ……
ലോകത്തിന്റെ തുടക്കം മുതൽ ഇന്നേ വരെയുള്ള വിവിധ കാല ഘട്ടങ്ങളിലായി വിശുദ്ധമായ ദീനുൽ ഇസ്ലാമിന്റെ സുന്ദരമായ ചര്യ പഠിപ്പിച്ചു കൊടുക്കാനും ആളുകളെ നന്മയുടെ വഴിയിലേക്ക് നയിക്കുവാനും ലോകത്തിന്റെ സൃഷ്ടാവ് അള്ളാഹു സുബ്ഹാനവു വതആല ഒരുപാട് അമ്പിയ മുർസലീങ്ങളെ ഈ ലോകത്തേക്ക് നിയോഗിച്ചിട്ടുണ്ട് . ആ അമ്പിയ മുർസലീങ്ങളിൽ ഏറ്റവും അനുഗ്രഹീതൻ ഹബീബ് മുഹമ്മദ് മുസ്തഫ (സ) തങ്ങളാണ് എന്നതിൽ ഒരു സംശയവും ഇല്ല. മറ്റുള്ള നബിമാരേക്കാൾ നമ്മുടെ നബിക്ക് മഹത്വമുണ്ട്, പ്രധാന്യമുണ്ട്, ശ്രേഷ്ഠതയുണ്ട്. എല്ലാ നബി മാരെയും അള്ളാഹു അയച്ചത് അവരുടെ സ്വന്തം സമുദായത്തിലേക്ക് മാത്രമാണ് പക്ഷെ ഹബീബ് റസൂലുള്ള തങ്ങൾ എല്ലാ നബിമാരിലേക്കും നിയോഗിക്കപെട്ടവരാണ്.
ارسلت الى الناس كافة
സകല സൃഷ്ടി ജന്തു ജാലങ്ങൾ നിയോഗിക്കപ്പെട്ടവരാണ് എന്ന് വസ്തുത നബി തങ്ങൾ തന്നെ ലോകത്തോട് വിളിച്ചു പറയുന്നുണ്ട്.
പ്രിയമുള്ളവരെ,
എന്താണ് നമ്മുടെ നബിയുടെ മഹത്വം, അത് നമ്മൾ അറിയണ്ടേ? അതൊരു കടമയല്ലേ.. എന്നാൽ നബി തങ്ങളുടെ മഹത്വം ഒരാൾ പഠിക്കാൻ വേണ്ടി ഉദ്ദേശിച്ചാൽ ആ പഠനം അയാൾക്ക് പുർത്തിയാക്കാൻ ഒരിക്കലും കഴിയുന്നതല്ല. ഒരിക്കൽ ആയിഷ ബീവി ( റ) അടുത്ത് ചില ആളുകൾ ചോദിക്കുകയാണ്.. പ്രവാചകന്റെ പ്രിയപ്പെട്ട പത്നി ആയിശാ….ഞങ്ങൾ നബി തങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടി വന്നതാണ്. എന്താണ് നബി തങ്ങളുടെ സ്വഭാവം.. ആയിഷ ബീവിയിൽ അവർ പ്രതീക്ഷിച്ചത് ഒരു നീണ്ട മറുപടിയായിരുന്നു.പക്ഷെ ആയിഷ ബീവി പറഞ്ഞു “خلقه قرءانا” ആ സ്വഭാവം ഖുർആൻ.. ഈ ഒരു മറുപടിയിൽ എല്ലാം ഒതുങ്ങി കിടക്കുന്നുണ്ട്, എന്തായിരുന്നു തിരു നബിയുടെ സ്വഭാവം..
ഖുർആൻ സ്പഷ്ടമായും മുസ്ലിം സമൂഹത്തോട് എന്താണോ, എങ്ങനെയാണോ ജീവിക്കാൻ നിർദേശിച്ചത് ആ ജീവിതം വള്ളി പുള്ളിക്ക് പോലും വിത്യാസമില്ലാതെ ജീവിതത്തിൽ വരച്ചു ഹബീബ് റസൂലുല്ലാഹി (സ). കാരുണ്യത്തിന്റെ സുന്തരമായ വഴികൾ ആ ജീവിതത്തിൽ വെട്ടി തുറന്നു. സഹായവുമായി തന്റെ അരികത്തു വരുന്ന ഒരാളെയും മടക്കി അയച്ചില്ല മുത്ത് റസൂൽ. കണ്ണിൽ കണ്ണ് നീര് ഒഴുകുന്നവന്റെ കണ്ണിൽ സമാധാനം കാണിച്ചു കൊടുത്തു. പരിഹസിക്കുന്നവർക്കും, ഉപദ്രവിക്കുന്നവർക്കും, മനുഷ്യന്റെ അഭിമാനത്തെ പിച്ചി ചീന്തും വിധം മനുഷ്യ മദ്ധ്യേ അവഹേളനം നടത്തുന്നവർക്കും ചിരിച്ചു കൊണ്ട് മറുപടി പറയേണ്ടത് എങ്ങനെയാണ് എന്ന് കാട്ടി കൊടുത്ത് ഹബീബ് രസുലുല്ലാഹി.
ലോകത്ത് കടന്ന് വന്നിട്ടിള്ള മുഴുവൻ ചരിത്രകാരന്മാരുടെയും ചരിത്രം മുഴുവനും വായിച്ചു നോക്കുകയാണെങ്കിലും, നബി തങ്ങളെ പോലെ സൗമ്യമായ സ്വഭാവത്തിന്റെ ഉടമയെ കണ്ടെത്തുക അസാധ്യമാണ്. പിറന്ന വീണ് മക്ക മണ്ണിൽ ജീവിക്കാൻ സമ്മതിക്കാത്തവരായിരുന്നു മക്കയിലെ മുശ്രിക് സമൂഹം. കല്ലെറിഞ്ഞു, പരിഹസിച്ചു, ആട്ടിയോടിച്ചു. വീടും നാടും കുടുംബവും സമ്പത്തും വിട്ടെറിഞ്ഞ് മദീനത്തേക്ക് അവർ യാത്രയായി.വർഷങ്ങൾക്ക് ശേഷം മക്ക തിരിച്ചു പിടിച്ചു മിന്നും വിജയത്തോടെ മക്കയിലേക്ക് തിരിച്ചു വന്നപ്പോൾ മക്കകാരോട് നടത്തിയ പ്രതികരണം ചരിത്ര താളുകളിൽ എന്നും ചേർത്ത് വെക്കേണ്ടതാണ്. ആളുകളെ നിർബന്ധിപ്പിക്കാതെ തന്നെ ഇസ്ലാമിലേക്ക് സ്വാഗതം ചെയ്തു. ഇസ്ലാം സ്വീകരിക്കാത്തവർക്ക് അടക്കത്തോടെയും ഒതുക്കത്തോടെയും കഴിയാൻ അവസരം നൽകി. ബന്ധികളെ മോചിപ്പിച്ചു. മുഖം നോക്കാതെ തെറ്റുകൾക്ക് മാപ്പ് നൽകി.
അതിനാകാളേറെ അത്ഭുതം, കഅബയുടെ താക്കോൽ നബി തങ്ങളുടെ കയ്യിൽ വന്നപ്പോളായിരുന്നു. ആ താക്കോലിന്റെ ചുമതല ആരെ ഏല്പിക്കുമെന്ന് എല്ലാവരും ഉറ്റ് നോക്കുകയായിരുന്നു. പ്രമുഖരായ സ്വഹാബികൾക്ക് അടക്കം എല്ലാവർക്കും 100 വട്ടം മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു ആ അധികാരം എന്റെ കയ്യിലേക്ക് വന്നിരിന്നെങ്കിൽ എത്ര ഭാഗ്യമായിരുന്നു എന്ന് പറഞ്ഞവർ പോലുമുണ്ട്. പക്ഷെ ആ കാത്തിരിന്ന, എല്ലാവരും ഉറ്റു നോക്കിയ നിമിഷം, നബി തങ്ങൾ ആ താക്കോൽ ഉസ്മാൻ എന്ന മനുഷ്യന്റെ കയ്യിലായിരുന്നു. ആരായിരുന്നു ഈ ഉസ്മാൻ, മദീനയിൽ താമസിക്കുന്ന സമയം കഅബായൊന്ന് കാണാൻ ആഗ്രഹിച്ച് മക്കയിലെത്തിയ പ്രവാചകൻ താക്കോൽ ചോദിച്ചപ്പോൾ ആട്ടിയോടിക്കാൻ മുന്നോട്ട് വന്ന മനുഷ്യന്റെ കയ്യിലാണ് കാരുണ്യത്തിന്റെ പ്രവാചകൻ കഅബ തന്റെ കയ്യിൽ വന്നപ്പോൾ അതിന്റെ മുഴുവൻ അധികാരവും കൊടുത്തത്. ഒരു മനുഷ്യന്റെ സ്നേഹ സമ്പന്നാമായ ജീവിതത്തിനു ഇതിനേക്കാൾ എന്ത് ഉദാഹരണമാണ് പറയാൻ ഉള്ളത്.
നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക എന്നാൽ ആകാഷത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുമെന്ന വാക്കുകൾ കൊണ്ട് കാരുണ്യത്തിന്റെ ജീവിതം നയിക്കാൻ സ്വഹാബത്തിനെ പഠിപ്പിച്ചു. ആ പാടത്തിൽ നിന്നും സന്ദേശമുൾക്കൊണ്ട സ്വഹാബികൾ കാരുണ്യം കൊണ്ടും, സൗഹാർദ്ധം കൊണ്ടും ലോകത്ത് അത്ഭുതം സൃഷ്ടിച്ചു. അതിലുടെ നിരവധിയാളുകൾ ദീനിലേക്ക് കടന്ന് വന്നു. ഈ മഹത്തായ സ്നേഹത്തിന്റെ സന്ദേശമാണ് വിശുദ്ധ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. അത് ഉൾക്കൊണ്ടാണ് നമ്മൾ ജീവിക്കേണ്ടത്. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കേണ്ടതും. അള്ളാഹു അതിന് തൗഫീഖ് നൽകുമാറാകട്ടെ..
ആമീൻ….
No comments:
Post a Comment